തിരുവനന്തപുരം: പതിനാലു വര്‍ഷത്തിനുശേഷം സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ഫുട്ബോള്‍ ടീമിന് അഭിനന്ദനവുമായി നിയമസഭ. നാടൊന്നാകെ വിജയം നെഞ്ചിലേറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ദേശീയ കിരീടം നേടിയ വോളിബോള്‍ ടീമിനേയും സഭയില്‍ അഭിനന്ദിച്ചു.
സന്തോഷ് ട്രോഫി ആറാം വട്ടം സ്വന്തമാക്കിയെത്തിയ കേരള ടീമിനു ഗംഭീര വരവേല്‍പ്പാണ് നെടുമ്പാ ശേരി വിമാനത്താവളത്തിലും തുടര്‍ന്ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തിലും കഴിഞ്ഞ ദിവസം ഒരുക്കിയിരുന്നത്.
ബംഗാളിനെതിരായ ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിലാണ് കേരളം വിജയിച്ചത്. സന്തോഷ് ട്രോഫിയില്‍ കേരളത്തിന്‍റെ ആറാം കിരീടമാണിത്. കേരളത്തിന്‍റെ സൂപ്പര്‍ ഹീറോ ആയത് ഗോളി വി. മിഥുന്‍ ആണ്. ബംഗാളിന്‍റെ രണ്ട് പെനാല്‍റ്റികള്‍ ഷൂട്ടൗട്ടില്‍ മിഥുന്‍ തടഞ്ഞിട്ടു.

