ഉപരോധം നേരിടാനുറച്ച് ഖത്തര്‍ ഭരണകൂടം

ദോഹ: ഗള്‍ഫ് മേഖലയില്‍ അതിവേഗം വളരുന്ന രാജ്യമായ ഖത്തറിനെതിരെ സൗദിയും യുഎഇയും ഏര്‍പ്പെടുത്തിയ ഗതാഗത ഉപരോധം നേരിടാനുറച്ച് ഖത്തര്‍ ഭരണകൂടം.

രാജ്യത്ത് യാതൊരുവിധ ഭക്ഷ്യക്ഷാമവും  ഉണ്ടാവില്ലെന്ന് ഖത്തര്‍ അമീര്‍ അറിയിച്ചു. നിലവില്‍ ആവശ്യമായത്ര ഭക്ഷ്യവസ്തുകള്‍ ഖത്തറിലുണ്ട്. ക്ഷാമം നേരിട്ടാല്‍ തന്നെ അത് പരിഹരിക്കാനുള്ള വഴികള്‍ ഖത്തറിന് മുന്നിലുണ്ടെന്നും ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഖത്തര്‍ അമീര്‍ വ്യക്തമാക്കി.

ഖത്തറിലേക്കുള്ള ഭക്ഷ്യവസ്തുകളുടെ നാല്‍പ്പത് ശതമാനവും സൗദിയില്‍ നിന്ന് കരമാര്‍ഗ്ഗമാണ് എത്തുന്നത്. ഖത്തറിലേക്കുള്ള പാത ഇന്നലെ സൗദി അറേബ്യ അടച്ചു പൂട്ടിയതോടെ ഇവിടേക്ക് ഭക്ഷ്യവസ്തുകളുമായി വന്ന നൂറുകണക്കിന് ട്രക്കുകള്‍ അതിര്‍ത്തിയില്‍ കുടുങ്ങിപ്പോയിരുന്നു.

നിലവില്‍ ആവശ്യമായ സാധനങ്ങള്‍ ഖത്തറിലുണ്ടെന്നും മുന്‍കരുതലെന്ന നിലയില്‍ ഇറാന്‍, ഇന്ത്യ, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നായി ആവശ്യമായ ഭക്ഷ്യവസ്തുകള്‍ ഇറക്കുമതി ചെയ്യുമെന്നും അധികൃതര്‍ വിശദീകരിക്കുന്നു. അടിയന്തരസാഹചര്യമുണ്ടായാല്‍ 12 മണിക്കൂര്‍ കൊണ്ട് ഇറാനില്‍ നിന്ന് ഖത്തറിലേക്ക് ഭക്ഷ്യവസ്തുകള്‍ എത്തിക്കാന്‍ സാധിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

 

prp

Related posts

Leave a Reply

*