വിസ വേണ്ടെന്ന പ്രഖ്യാപനം; ഖത്തറിലേക്ക് മലയാളികളുടെ കുത്തൊഴുക്ക്

കൊച്ചി: പുതിയ നിയമത്തെ തുടര്‍ന്ന് ഖത്തറിലേക്ക് മലയാളികളുടെ കുത്തൊഴുക്ക്. ഖത്തറിലേക്ക് വിസയില്ലാതെ 80 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് പ്രവേശിക്കാമെന്ന നിയമമാണ് മലയാളികള്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്നത്. വിനോദ സഞ്ചാരവികസനം ഉള്‍പ്പടെ മുന്നില്‍ കണ്ടാണ് ഖത്തര്‍ ഇന്ത്യ ഉള്‍പ്പടെയുള്ള 47 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഒരു മാസത്തോളം രാജ്യത്ത് തങ്ങാനുള്ള അനുമതി ഖത്തര്‍ നല്‍കുന്നത്. അതേസമയം പ്രത്യേകാനുമതിയോടെ ഇത് 30 ദിവസത്തേക്ക് കൂടി നീട്ടാവുന്നതാണ്. വിസ വേണ്ടാത്തതിനാല്‍ യാത്രാചെലവ് കുറയും എന്നതാണ് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നത്. ഇതിന് പുറമെ തൊഴില്‍ സാധ്യതകള്‍ അന്വേഷിച്ചും […]

ഉപരോധം നേരിടാനുറച്ച് ഖത്തര്‍ ഭരണകൂടം

ദോഹ: ഗള്‍ഫ് മേഖലയില്‍ അതിവേഗം വളരുന്ന രാജ്യമായ ഖത്തറിനെതിരെ സൗദിയും യുഎഇയും ഏര്‍പ്പെടുത്തിയ ഗതാഗത ഉപരോധം നേരിടാനുറച്ച് ഖത്തര്‍ ഭരണകൂടം. രാജ്യത്ത് യാതൊരുവിധ ഭക്ഷ്യക്ഷാമവും  ഉണ്ടാവില്ലെന്ന് ഖത്തര്‍ അമീര്‍ അറിയിച്ചു. നിലവില്‍ ആവശ്യമായത്ര ഭക്ഷ്യവസ്തുകള്‍ ഖത്തറിലുണ്ട്. ക്ഷാമം നേരിട്ടാല്‍ തന്നെ അത് പരിഹരിക്കാനുള്ള വഴികള്‍ ഖത്തറിന് മുന്നിലുണ്ടെന്നും ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഖത്തര്‍ അമീര്‍ വ്യക്തമാക്കി. ഖത്തറിലേക്കുള്ള ഭക്ഷ്യവസ്തുകളുടെ നാല്‍പ്പത് ശതമാനവും സൗദിയില്‍ നിന്ന് കരമാര്‍ഗ്ഗമാണ് എത്തുന്നത്. ഖത്തറിലേക്കുള്ള പാത ഇന്നലെ സൗദി അറേബ്യ അടച്ചു പൂട്ടിയതോടെ ഇവിടേക്ക് […]