പൊതുപണിമുടക്ക്‌ ആരംഭിച്ചു

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്‍റെ  തൊഴിലാളിദ്രോഹനയത്തിനെതിരെ തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്‌ത പൊതുപണിമുടക്കില്‍ കേരളം നിശ്ചലമായി. സ്ഥിരംതൊഴില്‍ ഇല്ലാതാക്കുന്ന നയത്തിനെതിരായ പ്രക്ഷോഭത്തില്‍ വിവിധ മേഖലകളിലെ തൊഴിലാളികള്‍ ഒന്നാകെ അണിചേര്‍ന്നു.

ഞായറാഴ്ച രാത്രി 12മുതലാണ് പണിമുണക്ക്‌ ആരംഭിച്ചത്. 24 മണിക്കുര്‍ പണിമുടക്ക്‌ തിങ്കളാഴ്ച രാത്രി 12വരെ നീളൂം. തന്നിഷ്ടംപോലെ തൊഴിലാളികളെ പിരിച്ചുവിടാന്‍ തൊഴിലുടമയ്ക്ക് അനുവാദം നല്‍കുന്ന നിയമഭേദഗതിക്കെതിരെയാണ് കേരളം ഒരേ മനസ്സോടെ പണിമുടക്കില്‍ അണിചേര്‍ന്നത്.

പൊതുയാത്രാവാഹനങ്ങള്‍ ഒന്നും ഓടുന്നില്ല. വ്യാപാരികളും പണിമുടക്കില്‍ കടകളടച്ച്‌ പങ്കെടുക്കുന്നു. വളരെ കുറച്ച്‌ സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ്‌ നിരത്തിലുള്ളത്‌. ഓട്ടോ-ടാക്സി മേഖല നിശ്ചലമാണ്‌. പ​ണി​മു​ട​ക്ക്​ പ്ര​മാ​ണി​ച്ച്‌​ കേ​ര​ള,കാ​ലി​ക്ക​റ്റ്, ക​ണ്ണൂ​ര്‍, എം.​ജി,​ ആ​രോ​ഗ്യ സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍ നാളെ ന​ട​ത്താ​നി​രു​ന്ന പ​രീ​ക്ഷ​ക​ള്‍ മാ​റ്റി​വെ​ച്ചു. അതേസമയം നി​ശ്ച​യി​ച്ച പിഎ​സ്സി പ​രീ​ക്ഷ​ക​ള്‍​ക്ക് മാ​റ്റ​മി​​ല്ല.

ഫാക്ടറികളിലും പൊതുമേഖലാസ്ഥാപനങ്ങളിലും ജീവനക്കാര്‍ പണിമുടക്കും. ബാങ്ക് ഉള്‍പ്പെടെയുള്ള എല്ലാ മേഖലയിലും രാവിലെമുതല്‍ പണിമുടക്ക് തുടങ്ങി. സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും പണിമുടക്കില്‍ അണിനിരക്കും. പാല്‍, പത്രം, ആശുപത്രി, വിവാഹം, വിമാനത്താവളം എന്നിവയെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

 

 

prp

Related posts

Leave a Reply

*