കഴിഞ്ഞദിവസമാണ് പത്താംക്ലാസുകാരനും അധ്യാപികയും ഒളിച്ചോടിയത്. ഇരുവരുടെയും പ്രണയത്തിന് വില്ലനായത് വീട്ടുകാര്‍ തന്നെയാണ്. പ്രണയം കുട്ടിയുടെ വീട്ടിലറിഞ്ഞപ്പോള്‍ അധ്യാപികയെ കുട്ടിയുടെ അമ്മ ഫോണില്‍ വിളിച്ചു. നേരിട്ട് വന്ന് ദേഷ്യപ്പെട്ടു. സംഗതി പ്രശ്‌നമായെന്നു കണ്ടതോടെ ഇരുവരും നാടുവിടുകയായിരുന്നു. തിങ്കളാഴ്ച രാവിലെ മുതല്‍ ചെന്നൈയിലെ ഹോട്ടലില്‍ താമസിക്കുകയായിരുന്ന ഇവരെ ഇന്നലെ പുലര്‍ച്ചെയാണ് അറസ്റ്റ് ചെയ്തത്. 40 വയസ്സുണ്ട് അധ്യാപികയ്ക്ക്. ഉച്ചയോടെ രണ്ടുപേരെയും ചേര്‍ത്തലയിലെത്തിച്ചു. വിദ്യാര്‍ഥിയെ ജുവെനെല്‍ കോടതിയില്‍ ഹാജരാക്കിയശേഷം രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയയ്ക്കുകയായിരുന്നു. അതേസമയം ജുവെനെല്‍ ആക്ട് പ്രകാരവും തട്ടിക്കൊണ്ടുപോകലിനും അധ്യാപികയ്‌ക്കെതിരെ കേസെടുത്തു. […]

