ഷാര്‍ജ: പ്രവാസികള്‍ക്കിടയില്‍ ആത്മഹത്യാ പ്രവണതകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്തത് 51 പേരാണ് എന്നാല്‍ വിവിധ അപകടങ്ങളില്‍ മരിച്ച പ്രവാസികള്‍ 26ഉം. രണ്ടുവര്‍ഷത്തിനിടെയാണ് സ്വാഭാവിക മരണത്തെക്കാള്‍ ആത്മഹത്യ വര്‍ധിച്ചത്. ആത്മഹത്യചെയ്ത ഇന്ത്യന്‍ പ്രവാസികളുടെ എണ്ണം എടുത്താല്‍ ഏറ്റവും കൂടുതല്‍ മലയാളികളാണെന്നതാണ് ദുഃഖകരമായ സത്യം. സാമ്പത്തിക ബാധ്യതയും കടക്കെണിയുമാണ് ആത്മഹത്യകള്‍ വര്‍ധിക്കുന്നതിനു പിന്നിലെ പ്രധാന കാരണമെന്ന് യുഎഇയിലെ സാമൂഹികപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു. പ്രവാസികളില്‍ 30 വയസ്സിനു താഴെ പ്രായമുള്ളരും ആത്മഹത്യാ വഴി തെരഞ്ഞെടുക്കുന്നതായി സാമൂഹിക പ്രവര്‍ത്തകനായ അഷറഫ് […]
Category: Gulf news
ഷാര്‍ജയില്‍ പ്രവാസികളുടെ കെട്ടിടങ്ങളുടെ വൈദ്യുതി നിരക്ക് വെട്ടിക്കുറച്ചു
ദുബായ്: ഷാര്‍ജയില്‍ കെട്ടിടങ്ങളുടെ വൈദ്യുതി നിരക്ക് വെട്ടിക്കുറച്ചു. പ്രവാസികള്‍ സ്വന്തമാക്കിയ കെട്ടിടങ്ങളുടെ വൈദ്യുതി നിരക്കാണ് വെട്ടിക്കുറച്ചത്. 37.7 ശതമാനമാണ് നിരക്കിളവ് പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം മറ്റ് നാല് വടക്കന്‍ എമിറേറ്റുകളും വൈദ്യുതി നിരക്ക് കുറച്ചിരുന്നു. ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ഖാസിമിയുടെ നിര്‍ദേശപ്രകാരമാണ് പുതിയ നടപടി. ഇത് ഷാര്‍ജയിലെ പ്രവാസികള്‍ക്ക് വലിയൊരു ആശ്വാസമാകും. ഫ്രീഹോള്‍ഡ് അടിസ്ഥാനത്തില്‍ പ്രവാസികള്‍ സ്വന്തമാക്കിയ ഫ്ലാറ്റുകള്‍, വില്ലകള്‍, യു. എ. ഇ സ്വദേശികളല്ലാത്ത മറ്റുള്ളവരുടെ കെട്ടിടങ്ങള്‍ എന്നിവക്കെല്ലാം ഈ […]
ലോകത്തെ ആദ്യ കടലാസ് രഹിത നഗരമാകാനൊരുങ്ങി ദുബായ്
ദുബായ്: ലോകത്തെ ആദ്യ കടലാസ് രഹിത നഗരമെന്ന പദവി രണ്ട് വര്‍ഷത്തിനുള്ളില്‍ സ്വന്തമാക്കാനൊരുങ്ങിയിരിക്കുകയാണ് ദുബൈ. എല്ലാ സര്‍ക്കാര്‍ വകുപ്പുകളും ഡിജിറ്റലൈസ് ചെയ്താണ് കടലാസ് ഉപയോഗം കുറയ്ക്കാന്‍ ശ്രമിക്കുന്നത്. 2021 ഡിസംബര്‍ പന്ത്രണ്ടിന് ആദ്യ പേപ്പര്‍ രഹിത നഗരമായി ദുബായിയെ പ്രഖ്യാപിക്കുകയാണ് ലക്ഷ്യം. ദുബായ് പൊലീസ്, ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി, ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഇക്കണോമിക് ഡവലപ്‌മെന്‍റ്, ലാന്‍ഡ് ഡിപ്പാര്‍ട്ട്മെന്‍റ് , ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ടൂറിസം ആന്‍ഡ് കോമേഴ്‌സ് മാര്‍ക്കറ്റിങ് എന്നീ വകുപ്പുകളിലെ പേപ്പര്‍ ഉപയോഗം 57 ശതമാനമായി […]
തൊഴില്‍ വിസ കാലാവധി 2 വര്‍ഷമായി നീട്ടി
റിയാദ്: സൗദിയില്‍ തൊഴില്‍ വിസയുടെ കാലാവധി നീട്ടി. സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നതെന്നു തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അനുവദിക്കുന്ന പുതിയ തൊഴില്‍ വിസകളുടെ കാലാവധി രണ്ടു വര്‍ഷമായി നീട്ടി നല്‍കി കൊണ്ടാണ് തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രാലയം ഉത്തരവിറക്കിയത്. നേരത്തെ അതിന് ഒരു വര്‍ഷത്തെ കാലാവധി ആയിരുന്നു. നിലവില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അനുവദിക്കുന്ന തൊഴില്‍ വിസകളില്‍ ഒരു വര്‍ഷത്തിനകം തൊഴിലാളികളെ റിക്രൂട്ട് ചെയ്തിരിക്കണം. എന്നാല്‍ ഇത് രണ്ട് വര്‍ഷമായി നീട്ടി നല്‍കിയാണ് മന്ത്രാലയം […]
യുഎഇയില്‍ പൊതുമാപ്പ് ഡിസംബര്‍ 31 വരെ നീട്ടി
ദുബൈ: യുഎഇയില്‍ പൊതുമാപ്പ് നീട്ടി. ഡിസംബര്‍ 31 വരെയാണ് പൊതുമാപ്പ് നീട്ടിയത്. അനധികൃത താമസക്കാര്‍ക്ക് ശിക്ഷയില്ലാതെ രാജ്യം വിടാം. ഓഗസ്റ്റില്‍ ആരംഭിച്ച പൊതുമാപ്പ് രണ്ടാം തവണയാണ് നീട്ടുന്നത്. ദേശീയ ദിനത്തോടനുബന്ധിച്ചാണ് യുഎഇ ഭരണകൂടത്തിന്‍റെ തീരുമാനം. ഡിസംബര്‍ രണ്ട് മുതല്‍ വീണ്ടും പൊതുമാപ്പ് നിലവില്‍ വന്നു. 30 ദിവസം കൂടി ആനുകൂല്യങ്ങള്‍ ലഭ്യമാവും. നേരത്തെ അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്യാം. പൊതുമാപ്പ് നീട്ടണമെന്ന് ചില രാജ്യങ്ങളുടെ എംബസികള്‍ യുഎഇയോട് ആഭ്യര്‍ത്ഥിച്ചിരുന്നു. ഓഗസ്റ്റ് ആദ്യം ആരംഭിച്ച പൊതുമാപ്പ് ഒക്ടോബര്‍ അവസാനം […]
ദുബൈയില്‍ സന്ദര്‍ശക വിസ ലഭിക്കാന്‍ ഇനി 15 സെക്കന്‍ഡുകള്‍ മതി
ദുബൈ: ദുബൈയില്‍ ഇനിമുതല്‍ സന്ദര്‍ശക വിസകള്‍ 15 സെക്കന്‍ഡുകള്‍ക്കുളളില്‍ ലഭിക്കുമെന്ന് ദുബായ് താമസ കുടിയേറ്റ വകുപ്പ് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍മാരി. സന്ദര്‍ശക വിസക്കുള്ള അപേക്ഷ ലഭിച്ച് 15 സെക്കന്‍ഡിനകം അവ വിതരണം ചെയ്യാവുന്ന വിധത്തിലാണ് പുതിയ സംവിധാനം ഒരിക്കിയിരിക്കുന്നത്. ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ണമായും സ്മാര്‍ട്ട് സംവിധാനത്തിലേക്ക് മാറിയതിന് ഗുണഫലമാണ് ഇതെന്നും മുഹമ്മദ് അഹമ്മദ് അല്‍മാരി അറിയിച്ചു. ട്രാവല്‍ ഏജന്‍സികള്‍ മുഖേനയോ സ്‌പോണ്‍സര്‍ വഴിയോ സന്ദര്‍ശക വിസക്ക് വേണ്ടി അപേക്ഷിക്കാം. എന്നാല്‍ ഈ അപേക്ഷകള്‍ എമിഗ്രേഷന്‍ […]
ദീപാവലി ആഘോഷങ്ങള്‍ക്ക് ആദ്യമായി തിരികൊളുത്താനൊരുങ്ങി ദുബായ്
ദുബായ്: ദീപങ്ങളുടെ ഉത്സവക്കാഴ്ച്ചയായ ദീപാവലി ആഘോഷിക്കാനൊരുങ്ങുകയാണ് ദുബായ് നഗരം. പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കമിടുകയാണ്. മാത്രമല്ല ദീപം തെളിയിച്ച് ഗിന്നസ് ബുക്കില്‍ കയറാനുള്ള തയ്യാറെടുപ്പിലാണ് നഗരം. ഏറ്റവും അധികം ആളുകള്‍ ഒരുമിച്ച് ദീപം തെളിക്കുന്ന റെക്കോര്‍ഡ് നേട്ടത്തിനാണ് ഈ ദീപക്കാഴ്ച്ചയിലൂടെ ലക്ഷ്യമിടുന്നത്. ഏഴിനു ദുബായ് ക്രീക്കില്‍ ഔദ്യോഗിക ദീപം തെളിക്കല്‍ ചടങ്ങും കരിമരുന്നു പ്രയോഗവും നടക്കും. ദുബായ് അല്‍സീഫില്‍ നടക്കുന്ന ആഘോഷങ്ങള്‍ ദുബായ് ടൂറിസം, ദുബായ് പൊലീസ്, കോണ്‍സുലേറ്റ് എന്നിവര്‍ ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. […]
യുഎഇയില്‍ പുതിയ വിസാ നിയമം നിലവില്‍ വന്നു
അബുദാബി: യുഎഇയിലെ പരിഷ്കരിച്ച വിസാ നിയമം നിലവില്‍ വന്നു. സന്ദർശക, ടൂറിസ്റ്റ് വിസകളിൽ എത്തുന്നവർക്ക് ഇനി രാജ്യം വിടാതെ വിസാ മാറാമെന്നതാണ് പുതിയ നിയമത്തിന്‍റെ പ്രത്യേകത. വിസാ കാലാവധിക്കുശേഷം രാജ്യം വിടാതെതന്നെ പുതിയ വീസ എടുക്കാനോ പുതുക്കാനോ ഇനിമുതല്‍ സാധിക്കും. യുഎഇ സന്ദർശകർക്ക് ഏറെ ആശ്വാസം പകരുന്നതാണ് പുതിയ നിയമം. മുന്‍പ് നിലനിന്നിരുന്ന നിയമ അനുസരിച്ച് യുഎഇയില്‍ പുതിയ വിസയ്ക്ക് അപേക്ഷിക്കാൻ വിസാ കാലാവധി തീരുന്നതിന് മുൻപ് രാജ്യം വിട്ടുപോകണമായിരുന്നു. എന്നാല്‍ പുതിയ നിയമം പ്രാബല്യത്തിൽ വന്നതനുസരിച്ച് […]
പ്രവാസി മലയാളികൾക്കായി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി
ദുബായ്: പ്രവാസി മലയാളികള്‍ക്ക് ഒരു സന്തോഷ വാർത്ത . പ്രവാസികൾക്കായി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നു. വിദേശത്തു ചെറിയ ശമ്പളത്തിൽ ജോലി ചെയ്യുന്നവര്‍ക്ക് ഏറെ ഗുണം ചെയ്യുന്ന പദ്ധതി നോര്‍ക്കാ റൂട്ട്‌സ് വഴിയാണ് നടപ്പിലാക്കുന്നത്. വിദേശത്തു ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയിലേക്കു വിഹിതം നൽകുക. എങ്കിൽ ഇത്തരക്കാർക്ക് അവര്‍ കേരളത്തിലേക്കു മടങ്ങിയെത്തുമ്പോൾ സൗജന്യ ചികില്‍സ ലഭ്യമാക്കുന്ന പദ്ധതിയാണ് പരിഗണിക്കുന്നത്. വിദേശരാജ്യങ്ങളില്‍ ജോലി ചെയ്തുവെന്ന കാരണത്താല്‍ എപിഎല്‍ വിഭാഗത്തില്‍ പ്പെടുത്തുന്നതിനാല്‍ സര്‍ക്കാരിന്‍റെ […]
ദുബായില്‍ ഇനി അല്‍പ വസ്ത്രധാരികള്‍ക്ക് പണികിട്ടും..!
ദുബൈ: രാജ്യം നിഷ്‌കര്‍ഷിക്കുന്ന വസ്ത്രധാരണച്ചട്ടം പാലിച്ചില്ലെങ്കില്‍ മൂന്ന് വര്‍ഷം വരെ തടവും നാടുകടത്തലും ശിക്ഷയെന്ന് യുഎഇ നിയമവൃത്തങ്ങള്‍. ദുബൈയിലെ ഒരു ഷോപ്പിംഗ് മാളില്‍ അല്‍പവസ്ത്രം ധരിച്ചെത്തിയ വനിതയ്‌ക്കെതിരെ അറബ് വനിത നല്‍കിയ പരാതിയെ തുടര്‍ന്നു സെക്യൂരിറ്റി ജീവനക്കാരന്‍ അവരുടെ ശരീരം മറയ്ക്കാന്‍ ‘അബായ’ നല്‍കിയത് ട്വിറ്ററില്‍ വന്‍ ചര്‍ച്ചയായിരുന്നു. തുടര്‍ന്നാണ് വിശദികരണം. സ്ത്രീയായാലും പുരുഷനായാലും പൊതുസ്ഥലങ്ങളില്‍ മാന്യമായി വസ്ത്രം ധരിച്ചെത്തിയില്ലെങ്കില്‍ ആറുമാസം മുതല്‍ മൂന്നു വര്‍ഷം വരെ തടവും നാടുകടത്തലുമാണു ശിക്ഷ. താമസക്കാരായാലും സന്ദര്‍ശകരായാലും ഷോപ്പിങ് മാളുകള്‍, […]









