പ്രവാസികളില്‍ വൃക്ക രോഗങ്ങള്‍ വര്‍ദ്ധിക്കുന്നു

പ്രവാസികളില്‍ വൃക്ക രോഗങ്ങള്‍ കൂടുന്നുവെന്ന് പഠനം. ഗള്‍ഫില്‍ ചൂടില്‍ ജോലിചെയ്യുന്നതും വേണ്ടത്ര വെള്ളം കുടിക്കാത്തതും കാരണമാണു ശരീരത്തിലെ യൂറിക് ആസിഡ് ഉയര്‍ന്ന് പ്രവാസികളില്‍ വൃക്കരോഗങ്ങള്‍ കൂടുന്നതെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ കൂട്ടായ്മയായ സൊസൈറ്റി ഓഫ് നെഫ്രോളജി കണ്ടെത്തിയത്. സ്റ്റോണ്‍, വൃക്കയിലെ പഴുപ്പ് തുടങ്ങി മീസോ അമേരിക്കന്‍ കിഡ്നി ഡിസീസ് എന്നറിയപ്പെടുന്ന രോഗങ്ങളാണ് ഗള്‍ഫില്‍ നിന്നെത്തുന്ന പ്രവാസികളില്‍ റിപ്പോര്‍ട്ട് ചെയ്തത്. പ്രോട്ടീന്‍ ഉപയോഗം കൂടിയതും പ്രവാസികളില്‍ രോഗം വര്‍ധിക്കാന്‍ കാരണമായി. ഇറച്ചി, മത്സ്യം, കടല, പരിപ്പ് തുടങ്ങിയവ കൂടുതലായി […]

മസ്കറ്റില്‍ ‘റെഡ് ടൈഡ്’ പ്രതിഭാസം; കുടിവെള്ള വിതരണത്തെ ബാധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

മസ്കറ്റ്: മസ്ക്കറ്റില്‍ കടല്‍വെള്ളത്തിന് ചുവപ്പുനിറം. ഇതോടെ ഒമാന്‍ മന്ത്രാലയം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ബര്‍ക്കയിലാണ് കടല്‍വെള്ളം ചുവപ്പു നിറമാകുന്നത് കണ്ടെത്തിയത്. സംഭവം കുടിവെള്ള വിതരണത്തെ ബാധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച്‌ കാര്യങ്ങള്‍ നിരീക്ഷിച്ചു വരുകയാണെന്നും, മസ്കറ്റ് സീബ്, ദാഖിലിയ തുടങ്ങിയ മേഖലകളില്‍ ഉള്ളവര്‍ ജല ഉപഭോഗത്തില്‍ മിതത്വം പാലിക്കണമെന്നും വൈദ്യുതി ജല പൊതു അതോറിറ്റി അറിയിച്ചു. ‘റെഡ് ടൈഡ്’ എന്നാണ് ഈ പ്രതിഭാസം ശാസ്ത്രീയമായി അറിയപ്പെടുന്നത്. കുടിവെള്ള ഉല്‍പാദനത്തെ ‘റെഡ് ടൈഡ്’ ബാധിക്കുമെന്നതിനാല്‍ പരമാവധി ഉല്‍പാദനം ഉറപ്പാക്കാന്‍ കുടിവെള്ള കമ്പനികള്‍ […]

ശ്രീദേവിയുടെ തലയില്‍ ആഴത്തിലുള്ള മുറിവ്; വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്തേക്കും

ദുബായ്: ദുബായില്‍ ഹോട്ടല്‍ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ശ്രീദേവിയുടെ തലയില്‍ ആഴത്തില്‍ മുറിവേറ്റിരുന്നതായി ഫോറന്‍സിക്  റിപ്പോര്‍ട്ട്. എന്നാല്‍ വീഴ്ചയില്‍ സംഭവിച്ചതാണോ എന്നത് സംബന്ധിച്ച്‌ വ്യക്തത വന്നിട്ടില്ല. ഇതിനായി മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്തേക്കുമെന്നാണ് വിവരം മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു. തലയില്‍ ആഴത്തില്‍ മുറിവുണ്ടായതെങ്ങനെയെന്ന് അന്വേഷിക്കും. മരണം കൊലപാതകമാണെന്ന സംശയം പല പ്രമുഖരും പ്രകടിപ്പിച്ചിട്ടുണ്ട്. ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ മദ്യത്തിന്‍റെ അംശം കണ്ടെത്തിയിരുന്നു. എന്നാല്‍ ശ്രീദേവി മദ്യപിക്കാറില്ലെന്നാണ് ഇവനരോടടുത്ത വ്യത്തങ്ങള്‍ അറിയിക്കുന്നത്. അതിനിടെ, ഭര്‍ത്താവ് ബോണി കപൂറിനെ ദുബായ് പൊലീസ് […]

ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹതയേറുന്നു; മൃതദേഹം നാട്ടിലെത്തിക്കാന്‍ വൈകിയേക്കും

ദുബായ്: നടി ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹതയേറുന്നു. അപകടമരണമാണെന്ന് വ്യക്തമായ സാഹചര്യത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ക്കും പരിശോധനകളിലേക്കും കടക്കാന്‍ സാധ്യതയുള്ളതായാണ് റിപ്പോര്‍ട്ടുകള്‍.  ഇതോടെ ശ്രീദേവിയുടെ മൃതദേഹം ഉടൻ നാട്ടിൽ എത്തിക്കില്ലെന്നാണ് ദുബായിൽ നിന്നുള്ള വിവരം. ശനിയാഴ്ച രാത്രി മരണപ്പെട്ട ശ്രീദേവിയുടെ മൃതദേഹം തിങ്കളാഴ്ച വൈകീട്ടോടെ നാട്ടിലെത്തിക്കുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന വിവരം. എന്നാൽ ഫോറൻസിക് പരിശോധനയിലും, പോസ്റ്റ്മോർട്ടത്തിലും അപകട മരണമാണെന്ന് കണ്ടെത്തിയതോടെ കാര്യങ്ങൾ സങ്കീർണ്ണമായിരിക്കുകയാണ്. മരണത്തില്‍ അവ്യക്തത തുടരുന്നതിനാല്‍ ഭര്‍ത്താവ് ബോണി കപൂറിനെ ദുബായ് പൊലീസ് ചോദ്യം ചെയ്തിരുന്നു. അപകട മരണമാണെന്ന് സ്ഥിരീകരിച്ചതോടെ […]

ശ്രീദേവിയുടേത് മുങ്ങി മരണമെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

ദുബായ്: കഴിഞ്ഞദിവസം ദുബായില്‍ മരിച്ച നടി ശ്രീദേവിയുടെ മരണം ഹൃദയാഘാതം മൂലമല്ലെന്നും മുങ്ങിമരണമാണ് സംഭവിച്ചതെന്നും ഫോറന്‍സിക് റിപ്പോര്‍ട്ട്. ബാത്ത് ടബ്ബില്‍ വീണ് ശ്വാസകോശത്തില്‍ വെള്ളം കയറിയാണ് സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പോസ്റ്റ്മോര്‍ട്ടത്തില്‍ അസ്വാഭികമായി ഒന്നും കണ്ടെത്തിയിട്ടില്ല. ശരീരത്തില്‍ മുറിവുകളോ ചതവുകളോ ഇല്ലെന്നും പരിശോധനയില്‍ വ്യക്തമായി. അസ്വാഭാവിക മരണം എന്ന നിലയ്ക്കാണ് ദുബായ് പോലീസ് മൃതദേഹം വിശദമായി പരിശോധിക്കാന്‍ തീരുമാനിച്ചത്. അപകട മരണമാണെന്ന് വ്യക്തമായതോടെ ദുബായ് പോലീസ് ശ്രീദേവിയുടെ പാസ്പോര്‍ട്ട് റദ്ദാക്കി മരണ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള നടപടി തുടങ്ങി. നടപടി ക്രമങ്ങള്‍ […]

സൗദിയില്‍ ഇനി സ്ത്രീകള്‍ക്ക് ബിസിനസ് തുടങ്ങാന്‍ പുരുഷന്‍റെ അനുമതി വേണ്ട

മനാമ: സൗദിയില്‍ ഭര്‍ത്താവിന്‍റെയോ, പുരുഷന്‍മാരായ ബന്ധുവിന്‍റെയോ അനുവാദമില്ലാതെ സ്ത്രീകള്‍ക്ക് സ്വന്തമായി ബിസിനസ് ആരംഭിക്കാം. രക്ഷാകര്‍തൃത്വ അനുമതി പത്രം ഹാജരാക്കാതെ തന്നെ ഇനി മതല്‍ സ്ത്രീകള്‍ക്ക് സ്വന്തമായി ബിസിനസ് തുടങ്ങാമെന്നും സര്‍ക്കാരില്‍ നിന്നുള്ള സഹായ സഹകരണങ്ങള്‍ ഉപയോഗപ്പെടുത്താമെന്നും വാണിജ്യ, നിക്ഷേപ മന്ത്രാലയം വൈബ്സൈറ്റില്‍ അറിയിച്ചു. പുതു സംരംഭത്വം എളുപ്പത്തിലാക്കാന്‍ ലക്ഷ്യമിട്ടുള്ള തയസിര്‍ സംവിധാനത്തിന്റെ ഭാഗമായാണ് പുതിയ നടപടി. കമ്ബനി സ്ഥാപിക്കലുമായി ബന്ധപ്പെട്ട് അറ്റസ്റ്റേഷന് നോട്ടറിയില്‍ ചെല്ലേണ്ടതില്ല. അബശിര്‍ സംവിധാനത്തില്‍ ഇലക്‌ട്രോണിക്കായി ഇത് ചെയ്യാം. സ്ത്രീകള്‍ക്ക് അവരുടെ വാണിജ്യ ഇടപാടുകള്‍ […]

എം-ക്യാഷ് വികസിപ്പിക്കാനൊരുങ്ങി ദുബായ്

ദുബായ്: എന്‍ക്രിപ്റ്റ് ചെയ്ത ഡിജിറ്റല്‍ കറന്‍സിയായ എം-ക്യാഷ് വികസിപ്പിച്ചെടുക്കാനും അത്  കൊണ്ടുവരാനുമുള്ള കരാറില്‍ ഒപ്പുവെച്ച്‌ ദുബായ്. ദുബായ് ഇക്കോണമിയുടെ സഹസ്ഥാപനമായ എംക്രെഡിറ്റും യുകെ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒബ്ജക്റ്റ് ടെക് ഗ്രൂപ്പ് ലിമിറ്റഡും ചേര്‍ന്നാണ് കറന്‍സി അവതരിപ്പിക്കുന്നത്. ഇത് കൊണ്ടുവരുന്നതിലൂടെ ഗവണ്‍മെന്‍റ് ,ഗവണ്‍മെന്‍റ്  ഇതര സേവനങ്ങള്‍ക്ക് പണമടയ്ക്കാന്‍ ജനങ്ങള്‍ക്ക് ഡിജിറ്റല്‍ കറന്‍സി ഉപയോഗിക്കാനാവും. യുഎഇയിലെ താമസക്കാര്‍ക്ക് അവരുടെ സ്മാര്‍ട്ട്ഫോണിലുള്ള നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷനിലൂടെ വിവിധ ഇടപാടുകള്‍ നടത്താനുള്ള സൗകര്യമാണ് ഒരുക്കുന്നത്. ഡിജിറ്റല്‍ കറന്‍സിയെ സുരക്ഷിതമാക്കാനുള്ള സൗകര്യവും ഇടനിലക്കാരുടെ അടുത്ത് […]

ഉപരോധം നേരിടാനുറച്ച് ഖത്തര്‍ ഭരണകൂടം

ദോഹ: ഗള്‍ഫ് മേഖലയില്‍ അതിവേഗം വളരുന്ന രാജ്യമായ ഖത്തറിനെതിരെ സൗദിയും യുഎഇയും ഏര്‍പ്പെടുത്തിയ ഗതാഗത ഉപരോധം നേരിടാനുറച്ച് ഖത്തര്‍ ഭരണകൂടം. രാജ്യത്ത് യാതൊരുവിധ ഭക്ഷ്യക്ഷാമവും  ഉണ്ടാവില്ലെന്ന് ഖത്തര്‍ അമീര്‍ അറിയിച്ചു. നിലവില്‍ ആവശ്യമായത്ര ഭക്ഷ്യവസ്തുകള്‍ ഖത്തറിലുണ്ട്. ക്ഷാമം നേരിട്ടാല്‍ തന്നെ അത് പരിഹരിക്കാനുള്ള വഴികള്‍ ഖത്തറിന് മുന്നിലുണ്ടെന്നും ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഖത്തര്‍ അമീര്‍ വ്യക്തമാക്കി. ഖത്തറിലേക്കുള്ള ഭക്ഷ്യവസ്തുകളുടെ നാല്‍പ്പത് ശതമാനവും സൗദിയില്‍ നിന്ന് കരമാര്‍ഗ്ഗമാണ് എത്തുന്നത്. ഖത്തറിലേക്കുള്ള പാത ഇന്നലെ സൗദി അറേബ്യ അടച്ചു പൂട്ടിയതോടെ ഇവിടേക്ക് […]

ഗള്‍ഫ് പണത്തിന്റെ ഒഴുക്ക് നിലയ്ക്കുന്നതായി റിപ്പോര്‍ട്ടുകള്‍

കൊച്ചി: കേരള സമ്പദ് വ്യവസ്ഥയുടെ തന്നെ നട്ടെല്ലായ ഗള്‍ഫ് പണത്തിന്റെ ഒഴുക്ക് നിലയ്ക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഗള്‍ഫ് മേഖലയിലെ പ്രതിസന്ധിയാണ്  പണമൊഴുക്ക് കുറയാന്‍