ദുബായ്: ഇന്ത്യയുടെ ദേശീയഗാനം ആലപിച്ച് പാകിസ്ഥാന്‍കാരന്‍. ഏഷ്യാ കപ്പില്‍ ഇന്ത്യ, പാകിസ്ഥാന്‍ മത്സരത്തിനിടെ ഇന്ത്യയുടെ ദേശീയ ഗാനം ആലപിക്കുന്ന പാകിസ്ഥാന്‍ ക്രിക്കറ്റ് ആരാധകന്‍റെ ദൃശ്യങ്ങളാണ് വൈറലായത്. ദുബായ് ഇന്‍റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെച്ച് സെപ്റ്റംബര്‍ 19ന് നടന്ന മത്സരം കാണാനെത്തിയതാണ് 29-കാരനായ ആദില്‍ താജ്. മത്സരത്തില്‍ പാകിസ്ഥാനെ ഇന്ത്യ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചു. ഒരു ബോളിവുഡ് ചിത്രത്തില്‍ ഇന്ത്യയുടെ ദേശീയ ഗാനം കേട്ടപ്പോള്‍ രോമാഞ്ചം അനുഭവപ്പെട്ടതായി താജ് ഗള്‍ഫ് ന്യൂസിനോട് പറഞ്ഞു. കൂടാതെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം […]
Category: Gulf news
ഷാര്‍ജയില്‍ വലിയപെരുന്നാള്‍ പ്രമാണിച്ച് മാളുകളില്‍ 80 ശതമാനം ഡിസ്‌കൗണ്ട്
ഷാര്‍ജ:ഗ്രാന്‍ഡ് സമ്മര്‍ ഡിസ്‌കൗണ്ടിന്‍റെ രണ്ടാമത് എഡിഷനുമായി ഷാര്‍ജ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി. ഞായറാഴ്ച മുതല്‍ എമിറേറ്റ്‌സിലെ എല്ലാ മാളുകളിലും 80 ശതമാനം വരെ ഡിസ്‌കൗണ്ട് ലഭിക്കും. ആഗസ്റ്റ് 19 മുതല്‍ 21 വരെയാണ് ഡിസ്‌കൗണ്ട്. ചില റീട്ടെയില്‍ സ്റ്റോറുകളേയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്കായി നിരവധി സമ്മാനങ്ങളും ഗ്രാന്‍ഡ് സമ്മര്‍ ഡിസ്‌കൗണ്ട്‌സ് ഒരുക്കിയിട്ടുണ്ട്. വാഹനങ്ങള്‍, വിദേശ യാത്രകള്‍, സ്‌കൂള്‍ സ്‌കോളര്‍ഷിപ്പുകള്‍, ലാപ്‌ടോപ്പുകള്‍ തുടങ്ങിയ ഇതില്‍ ഉള്‍പ്പെടും. ഷാര്‍ജ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് ഇക്കണോമിക് […]
കീകി ഡാന്‍സ്; സൗദിയില്‍ യുവതി അറസ്റ്റില്‍
ദമ്മാം: സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായി മാറിയ കീകി നൃത്തം നടത്തിയതിന് അല്‍ഖോബാറില്‍ യുവതി പിടിയിലായി. ഓടുന്ന കാറില്‍നിന്ന് ചാടിയിറങ്ങി റോഡില്‍ നൃത്തച്ചുവടുവെക്കുന്നതാണ് കീകീ ഡാന്‍സ് ചാലഞ്ച്. സൗദിയിലെ അല്‍ഖോബാറില്‍ ആണ് സംഭവം. ഓടിക്കൊണ്ടിരിക്കുന്ന കാര്‍ നിര്‍ത്തി യുവതി പൊതുനിരത്തില്‍ നൃത്തം വെക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ടതോടെ ദമാം പ്രവിശ്യാ ഡപ്യൂട്ടി ഗവര്‍ണര്‍ പ്രിന്‍സ് അഹമദ് ബിന്‍ ഫഹദ് ബിന്‍ സല്‍മാന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. തുടര്‍ന്നാണ് യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കീകീ ചാലഞ്ച് […]
മലയാളിയുടെ മൃതദേഹം ഏറ്റെടുക്കാനാളില്ലാതെ രണ്ടരവര്‍ഷമായി ആശുപത്രിയില്‍
ദമാം: മലയാളിയുടെ മൃതദേഹം അനാഥമായി കിടന്നത് രണ്ടര വര്‍ഷം. ഏറ്റെടുക്കാന്‍ ആരുമില്ലാതെ സൗദിയിലെ ദമാം ഖതീഫ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഒരാഴ്ചയ്ക്കകം ബന്ധുക്കള്‍ എത്തിയില്ലെങ്കില്‍ മൃതദേഹം സംസ്‌കരിക്കുമെന്ന് പോലീസ് അറിയിച്ചു. കോഴിക്കോട് പറപ്പൂര്‍ മൂച്ചിക്കടവന്‍ പൈക്കാട്ട് കോയ (54) എന്നാണു പാസ്‌പോര്‍ട്ടിലെ വിലാസം. എം ഹൗസില്‍ പൂവാട്ടുപറമ്പ് കുഞ്ഞമ്മദിന്‍റെയും തിത്തുവിന്‍റെയും മകനാണ്. കോബാറില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തുകയായിരുന്നു ഇയാള്‍. കാസര്‍കോട് സ്വദേശി ഇഖ്ബാല്‍ എന്നാണു സഹൃത്തുക്കള്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത്. മംഗലാപുരം സ്വദേശിയാണെന്നും ഭാര്യയും മക്കളും ഉണ്ടെന്നും ചില സുഹൃത്തുക്കളോടു പറഞ്ഞിരുന്നെങ്കിലും […]
വിമാനത്തിനകത്ത് വിലക്കുള്ള സാധനങ്ങളുടെ പട്ടിക പുറത്തു വിട്ടു
ദുബൈ: യാത്രക്കാര്‍ക്ക് വിമാനത്തിനകത്തേക്ക് പ്രവേശിപ്പിക്കാന്‍ അനുമതതി ഇല്ലാത്ത സാധനങ്ങളുടെ പട്ടിക പുറത്തു വിട്ടു. യു എ ഇ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍ ചട്ടങ്ങളില്‍ മാറ്റം വരുത്തിയതിനെത്തുടര്‍ന്നാണിത്. ജൂണ്‍ മുപ്പത് മുതല്‍ 350 മില്ലി അഥവാ 12 ഔണ്‍സില്‍ കൂടുതല്‍ അളവിലുള്ള പൊടികള്‍ കൈയ്യില്‍ കരുതാനാവില്ല. മാത്രവുമല്ല 100 മില്ലിയില്‍ കൂടുതല്‍ മരുന്ന് കൈയ്യിലുണ്ടെങ്കില്‍ ഡോക്ടറുടെ കുറിപ്പടിയും വേണം. ഒപ്പം അവ രാജ്യത്ത് നിരോധിക്കപ്പെട്ട മരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെടാത്തവയുമായിരിക്കണം. പെര്‍ഫ്യൂം അധികം അളവില്‍ കൊണ്ടുപോകാനാവില്ല. 20 മീറ്റര്‍ സമചതുരത്തിലുള്ള […]
വിധവകള്‍ക്കും വിവാഹ മോചിതര്‍ക്കും വിസ നീട്ടി നല്‍കും
ദുബായ്: ഭര്‍ത്താവിന്‍റെ വിസാ കലാവധിയില്‍ നില്‍ക്കെ വിധവകളാകുന്നവരുടെയും വിവാഹ മോചിതരാകുന്ന സ്ത്രീകളുടെയും വിസാ കാലാവധി ഒരു വര്‍ഷത്തേക്കു നീട്ടി നല്‍കാന്‍ യുഎഇ മന്ത്രിസഭ തീരുമാനിച്ചു. വിവാഹമോചന തീയതി / ഭര്‍ത്താവിന്‍റെ മരണ തീയതി മുതല്‍ ഒരു വര്‍ഷത്തേക്കാണ് വിസ നീട്ടി നല്‍കുക. ഇവരുടെ കുട്ടികളുടെ വിസയും നീട്ടി നല്‍കും. പുതിയ തീരുമാനം വഴി സ്‌പോണ്‍സര്‍ ഇല്ലാതെ വിധവകള്‍ക്കും വിവാഹമോചിതര്‍ക്കും മക്കള്‍ക്കും യുഎഇയില്‍ താമസിക്കാനാകും. ഭര്‍ത്താവിന്റെ വിയോഗം മൂലം പ്രതിസന്ധിയിലാകുന്ന കുടുംബത്തിനു സാമൂഹ്യ, സാമ്പത്തിക ചുറ്റുപാടുകളുമായി പൊരുത്തപ്പെടാന്‍ അവസരമൊരുക്കുകയാണ് […]
കുവൈത്തില്‍ കനത്ത ചൂട്: ജാഗ്രതാ നിര്‍ദ്ദേശവുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
കുവൈത്ത് സിറ്റി: കുവൈത്ത് കടുത്ത ചൂടിലേക്ക് മാറിയതായി കുവൈത്ത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളില്‍ കൂടിയ ചൂട് 50 ഡിഗ്രിയും കുറഞ്ഞത് 36 ഡിഗ്രിയുമായാണ് രേഖപ്പെടുത്തിയത്. വരും ദിവസങ്ങളില്‍ ചൂട് കൂടിയേക്കും. 45 മുതല്‍ 20 വരെ കി.മീറ്റര്‍ വേഗതയില്‍ വടക്ക്-പടിഞ്ഞാറന്‍ കാറ്റടിക്കാനും ഇടയുണ്ട്. കാറ്റ് പൊടിപടലങ്ങള്‍ ഉയര്‍ത്താനും കാഴ്ച്ചപരിധി കുറക്കാനും ഇടയാക്കിയേക്കുമെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേര്‍ത്തു. അതിനാല്‍ കാല്‍നടക്കാരും വാഹന യാത്രികരും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
നഗ്നചിത്രങ്ങള്‍ പുറത്തുവിടുമെന്ന് മുന്‍ കാമുകിക്ക് ഭീഷണി സന്ദേശം; ലഭിച്ചത് പോലീസുകാരന്
ദുബൈ: നഗ്നചിത്രങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് മുന്‍ കാമുകിക്ക് അയച്ച ഭീഷണി സന്ദേശം ആളുമാറി പോലീസുകാരന് ലഭിച്ച കേസില്‍ പോസ്റ്റ്മാനെ ദുബൈ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി കുറ്റമുക്തനാക്കി. യുവതിക്കെന്ന് കരുതി ഇയാള്‍ അയച്ച ഭീഷണി സന്ദേശങ്ങള്‍ നമ്പര്‍ മാറി ഒരു പോലീസ് ഉദ്യോഗസ്ഥന് ലഭിക്കുകയായിരുന്നു. തുടര്‍ന്ന് ഇദ്ദേഹമാണ് കേസ് നല്‍കിയത്. എന്നാല്‍, ദുബൈ കോടതി പ്രതിയെ കുറ്റവിമുക്തന്‍ ആക്കിയെങ്കിലും യുവതിയുടെ സ്വകാര്യതയ്ക്കും അഭിമാനത്തിനും ക്ഷതമുണ്ടാക്കാന്‍ വാര്‍ത്താവിനിമയ സംവിധാനങ്ങളും ഇന്‍റര്‍നെറ്റും ദുരുപയോഗം ചെയ്തു എന്ന കുറ്റത്തിന് കേസ് ദുര്‍നടപടികള്‍ പരിഗണിക്കുന്ന കോടതിയുടെ […]
26കാരിയെ 10 വര്‍ഷത്തോളം വീട്ടിലെ മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ച മാതാവിനും മക്കള്‍ക്കും തടവു ശിക്ഷ
ദുബൈ: ഇരുപത്തിയാറുകാരിയെ 10 വര്‍ഷത്തോളം വീട്ടിലെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദിച്ച കുറ്റത്തിന് മാതാവിനും രണ്ടു പെണ്‍മക്കള്‍ക്കും മകനും ദുബൈയില്‍ തടവു ശിക്ഷ വിധിച്ചു. ജോര്‍ദാന്‍ സ്വദേശികളായ ഇവര്‍ക്ക് ആറു മാസം വീതമാണ് ദുബൈ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷ അനുഭവിച്ചതിനുശേഷം ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു. അതേസമയം കുറ്റകൃത്യം അറിഞ്ഞിട്ടും അത് അധികാരികളെ അറിയിക്കാത്തതാണ് പിതാവും ഇളയ സഹോദരിയും ചെയ്ത കുറ്റം. 26കാരിയായ വിദ്യാര്‍ഥിനി ക്രൂരമായ പീഡനമാണ് എട്ടു വര്‍ഷം ദുബൈയിലെ വീട്ടിലെ കിടപ്പുമുറിയില്‍ അനുഭവിച്ചതെന്നാണ് […]
ഗള്‍ഫില്‍ റമദാന്‍ വ്രതാരംഭം നാളെ
ദുബായ്: ഗള്‍ഫില്‍ റമദാന്‍ വ്രതാരംഭം നാളെ. രാജ്യത്തെവിടെയും മാസപ്പിറവി കാണാത്തതിനാല്‍ സൗദി സുപ്രീം കോടതി ഇന്ന് ശഅ്ബാന്‍ മുപ്പതായി പ്രഖ്യാപിക്കുകയായിരുന്നു. മക്കയിലെ മസ്ജിദുല്‍ ഹറാം, മദീനയിലെ മസ്ജിദുന്നബവി ഉള്‍പ്പെടെ പള്ളികളെല്ലാം വിശ്വാസികളെ സ്വീക്കരിക്കാനൊരുങ്ങിക്കഴിഞ്ഞു. ഇരു ഹറമുകളും വിശ്വാസികളുടെയും തീര്‍ഥാടകരുടേയും രാപകല്‍ ഭേദമന്യേയുള്ള കുത്തൊഴുക്കിന് സാക്ഷ്യം വഹിക്കുകയാണ്. ഇവര്‍ക്ക് പ്രാര്‍ഥനക്കും ഇഫ്താറിനും വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇഅ്തിഖാഫിനായി ഇരു ഹറമുകളിലേക്കുമുള്ള രജിസ്‌ട്രേഷന്‍ അന്തിമ ഘട്ടത്തിലാണ്. പകല്‍ ദൈര്‍ഘ്യമേറുന്നതിനൊപ്പം 40 ഡിഗ്രിക്ക് മേലെയാകും അറബ് രാജ്യങ്ങളില്‍ റമദാനിലെ ചൂട്. കൊടും […]










