കാലൊടിഞ്ഞ് കമ്പിയിട്ടു കിടക്കുന്ന വൃദ്ധനോട് അറ്റന്‍ഡറുടെ ക്രൂരത

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രിയിലെ സേവനങ്ങള്‍ മെച്ചപ്പെടുത്താനുള്ള വാഗ്ദാനങ്ങളും പദ്ധതികളും മുടക്കമില്ലാതെ തുടരുമ്പോള്‍ രോഗികളോടുള്ള ജീവനക്കാരുടെ പെരുമാറ്റത്തില്‍ മാറ്റമില്ല.

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കാലൊടിഞ്ഞു കമ്പിയിട്ടു കിടക്കുന്ന വൃദ്ധനോട് ക്രൂരത കാണിച്ച്‌ അറ്റന്‍ഡര്‍. വൃദ്ധന്‍റെ കൈവിരലുകള്‍ പിടിച്ചു ഞെരിക്കുന്നതും വേദനകൊണ്ട് വൃദ്ധന്‍ നിലവിളിക്കുന്ന ദൃശ്യവും സമൂഹമാധ്യമങ്ങളിലൂടെയാണ് പുറത്ത് വന്നത്.

സമീപത്തുണ്ടായിരുന്ന ഒരു യുവാവാണ് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്. സാമൂഹ്യമാധ്യമങ്ങളില്‍ ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. അപകടം പറ്റി കാലൊടിഞ്ഞതിനെ തുടര്‍ന്ന് കമ്പി ഇട്ടു കിടക്കുന്ന വൃദ്ധനോടാണ് ആ വാര്‍ഡിലെ അറ്റന്‍ഡറുടെ ക്രൂരത.

വൃദ്ധന്‍റെ കൈവിരലുകള്‍ ഇയാള്‍ പിടിച്ചു ഞെരിക്കുന്നതും അസഭ്യം പറയുന്നതും വൃദ്ധനെ അടിക്കാന്‍ കൈ ഓങ്ങുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. രോഗിയോട് മോശമായി പെരുമാറിയ ജീവനക്കാരനെ പിരിച്ചുവിടണമെന്നും വിഷയത്തില്‍ ആരോഗ്യവകുപ്പ് മന്ത്രി ഉടന്‍ ഇടപെടണമെന്നുമാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്.

prp

Related posts

Leave a Reply

*