41 മാധ്യമപ്രവര്‍ത്തകരെ ഹൂതി വിമതര്‍ ബന്ദികളാക്കി

സന: യമനില്‍ നാല്‍പ്പത്തൊന്ന് മാധ്യമപ്രവര്‍ത്തകര്‍ ഹൂതി വിമതരുടെ പിടിയിലകപ്പെട്ടെന്ന് റിപ്പോര്‍ട്ട്. യമനിലെ റ്റുഡേ ബ്രോഡ്കാസ്റ്റേഴ്സ് ടിവി സ്റ്റേഷന് ഉള്ളിലാണ് ഹൂതികള്‍ ഇവരെ തടഞ്ഞ് വച്ചരിക്കുന്നത്. 41 മാധ്യമപ്രവര്‍ത്തകരുടെ പേരുവിവരങ്ങള്‍ അടക്കമുള്ള പട്ടിക ഹൂതികള്‍ പുറത്ത് വിടുകയും ചെയ്തിട്ടുണ്ട്. റഷ്യന്‍ മാധ്യമമായ സ്പുട്നിക് ഇന്‍റര്‍നാഷണലിന്‍റെ യമന്‍ കറസ്പോണ്ടന്‍റ് അടക്കമുള്ളവര്‍ ടിവി സ്റ്റേഷനുള്ളില്‍ ബന്ദികളാക്കപ്പെട്ടവര്‍ക്കൊപ്പമുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിലേറെയായി ഇയാളുമായി ബന്ധപ്പെടാനാകുന്നില്ലെന്ന് സ്പുട്നിക് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

വിജയ്മല്യയെ ഇന്ത്യയിലേക്കു മടക്കിക്കൊണ്ട് വരുന്നതുമായി ബന്ധപ്പെട്ട കേസ്; ലണ്ടന്‍ കോടതിയില്‍ ഇന്ന് വാദം ആരംഭിക്കും

ലണ്ടന്‍: വ്യവസായി വിജയ്മല്യയെ ഇന്ത്യയിലേക്കു മടക്കി അയയ്ക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേട്ട് കോടതിയില്‍ ഇന്നു വാദം പുനരാരംഭിക്കും. വിവിധ ബാങ്കുകളില്‍ നിന്നായി 9,000 കോടി രൂപ വായ്പയെടുത്ത് മുങ്ങിയ മല്യയെ ഇന്ത്യയിലേക്ക് വിട്ടുകിട്ടണമെന്നും മല്യയെ പാര്‍പ്പിക്കാന്‍ മുംബൈ ആര്‍തര്‍ റോഡ് ജയില്‍ തയാറാണെന്നും ഇന്ത്യയ്ക്കുവേണ്ടി വാദിക്കുന്ന ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ്  കോടതിയെ അറിയിക്കും. ഇന്ത്യന്‍ ജയിലുകള്‍ സുരക്ഷിതമല്ലെന്നും മനുഷ്യാവകാശ ലംഘനങ്ങള്‍ പതിവാണെന്നുമുള്ള മല്യയുടെ വാദത്തെ മറികടക്കാനാണ് ആര്‍തര്‍ റോഡ് ജയിലിലെ മികവുറ്റ സുരക്ഷാസംവിധാനങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള ഇന്ത്യയുടെ ശ്രമം. അതേസമയം, […]

ഫേസ്ബുക്ക് മേധാവി സുക്കര്‍ബര്‍ഗിന്‍റെ സഹോദരിക്കു നേരെ ലൈംഗികാതിക്രമം

ലോസ് ആഞ്ചലസ്: ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗിന്‍റെ സഹോദരി റാന്‍ഡിക്ക് നേരെ ലൈംഗിക അതിക്രമം. ലോസ് ആഞ്ചലസില്‍ നിന്നും മെക്സിക്കോയിലെ മസാട്ലനിലേക്ക് പോകവേ അലാസ്ക എയര്‍ലൈന്‍സില്‍ വച്ചാണ് സംഭവം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് റാന്‍ഡി സംഭവം പങ്കുവെച്ചത്. യാത്രക്കിടയില്‍ അടുത്തിരുന്നയാള്‍ തന്നോട് മോശമായി പെരുമാറിയെന്നും ഇതേക്കുറിച്ച്‌ വിമാനയാത്രക്കാരോട് പരാതിപ്പെട്ടിരുന്നെന്നും റാന്‍ഡി പറഞ്ഞു. എന്നാല്‍ അക്രമം നടത്തിയാള്‍ വിമാനത്തിലെ സ്ഥിരം യാത്രക്കാരനാണെന്നും, അയാള്‍ക്ക് കൂടുതല്‍ മദ്യം നല്‍കൂ എന്ന രീതിയില്‍ സംഭവത്തെ നിസാരവല്‍ക്കരിക്കുകയായിരുന്നെന്നും റാന്‍ഡി പറഞ്ഞു. അയാളുടെ പെരുമാറ്റത്തെ അവര്‍ അവഗണിച്ചുവെന്നും […]

ആഞ്ജലീന ജൂലിയെപ്പോലെയാവണം; വെളുക്കാന്‍ തേച്ചത് പാണ്ടായ ഒരു അവിശ്വസനീയ കഥ

ഹോളിവുഡ് സൂപ്പര്‍ താരം ആഞ്ജലീന ജൂലിയെപ്പോലെ സുന്ദരിയാവുകയെന്നതായിരുന്നു സെഹാര്‍ തബാര്‍ എന്ന പത്തൊമ്പതുകാരിയുടെ  ലക്ഷ്യം. അതിനായി  ഇറാനിയന്‍ യുവതി  വിധേയയായത് 52-ഓളം പ്ലാസ്റ്റിക് സര്‍ജറികള്‍. ഒടുവില്‍ സംഭവിച്ചതോ? വെളുക്കാന്‍ തേച്ചത് പാണ്ടായി എന്നതുപോലെ ആളുകള്‍ കണ്ടാല്‍ പേടിക്കുന്ന രൂപമായി സെഹാര്‍ മാറി. ആഞ്ജലീനയാകാന്‍ വേണ്ടി മെലിഞ്ഞ സഹാര്‍ 40 കിലോയോളം തൂക്കമാണ് കുറച്ചത്. ഒട്ടിയ കവിളും തടിച്ച ചുണ്ടുകളും മറ്റും സൃഷ്ടിക്കുന്നതിനുവേണ്ടിയാണ് പ്ലാസ്റ്റിക് സര്‍ജറികള്‍ ചെയ്തത്. മൂക്കും കവിളെല്ലും ആഞ്ജലീനയെപ്പോലെയാക്കുന്നതിനാണ് സെഹാര്‍ കൂടുതലും കഷ്ടപ്പെട്ടത്. ഒടുവില്‍ ഈ പരീക്ഷണങ്ങള്‍ തന്നെയാണ് […]

ഷെറിന്‍റെ മരണത്തില്‍ ദുരൂഹതകള്‍ തുടരുന്നു; ശരീരത്തില്‍ ക്രൂര മര്‍ദ്ദനമേറ്റതിന്‍റെ പാടുകള്‍

ന്യൂയോര്‍ക്ക്: അമേരിക്കയിലെ മലയാളി ദമ്പതികളുടെ വളര്‍ത്തുമകള്‍ മൂന്നുവയസ്സുകാരി ഷെറിന്‍ മാത്യുസിന്‍റെ മരണത്തില്‍ ദുരൂഹതകള്‍ തുടരുന്നു. ഷെറിന്‍റെ എല്ലുകള്‍ പല തവണ പൊട്ടിയിരുന്നുവെന്നും ക്രൂരമര്‍ദ്ദനമേറ്റതിന്‍റെ പാടുകള്‍ ദേഹത്തുണ്ടായിരുന്നു എന്നുമുള്ള റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ഷെറിനെ നേരത്തെ പരിശോധിച്ച ഡോക്ടര്‍ ആണ് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ കോടതിയില്‍ നടത്തിയിരിക്കുന്നത്. 2016 സെപ്തംബറിനും 2017 ഫെബ്രുവരിക്കും മധ്യേ എടുത്ത എക്‌സ്‌റേകളിലാണ് ഷെറിന്‍റെ ശരീരത്തില്‍ പല പൊട്ടലുകളും കണ്ടെത്തിയത്. തുടയെല്ല്, കൈമുട്ട്, കാലിലെ വലിയ അസ്ഥി എന്നിവയിലാണ് പൊട്ടലുകള്‍ കണ്ടെത്തിയത്. ശരീരത്തിന്‍റെ പല ഭാഗത്തും […]

ജോലിയിലെ ‘ആത്മാര്‍ത്ഥത’ ഹോട്ടലിന്‍റെ ഗ്ലാസ് ഡോര്‍ തകര്‍ത്തു- VIDEO

ചെറിയ അബദ്ധങ്ങളെങ്കിലും സംഭവിക്കാത്തവരായി ആരുമുണ്ടാവില്ല. പലപ്പോഴും നമ്മുടെ ശ്രദ്ധയില്ലായ്മ മൂലമാണ് പല അബദ്ധങ്ങളും സംഭവിക്കുക. അത്തരത്തിലൊരു അബദ്ധം സംഭവിച്ചിരിക്കുന്നത് ചൈനയിലെ ഒരു ഹോട്ടലിലാണ്.  ഭക്ഷണം ബുക്ക് ചെയ്തവരുടെ ലിസ്റ്റ് എടുക്കാനായി ഹോട്ടലിലേക്ക് പാഞ്ഞുകയറിയ ഡെലിവറിബോയ് തന്‍റെ  വേഗതയില്‍ തകര്‍ത്തത് ഹോട്ടലിന്‍റെ ഗ്ലാസ് ഡോര്‍ ആയിരുന്നു. വീഡിയോ കാണാം: പക്ഷെ എങ്ങിനെയാണ് അത്തരമൊരു സംഭവം നടന്നതെന്ന് ഇപ്പോഴും യുവാവിന് മനസിലായില്ല.  എന്തായാലും ഈ വീഡിയോ ഇപ്പോള്‍ വൈറലായി മാറിക്കഴിഞ്ഞു. ഓടി വന്നത് വളരെ വേഗത്തിലായിരുന്നതിനാല്‍ ചില്ല് തകര്‍ന്ന് തരിപ്പണമായി. […]

ഇന്ത്യന്‍ സൈന്യത്തെ ആക്രമിക്കാന്‍ തീവ്രവാദികള്‍ക്ക് സഹായം ചെയ്യാറുണ്ട്: മുശര്‍റഫ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിനെ സആക്രമിക്കാന്‍ തീവ്രവാദികള്‍ക്ക് തങ്ങള്‍ സഹായം ചെയ്യാറുണ്ടെന്ന്  സമ്മതിച്ച്‌ മുന്‍ പാക് പ്രസിഡന്‍റ് ജനറല്‍ പര്‍വേസ് മുശര്‍റഫ് . പാകിസ്താന്‍ ടി.വി ചാനലായ എ.ആര്‍.വൈ ന്യൂസിന് ദുബൈയില്‍ വെച്ച്‌ നല്‍കിയ അഭിമുഖത്തിലാണ് മുശര്‍റഫ് ഇക്കാര്യം പറഞ്ഞത്. മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരനായ ലശ്കറെ ത്വയിബ നേതാവ് ഹാഫിസ് സെയിദിന്‍റെ  ഏറ്റവും വലിയ ആരാധകനാണ് താന്‍. കാശ്മീര്‍ താഴ്വരയില്‍ ലഷ്കര്‍ തീവ്രവാദികള്‍ ഇപ്പോഴും വളരെ സജീവമാണെന്നും അദ്ദേഹം പറഞ്ഞു. ലശ്കറും ജമാഅത്തു ദഅ്വയും എന്നെ ഇഷ്ടപ്പെടുന്നുണ്ടെന്ന് എനിക്കറിയാം. താന്‍ പലപ്പോഴും ഹാഫിസ് […]

”ഇതിനെ എവിടെയെങ്കിലും കൊണ്ടുപോയിക്കളയൂ, എനിക്കിതിനെ നോക്കാന്‍ പറ്റുന്നില്ല”; അധ്യാപകന്‍റെ പീഡനത്തില്‍ പ്രസവിച്ച 15കാരി അച്ഛനോട് അപേക്ഷിക്കുന്നു

ഡെറാഡൂണ്‍: രക്ഷകര്‍ത്താവ് ആകേണ്ടവര്‍ ഘാതകര്‍ ആയാല്‍ എന്ത് ചെയ്യും. അതെന്നും മനസ്സില്‍ ഉണങ്ങാത്ത ഒരു മുറിവായിരിക്കും. അതുതന്നെയാണ് തന്നെയാണ് ഡെറാഡൂണിലെ പതിനഞ്ചുകാരി അനുഭവിച്ചുകൊണ്ടിരിക്കുന്നത്. 57കാരനായ സ്വന്തം അദ്ധ്യാപകനാണ് ഈ പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയത്. തുടര്‍ന്ന്‍ അമ്മയാവേണ്ടി വന്ന പെണ്‍കുട്ടിയുടെ മാനസികാവസ്ഥ ദയനീയമാണെന്ന് അവളുടെ പിതാവ് പറയുന്നു. ”ഇതിനെ എവിടെയെങ്കിലും കൊണ്ടുപോയിക്കളയൂ, എനിക്കിതിനെ നോക്കാന്‍ പറ്റുന്നില്ല” എന്ന് പറഞ്ഞ് അവള്‍ അപേക്ഷിക്കുകയാണ്. കഴിഞ്ഞ ആഴ്ച്ചയാണ് പെണ്‍കുട്ടി ഒരു കുഞ്ഞിന് ജന്മം നല്‍കിയത്. അതിനും രണ്ട് മാസം മുന്‍പാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നറിഞ്ഞത്. സര്‍ക്കാര്‍ സ്കൂളിലെ […]

ലോകത്തിലെ ഏറ്റവും വലിയ കെമിക്കല്‍ ഫാക്ടറി; കരാറില്‍ ഒപ്പുവെച്ച് സൗദി അറേബ്യ

റിയാദ്: ലോകത്തിലെ തന്നെ ഏറ്റവും വലിയ കെമിക്കല്‍ ഫാക്ടറി നിര്‍മ്മിക്കുന്നതിന് കരാറില്‍ ഒപ്പുവെച്ചു സൗദി അറേബ്യ. സൗദി അരാംകോയും സൗദി ബേസിക് ഇന്‍ഡസ്ട്രീസ് കോര്‍പറേഷനുമാണ് കരാര്‍ ഒപ്പുവെച്ചത്. എണ്ണയിതര വരുമാനം വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് പുതിയ കെമിക്കല്‍ ഫാക്ടറി ഉള്‍പ്പെട്ട ഇന്‍ഡസ്ട്രിയല്‍ കോംപ്ലക്സ് നിര്‍മ്മിക്കുക. 2000 കോടി ഡോളര്‍ ചെലവഴിച്ചാണ് ഇന്‍ഡസ്ട്രിയല്‍ കോംപ്ലക്സ് നിര്‍മിക്കുന്നത്. ക്രൂഡ് ഓയിലിന്‍റെ ഉല്‍പ്പന്നങ്ങളും വിവിധ കെമിക്കല്‍ ഉല്‍പ്പന്നങ്ങളും വന്‍തോതില്‍ ഇവിടെ ഉല്‍പ്പാദിപ്പിക്കും. അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചായിരിക്കും ഫാക്ടറി പ്രവര്‍ത്തിക്കുകയെന്ന് അരാംകോ സി.ഇ.ഒ അമീന്‍ നാസര്‍ […]

രാഷ്ട്രീയക്കാര്‍ക്ക് വെല്ലുവിളിയുമായി ‘ സാം’ വരുന്നു..

വെല്ലിംഗ്ടണ്‍: തട്ടിപ്പും വെട്ടിപ്പും നടത്തുന്ന രാഷ്ട്രീയക്കാര്‍ക്ക് വെല്ലുവിളിയുമായി ‘ സാം’ എന്ന പേരില്‍ പുതിയ കൃത്രിമ രാഷ്ട്രീയക്കാരന്‍ വരുന്നു. ന്യൂസിലന്‍ഡിലെ ഒരു സംഘം ശാസ്ത്രജ്ഞരാണ് സാമിനെ വികസിപ്പിച്ചിരിക്കുന്നത്. ഗാര്‍ഹികം, വിദ്യാഭ്യാസം തുടങ്ങിയ പ്രാദേശിക വിഷയങ്ങളുമായി ബന്ധപ്പെട്ടുള്ള ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് കൃത്യവും വ്യക്തവുമായ മറുപടികള്‍ നല്‍കാന്‍ സാം എന്ന കൃത്രിമ രാഷ്ട്രീയക്കാരന് കഴിയുമെന്നാണ് ശാസ്ത്രജ്ഞരുടെ അവകാശവാദം. ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഫേസ്ബുക്ക് മെസഞ്ചര്‍ വഴിയാണ് സാം മറുപടി നല്‍കുന്നത്. മാത്രമല്ല, വിവിധ പ്രശ്നങ്ങളുടെ വിശദാംശങ്ങള്‍ കൃത്രിമ മനുഷ്യനില്‍ പ്രോഗ്രം ചെയ്ത് വയ്ക്കുകയും ചെയ്യും. […]