ദുബായില്‍ ഇനി അല്‍പ വസ്ത്രധാരികള്‍ക്ക് പണികിട്ടും..!

ദുബൈ: രാജ്യം നിഷ്‌കര്‍ഷിക്കുന്ന വസ്ത്രധാരണച്ചട്ടം പാലിച്ചില്ലെങ്കില്‍ മൂന്ന് വര്‍ഷം വരെ തടവും നാടുകടത്തലും ശിക്ഷയെന്ന് യുഎഇ നിയമവൃത്തങ്ങള്‍.

ദുബൈയിലെ ഒരു ഷോപ്പിംഗ് മാളില്‍ അല്‍പവസ്ത്രം ധരിച്ചെത്തിയ വനിതയ്‌ക്കെതിരെ അറബ് വനിത നല്‍കിയ പരാതിയെ തുടര്‍ന്നു സെക്യൂരിറ്റി ജീവനക്കാരന്‍ അവരുടെ ശരീരം മറയ്ക്കാന്‍ ‘അബായ’ നല്‍കിയത് ട്വിറ്ററില്‍ വന്‍ ചര്‍ച്ചയായിരുന്നു. തുടര്‍ന്നാണ് വിശദികരണം.

സ്ത്രീയായാലും പുരുഷനായാലും പൊതുസ്ഥലങ്ങളില്‍ മാന്യമായി വസ്ത്രം ധരിച്ചെത്തിയില്ലെങ്കില്‍ ആറുമാസം മുതല്‍ മൂന്നു വര്‍ഷം വരെ തടവും നാടുകടത്തലുമാണു ശിക്ഷ. താമസക്കാരായാലും സന്ദര്‍ശകരായാലും ഷോപ്പിങ് മാളുകള്‍, റസ്റ്ററന്റുകള്‍, മറ്റു പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പോകുമ്പോള്‍ കാല്‍മുട്ടിനു താഴെവരെയെങ്കിലും വസ്ത്രം ധരിക്കുന്നതാണ് മാന്യതയെന്ന് നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. സുതാര്യമായ വസ്ത്രങ്ങളും ഒഴിവാക്കണം.

ചട്ടം പാലിച്ചുള്ള വസ്ത്രം ധരിച്ച് മാത്രമെ മാളുകളില്‍ എത്താവൂ എന്ന മുന്നറിയിപ്പ് പലമാളുകളിലുമുണ്ട്.രാജ്യത്തെ ഔദ്യോഗിക വെബ്‌സൈറ്റുകളിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. നിയമം പുരുഷന്‍മാര്‍ക്കും ബാധകമാണ്.

prp

Related posts

Leave a Reply

*