പത്താംക്ലാസുകാരനൊപ്പം ഒളിച്ചോടിയ അധ്യാപിക ചെന്നൈയില്‍

കഴിഞ്ഞദിവസമാണ് പത്താംക്ലാസുകാരനും അധ്യാപികയും ഒളിച്ചോടിയത്. ഇരുവരുടെയും പ്രണയത്തിന് വില്ലനായത് വീട്ടുകാര്‍ തന്നെയാണ്. പ്രണയം കുട്ടിയുടെ വീട്ടിലറിഞ്ഞപ്പോള്‍ അധ്യാപികയെ കുട്ടിയുടെ അമ്മ ഫോണില്‍ വിളിച്ചു. നേരിട്ട് വന്ന് ദേഷ്യപ്പെട്ടു.

സംഗതി പ്രശ്‌നമായെന്നു കണ്ടതോടെ ഇരുവരും നാടുവിടുകയായിരുന്നു. തിങ്കളാഴ്ച രാവിലെ മുതല്‍ ചെന്നൈയിലെ ഹോട്ടലില്‍ താമസിക്കുകയായിരുന്ന ഇവരെ ഇന്നലെ പുലര്‍ച്ചെയാണ് അറസ്റ്റ് ചെയ്തത്. 40 വയസ്സുണ്ട് അധ്യാപികയ്ക്ക്.

ഉച്ചയോടെ രണ്ടുപേരെയും ചേര്‍ത്തലയിലെത്തിച്ചു. വിദ്യാര്‍ഥിയെ ജുവെനെല്‍ കോടതിയില്‍ ഹാജരാക്കിയശേഷം രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയയ്ക്കുകയായിരുന്നു. അതേസമയം ജുവെനെല്‍ ആക്ട് പ്രകാരവും തട്ടിക്കൊണ്ടുപോകലിനും അധ്യാപികയ്‌ക്കെതിരെ കേസെടുത്തു.

സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപികയ്ക്കു പത്തു വയസുള്ള മകനുമുണ്ട്. ഭര്‍ത്താവുമായി അകന്നു കഴിയുന്ന അധ്യാപിക വിദ്യാര്‍ഥിയുമായി അടുപ്പത്തിലാവുകയായിരുന്നു. കുട്ടിക്കു മൊെബെല്‍ ഫോണും ഷര്‍ട്ടും വാങ്ങിക്കൊടുക്കുകയും ചെയ്തു.

ഫോണ്‍ പിന്തുടര്‍ന്നായിരുന്നു പോലീസ് ഇവരുടെ താമസസ്ഥലം കണ്ടെത്തിയത്. തിരുവനന്തപുരത്തേക്കു പുറപ്പെട്ട ഇവര്‍ പുന്നപ്രയിലെത്തിയതോടെ മൊെബെല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്തു. വൈകിട്ട് ഏഴോടെയാണ് തമ്പാനൂരില്‍ ചെന്ന ഇവര്‍ സ്വകാര്യ ബസില്‍ ചൈന്നെയിലേക്കു തിരിച്ചു.

അധ്യാപികയുടെ നാലു പവന്‍റെ പാദസരം വിറ്റു കിട്ടിയ 59,000 രൂപയില്‍ 10,000 രൂപ അഡ്വാന്‍സ് നല്‍കിയാണ് ഹോട്ടലില്‍ മുറിയെടുത്തത്. യാത്രയ്ക്കിടെ പരിചയപ്പെട്ട ഓട്ടോ ഡ്രൈവറിന്റെ സഹായത്തോടെ ചൈന്നെയില്‍ വാടകയ്ക്കു വീട് ലഭിക്കുന്നതിന് 40,000 രൂപ അഡ്വാന്‍സ് നല്‍കി.

ഇയാളുടെ സഹായത്തോടെ മിനിയെന്ന പേരില്‍ പുതിയ സിം കാര്‍ഡ് വാങ്ങി കൈവശമുണ്ടായിരുന്ന ഫോണില്‍ ഉപയോഗിക്കുകയും ചെയ്തു. മൊത്തത്തില്‍ എല്ലാം സജ്ജമാക്കിയിരുന്നു ഇരുവരും എന്നാണ് അറിയാന്‍ കഴിയുന്നത്

prp

Related posts

Leave a Reply

*