ഗള്‍ഫ് പണത്തിന്റെ ഒഴുക്ക് നിലയ്ക്കുന്നതായി റിപ്പോര്‍ട്ടുകള്‍

UAE-case-study-picകൊച്ചി: കേരള സമ്പദ് വ്യവസ്ഥയുടെ തന്നെ നട്ടെല്ലായ ഗള്‍ഫ് പണത്തിന്റെ ഒഴുക്ക് നിലയ്ക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഗള്‍ഫ് മേഖലയിലെ പ്രതിസന്ധിയാണ്  പണമൊഴുക്ക് കുറയാന്‍ കാരണമായി ചൂണ്ടിക്കാണിക്കുന്നത്. സൗദി അറേബ്യ, കുവൈത്ത് പോലെയുള്ള രാജ്യങ്ങളില്‍ കര്‍ശനമായി നടപ്പാക്കുന്ന സ്വദേശിവത്കരണവും പെട്രോളിയം മേഖലയിലെ പ്രതിസന്ധിയുമാണ് ഇതിനു കാരണമാകുന്നത്. ഏപ്രില്‍-ജൂലൈ കാലയളവില്‍ ഇന്ത്യയിലെ പ്രവാസി നിക്ഷേപം 60 ശതമാനം കുറഞ്ഞുവെന്നാണ് ആശങ്കാജനകമായ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം 702.8 കോടി ഡോളര്‍ വര്‍ദ്ധനയുണ്ടായിരുന്നിടത്ത് ഇതേ കാലയളവില്‍ 276.5 കോടി ഡോളര്‍ മാത്രമാണ് എന്‍ആര്‍ഐ നിക്ഷേപത്തില്‍ വളര്‍ച്ചയുണ്ടായിരിക്കുന്നത്.

prp

Leave a Reply

*