പാര്‍വതിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ കേസ്; പ്രതിക്ക് ജാമ്യം

തിരുവനന്തപുരം: നടി പാര്‍വതിക്കെതിരേ സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ കേസില്‍ പോലീസ് പിടിയിലായ പ്രതിക്ക് ജാമ്യം. തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി പ്രിന്‍റോയാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്. എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ്  ജാമ്യം അനുവദിച്ചത്. 10,000 രൂപയ്ക്കും തുല്യ തുകയ്ക്കുള്ള രണ്ടാളുടെ ഉറപ്പിന്മേലുമാണ് ജാമ്യം. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുന്ന ശനിയാഴ്ചകളില്‍ സ്റ്റേഷനില്‍ ഹാജരാകണമെന്നും വ്യവസ്ഥയുണ്ട്. ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ വഴി സ്ത്രീയെ അപകീര്‍ത്തിപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന് ഐ.ടി. ആക്‌ട് 67, 67എ, ഐ.പി.സി. 507, 509 എന്നിവ […]

കൊച്ചിയില്‍ മദ്യപിച്ച്‌ വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് റദ്ദ് ചെയ്യും

കൊച്ചി: കൊച്ചിയില്‍ മദ്യപിച്ച്‌ വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് റദ്ദ് ചെയ്യുമെന്ന് പൊലീസ്. ഡിസംബര്‍ 31, ജനുവരി 1 തീയതികളില്‍ പിടിയിലാകുന്നവരുടെ ലൈസന്‍സാണ് റദ്ദ് ചെയ്യുക. പൊലീസും ആര്‍ടിഒയും സംയുക്തമായി നടത്തുന്ന പരിശോധനയില്‍ പിടിയിലാകുന്നവരുടെ ലൈസന്‍സ് അവിടെവെച്ചു തന്നെ റദ്ദ് ചെയ്യാനാണ് തീരുമാനം. ഇതിനായി 3000 പൊലീസുകാരെ നിയോഗിക്കാനും തീരുമാനമായിട്ടുണ്ട്. പുതുവര്‍ഷം പ്രമാണിച്ച്‌ കഴിഞ്ഞ തവണ മദ്യപിച്ച്‌ വാഹനമോടിച്ചവരുടെ എണ്ണം കൊച്ചിയില്‍ കൂടുതലായിരുന്നു. അതിനാലാണ് ഇത്തവണ പരിശോധന കര്‍ശനമാക്കാന്‍ പൊലീസ് തീരുമാനിച്ചത്. പൊലീസും ആര്‍ടിഒയും സംയുക്തമായാണ് പരിശോധന നടത്തുക.

കോഴിക്കോട് ഭിന്നലിംഗക്കാര്‍ക്ക്‌ നേരെ പോലീസിന്‍റെ അതിക്രമം

കോഴിക്കോട്: ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് പോലീസ് മര്‍ദ്ദനം. ബുധനാഴ്ച രാത്രി രണ്ട് മണിയോടെയാണ് മിഠായിത്തെരുവിന് സമീപത്തുള്ള താജ് റോഡില്‍ വെച്ച്‌ ഭിന്നലിംഗക്കാരായ അഞ്ച് പേരെ പോലീസ് ക്രൂരമായി മര്‍ദിച്ചത്. സുസ്മിത, മമത ജാസ്മിന്‍ എന്നിവര്‍ക്ക് പോലീസ് മര്‍ദനത്തില്‍ സാരമായി പരിക്കേറ്റിട്ടുണ്ട്. യാതൊരു പ്രകോപനവും കൂടാതെയായിരുന്നു പോലീസ് ആക്രമണമെന്ന് ഇവര്‍ പറയുന്നു കോഴിക്കോട് മോഡല്‍ സ്കൂളില്‍ മൂന്ന് ദിവസമായി നടക്കുന്ന തുടര്‍വിദ്യാഭ്യാസ കലോത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിയവരാണ് ആക്രമിക്കപ്പെട്ടത്. കലോത്സവത്തില്‍ അവതരിപ്പിക്കുന്ന സംഘനൃത്തത്തിലെ അംഗങ്ങളായ ഇവര്‍ അതിനുള്ള ഒരുക്കങ്ങള്‍ക്ക് ശേഷം തിരിച്ച്‌ പോകവെയാണ് ആക്രമണത്തിന് ഇരയായത്. […]

വീട്ടമ്മയുടെ കൊലപാതകത്തില്‍ മകന്‍ അറസ്റ്റില്‍; നടുക്കം മാറാതെ നാട്ടുകാര്‍

തിരുവനന്തപുരം: വീട്ടമ്മയുടെ കൊലപാതകത്തില്‍ മകന്‍ അറസ്റ്റില്‍. അമ്പലംമുക്ക് സ്വദേശിനി ദീപ അശോകിന്‍റെ മരണവുമായി ബന്ധപ്പെട്ട് മകന്‍ അക്ഷയ് ആണ് അറസ്റ്റിലായത്. വാക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച്ചയാണ്  ദീപയുടെ മൃതദേഹം വീട്ടുവളപ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വാക് തര്‍ക്കത്തെത്തുടര്‍ന്ന് അക്ഷയ് ദീപയെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം വീടിനു വെളിയില്‍ ചവറുകള്‍ കൂട്ടിയിട്ട് കത്തിക്കുന്നിടത്ത് കൊണ്ടുപോയി മണ്ണെണ്ണയൊഴിച്ച്‌ കത്തിക്കുകയായിരുന്നു. തുടര്‍ന്ന്‍ സഹോദരിയേയും അടുത്ത ബന്ധുക്കളേയും ഫോണ്‍ ചെയ്ത് അമ്മയെ കാണാനില്ലെന്ന വിവരം പറഞ്ഞു. പിന്നീട് യാതൊരു കുറ്റബോധവും കൂടാതെ […]

സംഘര്‍ഷങ്ങള്‍ ഒഴിയാതെ കണ്ണൂര്‍; പാനൂരില്‍ സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു

കണ്ണൂര്‍: കണ്ണൂര്‍ പാനൂരില്‍ സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു. കൂറ്റേരിയില്‍ വെച്ച്‌ മൊകേരി ക്ഷീരോത്പാദക സഹകരണസംഘം ജീവനക്കാരനായ കാട്ടീന്‍റവിട ചന്ദ്രനാണ് പരിക്കേറ്റത്. പാല്‍ വിതരണത്തിനിടെ കുറ്റേരിയില്‍ വെച്ചാണ് ചന്ദ്രനെ വെട്ടി പരുക്കേല്‍പ്പിച്ചത്  ഇരുകാലുകളും അറ്റുതൂങ്ങിയ നിലയിലാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്ന് സിപിഐഎം ആരോപിച്ചു.          അതേസമയം, പയ്യന്നൂര്‍ കവ്വായിയില്‍ സിപിഐഎം-മുസ്ലിം ലീഗ് സംഘര്‍ഷമുണ്ടായി. മൂന്ന് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കും രണ്ട് സിപിഐഎം പ്രവര്‍ത്തകര്‍ക്കും സംഘര്‍ഷത്തില്‍ പരുക്കേറ്റു. കൊടിമരം സ്ഥാപിക്കുന്നതും വൈദ്യുതതൂണില്‍ പെയിന്‍റടിക്കുന്നതും സംബന്ധിച്ച […]

കേരളത്തില്‍ വീണ്ടും നേരിയ ഭൂചലനം

  കൊല്ലം: ഡിസംബറില്‍ ആവര്‍ത്തിക്കുന്ന ഭൂചലനം വീണ്ടും. കേരളത്തിലെ പല സ്ഥലങ്ങളിലും ഭൂചലനം അനുഭവപ്പട്ടു. ബുധനാഴ്ച രാത്രിയോടെ പത്തനംതിട്ട, കൊല്ലം ജില്ലകളിലെ വിവിധ ഭാഗങ്ങളിലാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. കുളത്തൂപ്പുഴ, കോന്നി, തിരുവല്ല, കൊട്ടാരക്കര, തെന്‍മല, കൊല്ലം തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങള്‍ പരിഭ്രാന്തിയിലായി. ഭൂചലനത്തില്‍ ചില വീടുകളിലെ ഓടുകള്‍ ഇളകി വീണതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം, കാര്യമായ നാശനഷ്ടം ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. റിക്ടര്‍ സ്കെയില്‍ 2.2 രേഖപ്പെടുത്തിയ ഭൂചലനം മുന്നുസെക്കന്‍ഡ് നേരത്തേക്ക് മാത്രമാണ് നീണ്ടുനിന്നത്. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം […]

ജനുവരി മുതല്‍ 4ജി സേവനം ആരംഭിക്കാനൊരുങ്ങി ബിഎസ്‌എന്‍എല്‍

ന്യൂഡല്‍ഹി: പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്‌എന്‍എല്‍, പുതുവര്‍ഷത്തില്‍ 4ജി സേവനം ആരംഭിക്കും. കേരളത്തിലാണ് ബിഎസ്‌എന്‍എല്‍ ആദ്യം 4ജി ആരംഭിക്കുക എന്നാണ് റിപ്പോര്‍ട്ട്. 3ജി സര്‍വ്വീസ് കുറഞ്ഞ ഇടങ്ങളിലാണ് ആദ്യം 4ജി ആരംഭിക്കുക എന്നാണ് സൂചന. പിന്നീട് ഒഡീസയില്‍ ആയിരിക്കും 4ജി സേവനം തുടങ്ങുക. ഇന്ത്യയില്‍ 10 കോടി മൊബൈല്‍ ഉപയോക്താക്കള്‍ ബിഎസ്‌എന്‍എല്ലിന് ഉണ്ടെന്നാണ് കണക്ക്. ഇവര്‍ക്കായി 2018 മെയ് മാസത്തിനുള്ളില്‍ 10,000 4ജി ടവറുകള്‍ സ്ഥാപിക്കാനാണ് ബിഎസ്‌എന്‍എല്ലിന്‍റെ പദ്ധതി. 5 മെഗാഹെര്‍ട്സ് സ്പെക്‌ട്രവും, 2100 എംഎച്ച്‌ഇസെഡ് ബാന്‍റ് വിഡ്ത്തും ഉപയോഗിച്ചാണ് […]

 സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ദ്ധനവ്

സ്വര്‍ണ വിലയില്‍ ഇന്ന് വീണ്ടും വര്‍ദ്ധനവ്. പവന് 80 രൂപയാണ് ഇന്ന് കൂടിയത്. ഇന്നലെയും 80 രൂപ കൂടിയിരുന്നു. പവന് 21,520 രൂപയിലും, ഗ്രാമിന് 10 രൂപ വര്‍ധിച്ച്‌ 2,690 രൂപയിലുമാണ് നിലവിലെ വില. പവന് 20,800 രൂപയും ഗ്രാമിന് 2,600 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില.  ഡിസംബര്‍ 12, 13 തീയതികളിലാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്. രണ്ടാഴ്ച്ച മുമ്പ് സ്വര്‍ണ വില കുത്തനെ ഇടിഞ്ഞിരുന്നു. കഴിഞ്ഞ അഞ്ച് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ […]

തിരുവനന്തപുരം കണ്ണൂര്‍ പാതയില്‍ അതിവേഗ ട്രെയിന്‍ സര്‍വീസ് വരുന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്ക് അതിവേഗ ട്രെയിന്‍ സര്‍വീസ് വരുന്നു. ഏഴ് മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലെത്താം എന്നതാണ് ഇതിന്‍റെ  പ്രത്യേകത. പുതിയ ജനശതാബ്ദി എക്സ്പ്രസ് ട്രെയിനാണ് സര്‍വീസ് നടത്തുന്നത്. തിരുവനന്തപുരത്തു നിന്നും രാവിലെ ആറു മണിക്ക് പുറപ്പെട്ടാല്‍ ഉച്ചയ്ക്ക് ഒന്നരയോടെ കണ്ണൂരില്‍ എത്തും. തിരികെ ഉച്ചയ്ക്ക് രണ്ടരയ്ക്ക് ആണ്  ട്രെയിന്‍ തിരുവനന്തപുരത്തേക്ക് പുറപ്പെടുന്നത്. ഇത് 10 മണിയോടെ തിരുവനന്തപുരത്തേക്കും എത്തും. 2018 ജനുവരിയോടെ ട്രെയിന്‍ ഓടിത്തുടങ്ങുമെന്നാണ് റെയില്‍ അധികൃതര്‍ നല്‍കുന്ന സൂചന. എല്ലാ കോച്ചുകളും ഏസി ചെയറുകളായാണ് […]

ഓഖി: ഒരു മൃതദേഹം കൂടി ലഭിച്ചു

കൊല്ലം: ഓഖി ദുരന്തത്തില്‍ അകപ്പെട്ട് കടലില്‍ കാണാതായ ഒരാളുടെ കൂടി മൃതദേഹം ലഭിച്ചു. അഴീക്കല്‍ പുറംകടലില്‍ നിന്നാണ് കോസ്റ്റ്ഗാര്‍ഡിന് മൃതദേഹം ലഭിച്ചത്. എന്നാല്‍ മൃതദേഹം ആരുടേതാണെന്ന് വ്യക്തമല്ല മൃതദേഹം കോസ്റ്റ്ഗാര്‍ഡ് മറൈന്‍ എന്‍ഫോഴ്സ്മെന്‍റിന് കൈമാറുമെന്നും ഇതിനു ശേഷം അഴീക്കലില്‍ എത്തിക്കുമെന്നുമാണ് വിവരം.