യുഎഇയില്‍ പ്രവാസി യുവതിയെ തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗം ചെയ്തു

യുഎഇ: യുഎഇയില്‍ വിവാഹിതയായ പ്രവാസി യുവതിയെ തട്ടിക്കൊണ്ട് പോയി കൂട്ടമാനഭംഗത്തിന് ഇരയാക്കി. 30കാരിയായ യുവതിയെ പീഡനത്തിന് ഇരയാക്കിയ 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 17നും 25നും ഇടയില്‍ പ്രായമുള്ളവരാണ് പ്രതികള്‍ എന്നാണ് വിവരം. അല്‍ എയിന്‍ നഗരത്തിലാണ് സംഭവം ഉണ്ടായത്. സിറ്റിയിലുള്ള ഒരു ഷോപ്പിംഗ് മാളിലാണ് ഇവര്‍ ജോലി ചെയ്യുന്നത്. രാത്രിയില്‍ ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോകുമ്പോള്‍ യുവതിയെ കാറിലേക്ക് പിടിച്ചുകയറ്റി മരഭൂമി പ്രദേശത്തേക്ക് കൊണ്ടുപോയി ഓരോരുത്തരായി ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ഇതില്‍ ഒരാള്‍ കാറില്‍ […]

പ്ലാസ്റ്റിക് മുട്ട; സത്യാവസ്ഥ വെളിപ്പെടുത്തി യുഎഇ അധികൃതര്‍

കഴിഞ്ഞ ദിവസം പ്രവാസികളെയാകെ ആശങ്കയിലാക്കി ഒരു വാര്‍ത്തയും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. പ്ലാസ്റ്റിക് മുട്ടയെന്നതായിരുന്നു വാര്‍ത്ത. മുട്ട പൊരിച്ചപ്പോള്‍ പ്ലാസ്റ്റിക്കിന്‍റെ അംശം കാണാന്‍ കഴിഞ്ഞുവെന്നാണു പ്രചരിച്ചത്. എന്നാല്‍ ഇത് യാഥാര്‍ത്ഥ്യമാണോ അതോ വ്യാജമോ എന്നറിയാന്‍ കഴിയാതെ ആശങ്കയിലായിരുന്നു ആളുകള്‍. ഒടുവില്‍ ഇതിന് വ്യക്തതയായി. പ്ലാസ്റ്റിക് മുട്ടകളെക്കുറിച്ചു സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിഡിയോ വാസ്തവവിരുദ്ധമാണെന്നു വ്യക്തമാക്കി വേണ്ടെന്ന് ദുബായ് മുനിസിപ്പാലിറ്റി രംഗത്തെത്തി. പ്ലാസ്റ്റിക്ക് ചൂടാക്കിയാല്‍ ഉരുകും. പ്ലാസ്റ്റിക് ഉണ്ടെങ്കില്‍ മുട്ട പൊരിക്കുമ്പോള്‍ ള്‍ കട്ടിയാകുകയല്ല, ഉരുകുകയാണു ചെയ്യുക. […]

വൈറലായി ദുബായ് രാജകുമാരന്‍റെ നൃത്തം- VIRAL

മെയ്ദാന്‍ കുതിരയോട്ട മത്സരത്തില്‍ ദുബായ് ഭരണാധികാരി ഷെയ്ക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമിന്‍റെ ക്ലബായ ഗോഡോള്‍ഫിന്‍ വിജയിച്ചത് ദുബായ് ഭരണാധികാരി ആഘോഷിച്ചത് വ്യത്യസ്തമായാണ്. കിരീടം നേടിയ ടീമിനായ് രാജകുമാരന്‍ ട്രോഫി വാങ്ങാന്‍ വേദിയിലെത്തിയപ്പോ‍ഴാണ് സന്തോഷം അടക്കാന്‍ സാധിക്കാത്ത രാജകുമാരന്‍ നൃത്തം ചെയ്ത് ആഘോഷിച്ചത്. ലോകകപ്പിലെ മൂന്ന് വമ്പന്‍ കുതിരയോട്ട മത്സര വിഭാഗങ്ങളും ഗോഡോള്‍ഫിന്‍റെ കുതിരകള്‍ തൂത്തുവാരിയിരുന്നു. ദുബായ് ടര്‍ഫ് വിഭാഗത്തില്‍ രാജകുമാരന്‍റെ ക്ലബായ ഗോഡോള്‍ഫിന് വേണ്ടി മത്സരിച്ച ബെന്‍റാബിള്‍ എന്ന കുതിര ഒന്നാം സ്ഥാനത്തെത്തി. ദുബായ് […]

ദുബൈ ഡ്യൂട്ടി ഫ്രീ ജാക്‌പോട്ട് നറുക്കെടുപ്പില്‍ മലയാളിയെ തേടി വീണ്ടും ഭാഗ്യം

ദുബൈ:  ദുബൈ ഡ്യൂട്ടി ഫ്രീ ജാക്‌പോട്ട് നറുക്കെടുപ്പില്‍ മലയാളിയെ തേടി വീണ്ടും ഭാഗ്യം എത്തി. ഇത്തവണ അടിച്ചത് ആറ് കോടിയുടെ ലോട്ടറി. ഇരുപത്തിയഞ്ചുകാരനായ ധനേഷ് ആണ് ഈ ഭാഗ്യവാന്‍. ധനേഷിനൊപ്പം ജോര്‍ദാന്‍ സ്വദേശിയായ യാസന്‍ ഖരിയൗട്ടിയും സമ്മാനത്തുക പങ്കിടും. കഴിഞ്ഞ ഒന്നര വര്‍ഷമായി ദുബൈയില്‍ ഇലക്‌ട്രീഷ്യനായി ജോലി നോക്കുകയാണ് ധനേഷ്. ഏതാനും ആഴ്ച മുന്‍പ് അവധിക്കായി കേരളത്തിലേക്ക് മടങ്ങുന്നതിന് തൊട്ടുമുമ്പാണ് ധനീഷിനെ തേടി ആറുകോടിയുടെ ഭാഗ്യം വരുന്നത്. ഇതാദ്യമായാണ് ധനീഷ് ദുബൈ ഡ്യൂട്ടി ഫ്രീ ടിക്കറ്റ് എടുക്കുന്നത്. ആദ്യമായി എടുത്ത ടിക്കറ്റിന് […]

സൗദിയില്‍ സ്വദേശിവത്ക്കരണം ശക്തമാക്കുന്നു; മലയാളി നഴ്‌സുമാര്‍ക്കും ജോലി നഷ്ടമായേക്കും

റിയാദ്: സൗദിയില്‍ സ്വദേശിവത്ക്കരണം ശക്തമാക്കുന്നു. ഇതിന്‍റെ ഭാഗമായി നഴ്‌സുമാര്‍ കൂട്ട പിരിച്ചുവിടല്‍ ഭീഷണിയില്‍. മലയാളി നഴ്‌സുമാര്‍ക്കും ജോലി നഷ്ടമായേക്കുമെന്നാണ് റിപ്പോര്‍ട്ട്. നഴ്‌സുമാരുടെ സര്‍ട്ടിഫിക്കറ്റില്‍ ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്‌സിങ് എന്നു രേഖപ്പെടുത്തണം എന്ന് പുതിയനിയമ ഭേതഗതിയില്‍ പറയുന്നു. എന്നാല്‍ 2005 നു മുമ്പ് കൊഴ്സ് പൂര്‍ത്തിയായ നഴ്‌സുമാരുടെ സര്‍ട്ടിഫിക്കറ്റില്‍ ഇതു രേഖപ്പെടുത്തിട്ടില്ല. ഇവരെയാണു പുതിയ നിയമം ബാധിക്കുക. സൗദി ആരോഗ്യ മന്ത്രാലയത്തിന്‍റെ കീഴിലും സ്വകാര്യ ആശുപത്രികളിലും ജോലി ചെയ്യുന്നവര്‍ക്ക് പുതിയ നിയമം പ്രശ്‌നമാകും. ഇതോടെ 2005 നു മുമ്പ് […]

ബലാത്സംഗം ചെറുക്കാന്‍ റഷ്യന്‍ മോഡല്‍ ആറാം നിലയില്‍ നിന്നും എടുത്തു ചാടി

ദുബായ്: ബലാത്സംഗം ചെറുക്കാന്‍ മോഡല്‍ ആയ യുവതി ആറാം നിലയില്‍ നിന്നും എടുത്തു ചാടി. ദുബായില്‍ നടന്ന സംഭവത്തില്‍ റഷ്യന്‍ മോഡലായ എകാതറീന സ്റ്റെറ്റ്സ്യുക് ആണ് കെട്ടിട സമുച്ചയത്തിന്‍റെ മുകളില്‍ നിന്നും താഴേയ്ക്ക് ചാടിയത്. മരണത്തില്‍ നിന്നും രക്ഷപ്പെട്ടെങ്കിലൂം മോഡലിന്‍റെ നട്ടെല്ലിന് പരിക്കേറ്റു. മാര്‍ച്ച്‌ 3 നായിരുന്നു സംഭവം.  അമേരിക്കക്കാരനായ ഒരു ബിസിനസ്സുകാരനാണ് യുവതിയെ കടന്നു പിടിക്കാന്‍ ശ്രമം നടത്തിയത്. കത്തി ഉപയോഗിച്ച്‌ ഭീഷണിപ്പെടുത്തിക്കൊണ്ടാണ് ഇയാള്‍ എത്തിയത്. ഇതോടെ ബലാത്സംഗത്തില്‍ നിന്നും രക്ഷപ്പെടാനായി ഇവര്‍ ജനലിലൂടെ പുറത്തേക്ക് എടുത്ത് […]

സന്തോഷ ദിനത്തില്‍ യാത്രക്കാരെ വിസ്മയിപ്പിച്ച് ദുബായ് എമിഗ്രേഷന്‍

ദുബായ്:ദുബായ് രാജ്യന്തര എയര്‍പോര്‍ട്ടില്‍ ലോക ഹാപ്പിനെസ് ഡേയില്‍ (മാര്‍ച്ച്‌ 20) യാത്രക്കാരുടെ പാസ്സ്പോര്‍ട്ടില്‍ എമിഗ്രേഷന്‍ നടപടികളുടെ ഭാഗമായി പതിപ്പിച്ചത് ഹാപ്പിനെസ് സ്റ്റാമ്പുകള്‍. ഇന്നലെ ദുബായിലെ എല്ലാം എയര്‍പോര്‍ട്ടിലും പുഞ്ചിരിയുടെ മുഖമണിഞ്ഞ മുദ്രയാണ് എമിഗ്രേഷന്‍ നടപടികള്‍ക്കായി ഉപയോഗിച്ചിരുന്നത്. ഹാപ്പിനെസ് ഡേയില്‍ ദുബായില്‍‍ എത്തുന്ന യാത്രക്കാരെ സ്വീകരിക്കാന്‍ ദുബായ് എയര്‍പോര്‍ട്ടിലും ഹത്ത അതിര്‍ത്തിയിലും വിപുലമായ പരിപാടികളാണ് ജിഡിആര്‍എഫ്‌എ ദുബായ്( ദുബായ് എമിഗ്രേഷന്‍) ഒരുക്കിയിരുന്നത്. ദുബായ് രാജ്യന്തര എയര്‍പോര്‍ട്ടിലുടെയും ഹത്ത അതിര്‍ത്തിയിലുടെയും ദുബായിലേക്ക് എത്തുന്ന സഞ്ചാരികള്‍ക്ക് ഉജ്ജ്വല വരവേല്‍പ്പാണ് ദുബായ് എമിഗ്രേഷന്‍ […]

വിസ വേണ്ടെന്ന പ്രഖ്യാപനം; ഖത്തറിലേക്ക് മലയാളികളുടെ കുത്തൊഴുക്ക്

കൊച്ചി: പുതിയ നിയമത്തെ തുടര്‍ന്ന് ഖത്തറിലേക്ക് മലയാളികളുടെ കുത്തൊഴുക്ക്. ഖത്തറിലേക്ക് വിസയില്ലാതെ 80 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് പ്രവേശിക്കാമെന്ന നിയമമാണ് മലയാളികള്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്നത്. വിനോദ സഞ്ചാരവികസനം ഉള്‍പ്പടെ മുന്നില്‍ കണ്ടാണ് ഖത്തര്‍ ഇന്ത്യ ഉള്‍പ്പടെയുള്ള 47 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഒരു മാസത്തോളം രാജ്യത്ത് തങ്ങാനുള്ള അനുമതി ഖത്തര്‍ നല്‍കുന്നത്. അതേസമയം പ്രത്യേകാനുമതിയോടെ ഇത് 30 ദിവസത്തേക്ക് കൂടി നീട്ടാവുന്നതാണ്. വിസ വേണ്ടാത്തതിനാല്‍ യാത്രാചെലവ് കുറയും എന്നതാണ് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നത്. ഇതിന് പുറമെ തൊഴില്‍ സാധ്യതകള്‍ അന്വേഷിച്ചും […]

സൗദിയില്‍ സ്വദേശിവല്‍ക്കരണം എത്തുന്നു; പ്രവാസികള്‍ക്ക് വന്‍ തിരിച്ചടി

ജിദ്ദ: സൗദിയില്‍ കൂടുതല്‍ മേഖലയിലേക്ക് സ്വദേശിവല്‍ക്കരണം എത്തുന്നു. ഈ മാസം പതിനെട്ടു മുതല്‍ മറ്റൊരു തൊഴില്‍ മേഖലയില്‍ നിന്നു കൂടി വിദേശികള്‍ പുറത്താകും. റെന്‍റ് എ കാര്‍ തൊഴിലുകള്‍ സമ്പൂര്‍ണമായി സ്വദേശികള്‍ക്കായി നീക്കിവയ്ക്കാനാണ് തീരുമാനം. രാജ്യത്തെ എല്ലാ പ്രദേശങ്ങള്‍ക്കും ഇതു ബാധകമായിരിക്കുമെന്നു മന്ത്രാലയം അറിയിച്ചു.  ഈ തീരുമാനവും തിരിച്ചടിയാകുന്നത് പ്രവാസി ഇന്ത്യാക്കാര്‍ക്കാണ്. സ്വദേശി യുവതി യുവാക്കള്‍ക്ക് മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ ഏര്‍പ്പെടുത്തുക, മൊത്തം തൊഴില്‍ കമ്പോളത്തില്‍ സ്വദേശികളുടെ പങ്കാളിത്തം പരമാവധി വര്‍ധിപ്പിക്കുക എന്നിവയാണ് പുതിയ നീക്കത്തൂലൂടെ ലക്ഷ്യമിടുന്നത്. അക്കൗണ്ടിങ്, […]

മുലയൂട്ടല്‍ കവര്‍ ചിത്രമുള്ള ഗൃഹലക്ഷ്മി ഗള്‍ഫ് വിപണിയിലെത്തിയത് വ്യത്യസ്ത രീതിയില്‍

ദുബായ്: കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്ത മുലയൂട്ടല്‍ കവര്‍ ചിത്രമുള്ള ഗൃഹലക്ഷ്മി ഗള്‍ഫ് വിപണിയില്‍ എത്തിയത് വ്യത്യസ്ത രീതിയില്‍. ഗൃഹലക്ഷ്മി ഗള്‍ഫ് വിപണിയില്‍ എത്തിയപ്പോള്‍ മുലയൂട്ടുന്ന ചിത്രം മറച്ചാണ് പ്രസിദ്ധീകരണം നല്‍കിയിരിക്കുന്നത്. മറ്റ് ഭാഷാ പ്രസിദ്ധീകരണങ്ങളെ അപേക്ഷിച്ച്‌ മലയാളം മാഗസിനുകള്‍ക്ക് ഗള്‍ഫില്‍ നല്ല പ്രചാരമുണ്ട്. എന്നാല്‍ വില്‍ക്കണമെങ്കില്‍ ശരിയത്ത് നിയമം കര്‍ശനമായി പാലിക്കണമെന്ന് മാത്രം. ലോക വനിതാ ദിനത്തോട് അനുബന്ധിച്ച്‌ കേരളത്തോട് തുറിച്ചുനോക്കരുത് ഞങ്ങള്‍ക്കും മുലയൂട്ടണം എന്ന ക്യാംപെയ്ന്‍റെ ഭാഗമായാണ് ഈ മാസിക മുലയൂട്ടല്‍ ചിത്രം പ്രസിദ്ധീകരിച്ചത്. […]