അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ തല്‍കാലം അടച്ചുപൂട്ടില്ലെന്ന് ; സര്‍ക്കാര്‍

കൊച്ചി: സംസ്ഥാനത്തെ അംഗീകാരമില്ലാത്ത 1500-ഓളം സ്‌കൂളുകള്‍ അടുത്ത അധ്യയന വര്‍ഷം അടച്ചു പൂട്ടണമെന്ന പൊതുവിദ്യഭ്യാസ ഡയറക്ടറുടെ ഉത്തരവ് നടപ്പാക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ന്യൂനപക്ഷവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചിരിക്കുന്നത്.

മൂന്നുവര്‍ഷത്തെ സാവകാശം തങ്ങള്‍ക്ക് നല്കണമെന്നാണ് ന്യൂനപക്ഷവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ  ആവശ്യം. ഹര്‍ജി പരിഗണിച്ച കോടതി സര്‍ക്കാരിനോട് മൂന്നു മാസത്തിനകം എതിര്‍ സത്യവാങ്മൂലം നല്‍കാനും ഇന്ന് ആവശ്യപ്പെട്ടു. ഹര്‍ജിയില്‍ ഉത്തരവ് ഉണ്ടാവുന്നത് വരെ സ്‌കൂളുകള്‍ അടച്ചുപൂട്ടരുതെന്നും കോടതി പറഞ്ഞു.

 

 

prp

Related posts

Leave a Reply

*