റോബോട്ടുകള്‍ ലോകം പിടിച്ചെടുത്ത് മനുഷ്യകുലത്തെ കൊന്നൊടുക്കുന്ന കാലം വന്നേക്കാം

ന്യൂയോര്‍ക്ക് : വരുംകാല വര്‍ഷങ്ങളില്‍ റോബോട്ടുകള്‍ ലോകം കീഴടക്കും എന്ന് അപകടകരമായ റിപ്പോര്‍ട്ട്. സോഫിയ എന്ന റോബോട്ടിന് സൗദി അറേബ്യ പൗരത്വം നല്‍കിയതും സോഫിയ അഭിമുഖങ്ങള്‍ നല്‍കുന്നതും അടുത്തിടെ ലോകം അത്ഭുതത്തോടെയാണ് കണ്ടത്. ആ അത്ഭുതം ഇനി സാധാരണ കാഴ്ചയാകുമെന്നാണ് സൂചന. റോബോട്ടുകള്‍ മനുഷ്യരെപ്പോലെ സ്വാഭാവിക ബുദ്ധി കൈവരിക്കുന്ന കാലം വിദൂരമല്ലെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. മനുഷ്യസാധ്യമല്ലാത്ത കാര്യങ്ങളെല്ലാം ഇനി യന്ത്രമനുഷ്യര്‍ നടപ്പാക്കും. അതോടൊപ്പം വലിയൊരു ഭീഷണിയും ഉയര്‍ന്നുവരുന്നുണ്ട്. റോബോട്ടുകള്‍ ലോകം പിടിച്ചെടുക്കുകയും മനുഷ്യകുലത്തെ കൊന്നൊടുക്കുകയും ചെയ്യുന്ന കാലവും സംഭവിച്ചേക്കാം. […]

62 അടി ഉയരമുള്ള കെട്ടിടത്തിന് മുകളില്‍ നിന്ന് സാഹസിക പ്രവര്‍ത്തനം നടത്തിയ യുവാവ് വീണ് മരിച്ചു

ബെയ്ജിംഗ്: സുരക്ഷാ സജ്ജീകരണങ്ങളൊന്നുമില്ലാതെ 62നിലക്കെട്ടിടത്തിനു മുകളില്‍ തൂങ്ങിക്കിടന്ന് പുള്‍ അപ് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് മരിച്ചു. ചൈനീസ് സൂപ്പര്‍മാന്‍ എന്നറിയപ്പെടുന്ന വൂ യോങ്നിങ് എന്ന ഇരുപത്താറുകാരനാണ് അഭ്യാസത്തിനിടെ വീണുമരിച്ചത്. ഒരു വിധത്തിലുള്ള സുരക്ഷയും സ്വീകരിക്കാതെ സാഹസികത അവതരിപ്പിച്ചിരുന്നയാളാണ് വു യോങ്നിങ്. നവംബര്‍ എട്ടിനായിരുന്നു വു യോങ്നിങ് തന്‍റെ വെയ്ബോ അക്കൗണ്ടില്‍ അവസാനമായി വീഡിയോ പോസ്റ്റ് ചെയ്തതെന്നും, മരണം നടന്ന് ഒരു മാസത്തിന് ശേഷം ഡിസംബര്‍ 8 നാണ് യോങ്നിങിന്‍റെ കാമുകി  മരണം അറിയിച്ചതെന്നും ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 62 അടി ഉയരമുള്ള […]

കുമ്പസാരിക്കാനെത്തിയ സൗന്ദര്യ റാണിയെ കൊലപ്പെടുത്തിയ വൈദികന് അറുപത്തേഴ് വര്‍ഷങ്ങള്‍ക്കു ശേഷം ജീവപര്യന്തം

വാഷിംഗ്ടണ്‍: കുമ്പസാരിക്കാനെത്തിയ സൗന്ദര്യമത്സര ജേതാവായ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കത്തോലിക്ക പുരോഹിതന് ജീവപര്യന്തം. അധ്യാപിക കൂടിയായ ഐറിന്‍ ഗാര്‍സ എന്ന ഇരുപത്തിയഞ്ചുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിലാണ് 85കാരനായ ജോണ്‍ ഫെയിറ്റിന് ദക്ഷിണ ടെക്സാസിലെ കോടതി ശിക്ഷ വിധിച്ചത്. 1960ലായിരുന്ന കേസിനാസ്പദമായ സംഭവമുണ്ടായത്. ടെക്സാസിലെ മക്കെല്ലനിലെ പള്ളിയില്‍ കുമ്പസാരിക്കാനെത്തിയ ഐറിനെ ജോണ്‍ കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് സം ഭവസ്ഥലത്തുനിന്ന് മാറ്റുകയും ചെയ്തു. കേസില്‍ ആദ്യം സംശയിക്കപ്പെട്ടെങ്കിലും പിന്നീട് പള്ളി അധികൃതരുടെ ഇടപെടല്‍ മൂലം ജോണ്‍ ഫെയിറ്റ് ലിസ്റ്റില്‍ നിന്ന് ഒഴിവാകുകയായിരുന്നു. എന്നാല്‍ ഇക്കാര്യം […]

വീഡിയോ ചിത്രീകരിക്കുന്നതിനിടെ യുവാവിന്‍റെ തല ഓവനില്‍ കുടുങ്ങി-VIDEO

ലണ്ടന്‍: യൂട്യൂബില്‍ അപ്ലോഡ് ചെയ്യുന്നതിനായി വീഡിയോ ചിത്രീകരിക്കുന്നതിനിടെ 22കാരനായ യുവാവിന്‍റെ തല മൈക്രോവേവ് ഓവനില്‍ കുടുങ്ങി. ബ്രിട്ടനിലാണ് സംഭവം നടന്നത്. പ്ലാസ്റ്ററിങ് പദാര്‍ഥം കുഴച്ച ശേഷം മൈക്രോ വേവ് ഓവനുള്ളില്‍ നിറച്ച്‌ അതിലേക്ക് മുഖം അതില്‍ അമര്‍ത്തുന്നതിലൂടെ മുഖത്തിന്‍റെ ആകൃതി സൃഷ്ടിക്കുന്ന വീഡിയോ ചിത്രീകരിക്കുക എന്നതായിരുന്നു യുവാവിന്‍റെയും സുഹൃത്തുക്കളുടെയും ലക്ഷ്യം. എന്നാല്‍ സംഭവിച്ചത് മറ്റൊന്നായിപ്പോയെന്നു മാത്രം. മുഖത്തിന്‍റെ ആകൃതി സൃഷ്ടിക്കുന്നതിന്‍റെ ഭാഗമായി പ്ലാസ്റ്ററിങ് പദാര്‍ഥം മൈക്രോ വേവിനുള്ളില്‍ കുഴച്ച്‌ നിറച്ചു. തുടര്‍ന്ന് തലയില്‍ ഒരു പ്ലാസ്റ്റിക് കൂടും ശ്വസിക്കാനുള്ള […]

ആശുപത്രി അധികൃതര്‍ മരണ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; പ്രസവത്തില്‍ മരിച്ച കുഞ്ഞിന്‍റെ മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ച്‌ അമ്മ

ലിമ : ആശുപത്രി അധികൃതര്‍ മരണ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വൈകിയതിനാല്‍ കുട്ടിയുടെ മൃതദേഹം അമ്മ ഫ്രിഡ്ജില്‍ സൂക്ഷിച്ചു. പെറുവിലാണ്  സംഭവം നടന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് 25 ആഴ്ച്ച ഗര്‍ഭിണിയായിരുന്ന യുവതി പൂര്‍ണ വളര്‍ച്ച എത്താത്ത കുട്ടിക്ക് ജന്മം നല്‍കിയത്. തിങ്കളാഴ്ച കുട്ടി മരണത്തിന് കീഴടങ്ങി. എന്നാല്‍ ആശുപത്രിയുടെ സുരക്ഷാ ജീവനക്കാര്‍ കാരണം മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള പ്രക്രിയകള്‍ പൂര്‍ത്തീകരിക്കാന്‍ യുവതിക്ക് കഴിഞ്ഞില്ല. അതിനാല്‍ കുട്ടിയെ വീട്ടിലേയ്ക്ക് കൊണ്ടുവന്നു. ”ഞാന്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയ ദിവസം അവരെന്‍റെ കുട്ടിയെ […]

ജ​റു​സ​ലേ​മി​നെ ഇ​സ്ര​യേ​ല്‍ ത​ല​സ്ഥാ​ന​മാ​യി അം​ഗീ​ക​രി​ക്കാ​നൊ​രു​ങ്ങി അ​മേ​രി​ക്ക; പ്രതിഷേധവുമായി ലോകം;

വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക ജ​റു​സ​ലേ​മി​നെ ഇ​സ്ര​യേ​ല്‍ ത​ല​സ്ഥാ​ന​മാ​യി അം​ഗീ​ക​രി​ക്കാ​ന്‍ ത​യാ​റെ​ടു​ക്കു​ന്നു. എ​ന്നാ​ല്‍ യു​എ​സ് എം​ബ​സി ടെ​ല്‍ ​അ​വീ​വി​ല്‍​നി​ന്ന് ഉ​ട​ന്‍ ത​ന്നെ ജ​റു​സ​ലേ​മി​ലേ​ക്കു മാ​റ്റാ​ന്‍ ആ​ലോ​ച​ന​യി​ല്ലെ​ന്നും വൈ​റ്റ്ഹൗ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു. ഇ​ത് സം​ബ​ന്ധി​ച്ച്‌ ട്രം​പ് ബു​ധ​നാ​ഴ്ച പ്ര​ഖ്യാ​പ​നം ന​ട​ത്താ​നി​രി​ക്കെ​യാ​ണ് വാ​ര്‍​ത്ത പു​റ​ത്തു​വ​രു​ന്ന​ത്. അ​മേ​രി​ക്ക​യു​ടെ ഈ ​നീ​ക്ക​ത്തി​നെ​തി​രെ ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​ലാ​ണ് അ​റ​ബ് രാ​ഷ്ട്ര​ങ്ങ​ള്‍. യു.എസ് എംബസി ജെറൂസലേമിലേക്ക് നീക്കാനുള്ള ട്രംപിന്‍റെ ഭ്രാന്തവും അപകടകരവുമായ തീരുമാനം മൂന്നാം ജനകീയ പ്രക്ഷോഭത്തിന് (ഇന്‍തിഫാദ) വഴിയൊരുക്കുമെന്ന് ഫലസ്തീന്‍ നേതാവ് മുസ്തഫ ബര്‍ഗൂതി മുന്നറിയിപ്പ് നല്‍കി. ഇതോടെ അമേരിക്കയ്ക്ക് […]

ഇറ്റാലിയന്‍ കടല്‍ തീരത്ത് ‘വാട്ടര്‍ സ്പൗട്ട്’- VIDEO

റോം:  കടല്‍ തീരത്ത് ‘വാട്ടര്‍ സ്പൗട്ട്’ (നീര്‍ച്ചുഴിസ്തംഭം) പ്രത്യക്ഷപ്പെട്ടു. ഇറ്റലിയിലെ  വടക്കു പടിഞ്ഞാറന്‍ തീരനഗരമായ സാന്‍ റെമോയ്ക്കു സമീപത്തെ കടലിലാണ് അപൂര്‍വ പ്രതിഭാസം ഉണ്ടായത്. സാന്‍ റെമോ ഹാര്‍ബറിലാണ് ഇതു ദൃശ്യമായത്. പിന്നീട് വാട്ടര്‍ സ്പൗട്ട് ചുഴലിക്കാറ്റായി മാറി. ഇതു നഗരത്തില്‍ വീശിയടിക്കുകയും ചെയ്തു എന്നു അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ ചുഴലിക്കാറ്റില്‍ അനവധി കെട്ടിടങ്ങളുടെ മേല്‍ക്കൂരയ്ക്കും വാഹനങ്ങളും തകര്‍ന്നു. ആളുകള്‍ സുരക്ഷിതരാണ് എന്നാണ് ലഭിക്കുന്ന വിവരം. അസാധാരണമായ കാലാവസ്ഥാ പ്രതിഭാസമായ വാട്ടര്‍ സ്പൗട്ട് കണ്ടവര്‍ ഇതിന്‍റെ ദൃശ്യങ്ങള്‍ […]

ബുര്‍ജ് ഖലീഫയെ പിന്നിലാക്കാന്‍ അറബ് നാട്ടില്‍ ഒരു എതിരാളി എത്തുന്നു

ജിദ്ദ: ലോകത്തിലെ തന്നെ ഏറ്റവും വലിയ കെട്ടിടമെന്ന ബഹുമതി ഉണ്ടായിരുന്ന ബുര്‍ജ് ഖലീഫയെ പിന്നിലാക്കാന്‍ ‘കിങ്ഡം ടവര്‍’ എന്ന പേരില്‍ പുതിയ കെട്ടിടം വരുന്നു. അതും  വരുന്നത് അറബ് നാട്ടില്‍ തന്നെ.  ഈ കെട്ടിടം നിര്‍മിക്കാനായി ഒരുങ്ങുന്നത് സൗദി അറേബ്യയാണ്. ജിദ്ദയിലാണ് കിങ്ഡം ടവര്‍ നിര്‍മിക്കുക. 3280 അടി ഉയരത്തിലാണ് കിങ്ഡം ടവര്‍ ഒരുങ്ങുന്നത്. ബുര്‍ജ് ഖലീഫയുടെ ഉയരം 2722 അടിയാണ്.  ബുര്‍ജ് ഖലീഫ പൂര്‍ത്തിയായത് 1.5 ബില്ല്യണ്‍ ചെലവിട്ടാണെങ്കില്‍ 1.2 ബില്ല്യണില്‍ കിങ്ഡം ടവര്‍ പണി പൂര്‍ത്തിയാകുമെന്നാണ് […]

യൂട്യൂബിലെ അപകീര്‍ത്തികരമായ വീഡിയോകള്‍ തടയാന്‍ ഗൂഗിള്‍

ലണ്ടന്‍: യൂട്യൂബില്‍ അപകീര്‍ത്തിപരമായ വീഡിയോകള്‍ അപ്ലോഡ് ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും തടയാന്‍ ഗൂഗിള്‍ പതിനായിരം ജീവനക്കാരെ നിയമിക്കുന്നു. തെറ്റിദ്ധരിപ്പിക്കുകയോ, കൃത്രിമത്വം നടത്തുകയോ, ശല്യപ്പെടുത്തുകയോ, ഉപദ്രവകരമായതോ ആയ വീഡിയോകള്‍ കണ്ടെത്തി തടയുകയാകും ഇവരുടെ  ലക്ഷ്യം. യൂട്യൂബ് ചീഫ് എക്സിക്യുട്ടീവ് സൂസന്‍ വൊജിസ്കിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.  തീവ്രവാദപരവും അതിക്രമപരവുമായ വീഡിയോകള്‍ തിരിച്ചറിയുന്നതിനുള്ള സാങ്കേതികത തങ്ങളുടെ കമ്പനി വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. കുട്ടികളുടെ സുരക്ഷിതത്വത്തെ ബാധിക്കുന്ന ഉള്ളടക്കങ്ങളെല്ലാം കണ്ടെത്താനാവുമെന്നും,തങ്ങളുടെ നയങ്ങള്‍ ലംഘിക്കുന്നത് തടയാന്‍ 2018 ഓടെ ജീവനക്കാരെ ഇതിനായി നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭീകരാക്രമണവുമായി […]

മുസ്ലീം രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ട്രംപിന്‍റെ നടപടിക്ക് സുപ്രീം കോടതി അംഗീകാരം

വാഷിംഗ്ടണ്‍: ഏഴ് മുസ്ലീം രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ യു.എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ നടപടിക്ക് സുപ്രീം കോടതിയുടെ അംഗീകാരം. യാത്രാവിലക്ക് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പൂര്‍ണമായും നടപ്പില്‍ വരുത്താന്‍ കോടതി അനുമതി നല്‍കി. കഴിഞ്ഞ ജനുവരി 27നാണ് ഏഴ് മുസ്ലീം രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും യാത്രാവിലക്കേര്‍പ്പെടുത്തി ട്രംപിന്‍റെ ആദ്യ ഉത്തരവിറങ്ങിയത്. വിവിധ ഫെഡറല്‍ കോടതികള്‍ ഇതു തടഞ്ഞതിനെ തുടര്‍ന്നു ട്രംപ്, ഇറാഖിനെ ഒഴിവാക്കി മാര്‍ച്ചില്‍ പുതിയ ഉത്തരവിറക്കി. ഇറാന്‍, ലിബിയ, സൊമാലിയ, സിറിയ, യെമന്‍, ചാഡ് എന്നീ […]