ഷെറിന്‍ മാത്യൂസിന് സ്മാരകം ഒരുങ്ങുന്നു

ഹൂസ്റ്റണ്‍: യുഎസില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഷെറിന്‍ മാത്യൂസിന് സ്മാരകം ഒരുങ്ങുന്നു. ഡാലസിലെ ഇന്ത്യന്‍ സമൂഹം മുന്‍കയ്യെടുത്താണു സ്മാരകം യാഥാര്‍ഥ്യമാക്കുന്നത്. റെസ്റ്റ്ലാന്‍ഡ് ഫ്യൂനറല്‍ ഹോമില്‍ മുപ്പതിന് അനുസ്മരണ ശുശ്രൂഷയും സ്മാരക സമര്‍പ്പണവും നടക്കും. ഫ്യൂനറല്‍ ഹോമില്‍ ഷെറിന്‍റെ  പേരില്‍ പ്രത്യേക ഇരിപ്പിടം സ്ഥാപിക്കും. മലയാളികളായ വെസ്ലി മാത്യൂസിന്‍റെയും സിനിയുടെയും വളര്‍ത്തുമകളായിരുന്നു ഷെറിന്‍. അനുസരണക്കേടിനു ശിക്ഷയായി രാത്രി വീടിനു പുറത്തിറക്കി നിര്‍ത്തിയ കുട്ടിയെ പിന്നീടു കണ്ടില്ലെന്ന് ആദ്യം പറഞ്ഞ വെസ്ലി, പാലു കുടിക്കുന്നതിനിടെ ചുമച്ചു ശ്വാസംമുട്ടി കുട്ടി മരിച്ചെന്നു പിന്നീടു […]

ഭവനരഹിതര്‍ക്കുള്ള വെന്‍ഡിങ് മെഷീന്‍ നോട്ടിങ്ഹാമില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

ലണ്ടന്‍: ഭവനരഹിതര്‍ക്കുള്ള യുകെയിലെ ആദ്യത്തെ വെന്‍ഡിങ് മെഷീന്‍ നോട്ടിങ്ഹാമില്‍ പ്രവര്‍ത്തനം ആരംഭിച്ചു. വീടില്ലാത്തവര്‍ക്ക് ഈ വെന്‍ഡിങ് മെഷീനില്‍ വന്ന് ഭക്ഷണവും വസ്ത്രവും സൗജന്യമായി എടുക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. ഇന്നലെ മുതല്‍ പ്രവര്‍ത്തനമാരംഭിച്ച ഈ വെന്‍ഡിങ് മെഷീനില്‍ തിരക്കോട് തിരക്കാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഭക്ഷണം, വസ്ത്രം എന്നിവയ്ക്ക് പുറമെ ടൂത്ത് ബ്രഷുകള്‍, മറ്റ് സാനിറ്ററി ഉല്‍പന്നങ്ങള്‍ തുടങ്ങിയവയും ഇതില്‍ നിന്നെടുക്കാന്‍ സാധിക്കും. പുതിയൊരു ചാരിറ്റിയായ ആക്ഷന്‍ ഹംഗറാണീ വെന്‍ഡിങ് മെഷീന്‍ സ്ഥാപിച്ചിരിക്കുന്നത്. അധികമായി വരുന്ന ഉല്‍പന്നങ്ങള്‍ സൂപ്പര്‍മാര്‍ക്കറ്റുകളാണ് […]

23-ാമത് ഗള്‍ഫ് കപ്പ് ഫുട്ബോള്‍ മത്സരത്തിന് ജാബിര്‍ സ്റ്റേഡിയം ഒരുങ്ങി

കുവൈറ്റ്: ഇരുപത്തിമൂന്നാമത് ഗള്‍ഫ് കപ്പ് ഫുട്ബോള്‍ മത്സരത്തിനായി കുവൈറ്റിലെ ജാബിര്‍ സ്റ്റേഡിയം ഒരുങ്ങി കഴിഞ്ഞു. മത്സരത്തിന് ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് രാജ്യത്ത് ഒരുക്കിയിട്ടുള്ളത്. രാജ്യാന്തര വിമാനത്താവളത്തിലുള്‍പ്പെടെ സൂക്ഷ്മമായ പരിശോധനയ്ക്കാണ് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ആരോഗ്യമന്ത്രി ഡോ. ബാസ്സില്‍ അല്‍സബ ജാബിര്‍ സ്റ്റേഡിയം സന്ദര്‍ശിച്ച്‌ വേണ്ട മുന്‍ കരുതലുകള്‍ ഉറപ്പ് വരുത്തി. കൂടാതെ യുവജനക്ഷേമവകുപ്പ് മന്ത്രി ഖാലിദ് അല്‍റൗദാന്‍, ടൂര്‍ണമെന്‍റ് സംഘാടക സമിതി ചെയര്‍മാനും ഉപപ്രധാനമന്ത്രിയും ക്യാബിനറ്റ് കാര്യമന്ത്രിയുമായ അനസ് അല്‍സാലെയും ജാബിര്‍ സ്റ്റേഡിയം സന്ദര്‍ശിച്ചു. രണ്ട് ഗ്രൂപ്പുകളിലായി 8 […]

സാഹസികപ്രകടനം യുവാവിന്‍റെ ജീവനെടുത്തു; കാമുകിക്ക് തടവ്ശിക്ഷ

ചിക്കാഗോ: ചീറിപ്പായുന്ന വെടിയുണ്ട എന്‍സൈക്ലോപീഡിയ ബുക്ക് കൊണ്ട് തടയുന്ന സാഹസിക പ്രകടനം ഷൂട്ട് ചെയ്യുന്നതിനിടെ യുവാവ് വെടിയേറ്റ് മരിച്ച കേസില്‍ കാമുകിക്ക് തടവ് ശിക്ഷ. അമേരിക്കയിലെ മിനിസോട്ടയിലെ കോടതി, യുവാവിന് നേര്‍ക്ക് വെടിയുതിര്‍ത്ത കാമുകി മൊണാലിസ പെരെസിന് ആറു മാസത്തെ തടവാണ് വിധിച്ചത്. ഈ വര്‍ഷം ജൂണിലായിരുന്നു സംഭവം. തടിയന്‍ എന്‍സൈക്ലോപീഡിയയുടെ കരുത്തില്‍ വിശ്വസിച്ചാണ് പാഞ്ഞുവരുന്ന വെടിയുണ്ട ബുക്ക് കൊണ്ട് തടയുന്നത് ഷൂട്ട് ചെയ്ത് യൂ ട്യൂബില്‍ പോസ്റ്റ് ചെയ്യാന്‍ പെട്രോ റൂയിസിന്‍റെയും കാമുകി മൊണാലിസയുടെയും ശ്രമം. പിസ്റ്റളില്‍ […]

അമേരിക്കയില്‍ യുവതിയെ വളര്‍ത്തുനായ്ക്കള്‍ കടിച്ചുകൊന്ന് മാറിടം ഭക്ഷിച്ചു

വിര്‍ജീനിയ:  അമേരിക്കയില്‍ യുവതിയെ വളര്‍ത്തുനായ്ക്കള്‍ കടിച്ചുകൊന്ന് മാറിടം ഭക്ഷിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബെഥാനി ലിന്‍ സ്റ്റീഫന്‍ (22) എന്ന യുവതി ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടത്. ഒരു കുറ്റിക്കാട്ടിലാണ് ഇവരുടെ മൃതദേഹം കാണപ്പെട്ടത്. എന്നാല്‍ തിങ്കളാഴ്ചയാണ് ഗൂച്ലാന്‍ഡ് കൗണ്ടി പോലീസ് മേധാവി ജിം ആഗ്ന്യൂ മരണകാരണം പുറത്തുവിട്ടത്. ബെഥാനിയെ വളര്‍ത്തിയിരുന്ന പിറ്റ്ബുള്‍ ഇനത്തില്‍പെട്ട രണ്ട് നായ്ക്കളാണ് ഇവരെ കടിച്ചുകീറിയത്. വീടിനു പുറത്ത് നായ്ക്കളുമായി സവാരിക്ക് പോകുമ്പോഴായിരുന്നു സംഭവം. 45 കിലോ തൂക്കമുള്ള ടോംക, പാക് മാന്‍ എന്നീ പേരുള്ള നായകളാണ് […]

മെക്സിക്കോയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് 12 പേര്‍ മരിച്ചു

മെക്സിക്കോ സിറ്റി : മെക്സിക്കോയില്‍ സഞ്ചാരികളെത്തിയ ബസ് മറിഞ്ഞു  12 പേര്‍ മരിച്ചു. അപകടത്തില്‍ 18 പേര്‍ക്ക് പരുക്കേറ്റു. കിഴക്കന്‍ മെക്സിക്കോയിലെ മായാന്‍ റൂയിന്‍സിലെ ഹൈവേയിലാണ് അപകടമുണ്ടായത്. ക്രൂയിസ് ഷിപ്പിലെത്തിയ സഞ്ചാരികളെയും കൊണ്ട് പോകുകയായിരുന്ന ബസാണ് മറിഞ്ഞത്. അമേരിക്ക, ഇറ്റലി, സ്വീഡന്‍, ബ്രസീല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സഞ്ചാരികളാണ് ബസിലുണ്ടായിരുന്നതെന്ന് അധികൃതര്‍ അറിയിച്ചു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്.        

ദുബായ് പൊതു ഉദ്യാനങ്ങളില്‍ പ്രവേശിക്കാന്‍ ഇനി നോല്‍ കാര്‍ഡ് നിര്‍ബന്ധം

ദുബായ്: ദുബായിലെ പൊതു ഉദ്യാനങ്ങളില്‍ പ്രവേശിക്കണമെങ്കില്‍ ഇനി മുതല്‍ ആര്‍.ടി.എ പുറത്തിറക്കുന്ന നോള്‍ കാര്‍ഡ് നിര്‍ബന്ധം. ഇതിന്‍റെ ഭാഗമായി റോഡ്സ് ആന്‍റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുമായി സഹകരിച്ച്‌ ദുബായ് മുനിസിപ്പാലിറ്റി പാര്‍ക്കുകളുടെ പ്രവേശന കവാടങ്ങളില്‍ 70 സ്മാര്‍ട്ട് ഗേറ്റുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. പാര്‍ക്കുകളില്‍ ഇനിമുതല്‍ പേപ്പര്‍ ടിക്കറ്റുകള്‍ നല്‍കുകയില്ല. പകരം നോല്‍ കാര്‍ഡുകളാണ് പ്രവേശനത്തിനായി ഉപയോഗിക്കേണ്ടതെന്ന് ദുബൈ മുന്‍സിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു.  ടിക്കറ്റ് കൗണ്ടറുകളില്‍ 25 ദിര്‍ഹം നല്‍കിയാല്‍ പുതിയ നോള്‍ കാര്‍ഡുകള്‍ ലഭിക്കും. സബീല്‍ പാര്‍ക്, അല്‍ മംസാര്‍ […]

ദുബായ് വെയര്‍ഹൗസില്‍ തീപ്പിടിത്തം; 3 പേര്‍ വെന്തുമരിച്ചു

ദുബായ്: ദുബായില്‍ സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന വെയര്‍ഹൗസിലുണ്ടായ തീപ്പിടിത്തത്തില്‍ അതിനകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന മൂന്നു പേര്‍ വെന്തുമരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ നാലര മണിയോടെയായിരുന്നു സംഭവം. അല്‍ഖൂസിലെ മൂന്നാം നമ്പര്‍ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിന്‍റെ ഉടമസ്ഥതയിലുള്ള വെയര്‍ ഹൗസിലാണ് തിപ്പിടിത്തമുണ്ടായതെന്ന് സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍ മരണപ്പെട്ട ജീവനക്കാരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. വിവരമറിഞ്ഞ് അഗ്നിശമന സേന വെയര്‍ഹൗസിലെത്തുമ്പോഴേക്കും മറ്റ് രണ്ട് വെയര്‍ഹൗസുകളിലേക്കു കൂടി തീ വ്യാപിച്ചിരുന്നതായി ദുബയ് സിവില്‍ ഡിഫന്‍സ് വക്താവ് മുഹമ്മദ് ഹാമിദ് പറഞ്ഞു. […]

ഇന്ത്യന്‍ ജയിലുകളിലെ എലിയും പാറ്റയും പാമ്പും ജീവനു ഭീഷണിയുണ്ടാക്കുമെന്ന് വിജയ് മല്യ

ലണ്ടന്‍: ഇന്ത്യന്‍ ജയിലുകളില്‍ എലിയും പാറ്റയും പാമ്പും വിഹരിക്കുന്നതിനാല്‍ സുരക്ഷയില്ലെന്ന് ചൂണ്ടിക്കാട്ടി മദ്യ വ്യവസായി വിജയ് മല്യയുടെ അപേക്ഷ.  ഇന്ത്യയിലെ എല്ലാ ജയിലുകളും ആള്‍ത്തിരക്കേറിയതും വൃത്തിയില്ലാത്തതുമാണ്.ഇവിടെ തന്‍റെ ജീവന് പോലും ഭീഷണിയുള്ള സാഹചര്യമാണെന്നും വിജയ് മല്യ ബ്രിട്ടനിലെ കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞു. കടുത്ത പ്രമേഹവും ഉറക്കമില്ലായ്മയും മറ്റ് ശാരീരിക പ്രശ്നങ്ങളും അനുഭവിക്കുന്ന വ്യക്തിയാണ് മല്യ. മുംബെയിലെ സെന്‍ട്രല്‍ ജയിലില്‍ നിലവില്‍ 3000 തടവുകാരുണ്ട്. എന്നാല്‍ അവരെ പരിചരിക്കാന്‍ ഒന്നോ രണ്ടോ ഡോക്ടര്‍മാര്‍ മാത്രമാണുള്ളത്. അതേസമയം ബ്രിട്ടനിലെ ജയിലുകളില്‍ […]

ട്വന്‍റി ഫസ്റ്റ് സെഞ്ചുറി ഫോക്സ് ഏറ്റെടുത്ത് വാള്‍ട്ട് ഡിസ്നി

ന്യൂയോര്‍ക്ക്: മാധ്യമഭീമന്‍ റുപര്‍ട്ട് മര്‍ഡോക്കിന്‍റെ വിനോദമാധ്യമ സാമ്രാജ്യം ഇനി വാള്‍ട്ട് ഡിസ്നിക്ക് സ്വന്തം. അമേരിക്ക ആസ്ഥാനമായ ട്വന്‍റി ഫസ്റ്റ് സെഞ്ചുറി ഫോക്സ് എന്ന പ്രശസ്തമായ വിനോദമാധ്യമ സ്ഥാപനമാണ് വാള്‍ട്ട് ഡിസ്നി കമ്പനി ഏറ്റെടുക്കാന്‍ പോകുന്നത്. ലോക വിനോദ വ്യസായ ചരിത്രത്തിലെ ഏറ്റവും വലിയ ഡീലാണ് അമേരിക്കയില്‍ നടന്നത് 5,240 കോടി ഡോളറിനാണ് (ഏതാണ്ട് 3. 38 ലക്ഷം കോടി രൂപ) ഏറ്റെടുക്കല്‍. ഓഹരികളായാണ് ഇടപാട്.  ഇതോടെ ലോകത്തിലെ ഏറ്റവും വലിയ മാധ്യമ കമ്പനിയായി ഡിസ്നി മാറി. സ്റ്റാര്‍ ഇന്ത്യയുടെ […]