കേരള ഫുട്ബോള്‍ ടീമിന് നിയമസഭയുടെ അഭിനന്ദനം

തിരുവനന്തപുരം: പതിനാലു വര്‍ഷത്തിനുശേഷം സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ഫുട്ബോള്‍ ടീമിന് അഭിനന്ദനവുമായി നിയമസഭ. നാടൊന്നാകെ വിജയം നെഞ്ചിലേറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ദേശീയ കിരീടം നേടിയ വോളിബോള്‍ ടീമിനേയും സഭയില്‍ അഭിനന്ദിച്ചു. സ​​​​ന്തോ​​​​ഷ് ട്രോ​​​​ഫി ആ​​​​റാം വ​​​​ട്ടം സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യെ​​​​ത്തി​​​​യ കേ​​​​ര​​​​ള ടീ​​​​മി​​​​നു ഗം​​​​ഭീ​​​​ര വ​​​​ര​​​​വേ​​​​ല്‍​​​​പ്പാ​​​​ണ് നെ​​​​ടു​​​​മ്പാ ​​​ശേ​​​​രി വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ലും തു​​​​ട​​​​ര്‍​​​​ന്ന് ക​​​​ലൂ​​​​ര്‍ ജ​​​​വ​​​​ഹ​​​​ര്‍​​​​ലാ​​​​ല്‍ നെ​​​​ഹ്റു രാ​​​​ജ്യാ​​​​ന്ത​​​​ര സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ലും കഴിഞ്ഞ ദിവസം ഒ​​​​രു​​​​ക്കി​​​​യിരുന്നത്. ബംഗാളിനെതിരായ ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിലാണ് കേരളം വിജയിച്ചത്. സന്തോഷ് […]

സന്തോഷ് ട്രോഫി; കേരളം ഇന്ന് കളിക്കളത്തില്‍

സന്തോഷ് ട്രോഫി യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തിന് കേരളം ഇന്ന് ഇറങ്ങും. തമിഴ്നാടാണ് കേരളത്തിന്‍റെ എതിരാളികള്‍. ഇന്ന് ഒരു സമനില മതിയാകും കേരളത്തിന് ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത ഉറപ്പിക്കാന്‍. ആദ്യ മത്സരത്തില്‍ കേരളം ഏഴു ഗോളിന് ആന്ധ്രാപ്രദേശിനെ പരാജയപ്പെടുത്തിയിരുന്നു. തമിഴ്നാട് ആദ്യ മത്സരത്തില്‍ ഒരു ഗോളിനാണ് ആന്ധ്രയെ തോല്‍പ്പിച്ചത്. വൈകിട്ട് നാലു മണിക്കാണ് മത്സരം. കളി തത്സമയം കര്‍ണാടക ഫുട്ബോള്‍ അസോസിയേഷന്‍റെ ഫേസ്ബുക്ക് പേജില്‍ കാണാം.