ആശുപത്രി അധികൃതര്‍ മരണ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; പ്രസവത്തില്‍ മരിച്ച കുഞ്ഞിന്‍റെ മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ച്‌ അമ്മ

ലിമ : ആശുപത്രി അധികൃതര്‍ മരണ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വൈകിയതിനാല്‍ കുട്ടിയുടെ മൃതദേഹം അമ്മ ഫ്രിഡ്ജില്‍ സൂക്ഷിച്ചു.

പെറുവിലാണ്  സംഭവം നടന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് 25 ആഴ്ച്ച ഗര്‍ഭിണിയായിരുന്ന യുവതി പൂര്‍ണ വളര്‍ച്ച എത്താത്ത കുട്ടിക്ക് ജന്മം നല്‍കിയത്. തിങ്കളാഴ്ച കുട്ടി മരണത്തിന് കീഴടങ്ങി.

എന്നാല്‍ ആശുപത്രിയുടെ സുരക്ഷാ ജീവനക്കാര്‍ കാരണം മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള പ്രക്രിയകള്‍ പൂര്‍ത്തീകരിക്കാന്‍ യുവതിക്ക് കഴിഞ്ഞില്ല. അതിനാല്‍ കുട്ടിയെ വീട്ടിലേയ്ക്ക് കൊണ്ടുവന്നു. ”ഞാന്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയ ദിവസം അവരെന്‍റെ കുട്ടിയെ കൈയില്‍ തന്നു. പക്ഷെ മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ പേപ്പര്‍ വര്‍ക്ക് ചെയ്യാന്‍ സമയം നല്‍കിയില്ല, അതിനാലാണ് കുട്ടിയെ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരിക്കുന്നത്”- യുവതി വ്യക്തമാക്കി.

ഫ്രിഡ്ജിന്‍റെ പുറത്ത് ഇതില്‍ തൊടരുതെന്ന് സന്ദേശവും അവര്‍ എഴുതി വെച്ചിരുന്നു.  ചൊവ്വാഴ്ച വീണ്ടും ഹോസ്പിറ്റലില്‍ എത്തി യുവതി കുട്ടിയുടെ മരണ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും അല്ലെങ്കില്‍ കുട്ടിയെ അടക്കം ചെയ്യാന്‍ കഴിയില്ലെന്നും പറഞ്ഞു.

കുട്ടിയെ കൂടെ കൊണ്ടുപോകാതെ തന്നെ ആശുപത്രി വിടാന്‍ അനുവദിക്കില്ലെന്ന് ഗൈനക്കോളജി വകുപ്പിന്‍റെ ചുമതലയുള്ള സ്ത്രീ പറഞ്ഞെന്നും , ഒരു ഡയപ്പര്‍ കൊണ്ട് പൊതിഞ്ഞാണ് കുട്ടിയെ നല്‍കിയതെന്നും യുവതി വ്യക്തമാക്കി. അതേസമയം  യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുമെന്നും, നടപടികള്‍ സ്വീകരിക്കുമെന്നും ആശുപത്രി ഡയറക്ടര്‍ ജൂലിയോ സില്‍വ പറഞ്ഞു.

prp

Related posts

Leave a Reply

*