തിരുവനന്തപുരം: സംസ്ഥാനത്ത് ജൂലായ് നാല് മുതല്‍ ഓട്ടോ-ടാക്സി പണിമുടക്ക്. സമരം പ്രഖ്യാപിച്ചത് സംയുക്ത മോട്ടോര്‍ തൊഴിലാളി യൂണിയനാണ്. നിലവിലെ ഓട്ടോ-ടാക്സി നിരക്കുകള്‍ പുനര്‍നിര്‍ണയിക്കാനുള്ള ആവശ്യവും ഉള്‍ക്കൊള്ളിച്ചാണ് പണിമുടക്ക്. ബിഎംഎസ് ഒഴികെയുള്ള എല്ലാ സംഘടനകളും സമരത്തില്‍ പങ്കെടുക്കും.
Tag: strike in kerala
പൊതുപണിമുടക്ക് ആരംഭിച്ചു
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്‍റെ തൊഴിലാളിദ്രോഹനയത്തിനെതിരെ തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്‌ത പൊതുപണിമുടക്കില്‍ കേരളം നിശ്ചലമായി. സ്ഥിരംതൊഴില്‍ ഇല്ലാതാക്കുന്ന നയത്തിനെതിരായ പ്രക്ഷോഭത്തില്‍ വിവിധ മേഖലകളിലെ തൊഴിലാളികള്‍ ഒന്നാകെ അണിചേര്‍ന്നു. ഞായറാഴ്ച രാത്രി 12മുതലാണ് പണിമുണക്ക് ആരംഭിച്ചത്. 24 മണിക്കുര്‍ പണിമുടക്ക് തിങ്കളാഴ്ച രാത്രി 12വരെ നീളൂം. തന്നിഷ്ടംപോലെ തൊഴിലാളികളെ പിരിച്ചുവിടാന്‍ തൊഴിലുടമയ്ക്ക് അനുവാദം നല്‍കുന്ന നിയമഭേദഗതിക്കെതിരെയാണ് കേരളം ഒരേ മനസ്സോടെ പണിമുടക്കില്‍ അണിചേര്‍ന്നത്. പൊതുയാത്രാവാഹനങ്ങള്‍ ഒന്നും ഓടുന്നില്ല. വ്യാപാരികളും പണിമുടക്കില്‍ കടകളടച്ച് പങ്കെടുക്കുന്നു. വളരെ കുറച്ച് സ്വകാര്യ വാഹനങ്ങള്‍ […]
26ന് പെട്രോള്‍ പമ്പ് പണിമുടക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ പമ്പ് പണിമുടക്ക് പ്രഖ്യാപിച്ച് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്സ്. പമ്പുകള്‍ 26-ാം തീയതി രാവിലെ ആറ് മുതല്‍ ഉച്ച ഒരു മണി വരെ അടച്ചിടുമെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. പമ്പുകളില്‍ രാത്രിപകല്‍ ഭേദമന്യേ നടക്കുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. പമ്പുകള്‍ക്ക് സംരക്ഷണം നല്‍കണമെന്നാണ് ഇവരുടെ ആവശ്യം.
ശനിയാഴ്ച സംസ്ഥാനത്ത് വാഹന പണിമുടക്ക്
കൊച്ചി: ശനിയാഴ്ച സംസ്ഥാനത്ത് വാഹന പണിമുടക്ക്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് പണിമുടക്ക്. മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ ഈ മാസം അഞ്ചിന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് പണിമുടക്ക് നടത്തുന്നതെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് ഫെഡറേഷന്‍ അറിയിച്ചു. ഓട്ടോറിക്ഷ, ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍, ലോറി, സ്വകാര്യബസ് ഉള്‍പ്പെടെയുള്ള ഹെവി വാഹനങ്ങള്‍, കെഎസ്‌ആര്‍ടിസി ബസുകള്‍, ഓട്ടമൊബീല്‍ വര്‍ക്ഷോപ്പുകള്‍, സ്പെയര്‍ പാര്‍ട്സ് വില്‍പന സ്ഥാപനങ്ങള്‍ എന്നിവ പണിമുടക്കുമെന്നു മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതി […]
സംസ്ഥാന വ്യാപകമായി സ്വര്‍ണവ്യാപാരികളുടെ ഹര്‍ത്താല്‍
സംസ്ഥാന വ്യാപകമായി സ്വര്‍ണവ്യാപാരികള്‍ ഇന്ന് കടകളടച്ച് ഹര്‍ത്താല്‍





