ആളൂരിന്റെ അടുത്ത ലക്ഷ്യം ജിഷയുടെ ഘാതകന്‍ അമീറുളിനെ പുറത്തിറക്കല്‍?

aloorഗോവിന്ദചാമിയുടെ വക്കീലായി ആളൂര്‍ എത്തിയതിനു പിന്നില്‍ ശ്രദ്ധിക്കപ്പെട്ട കേസിലൂടെ പ്രസിദ്ധിനേടുകയെന്ന താല്‍പ്പര്യം മാത്രമായിരുന്നില്ല. മുംബൈയിലെ അധോംലാകം തന്നെയാണ് ആളൂര്‍ വക്കീലീന് ഗോവിന്ദചാമിയുടെ വക്കാലത്ത് ഏല്‍പ്പിച്ചുകൊടുത്തത്. കൃത്യമായി വന്‍ തുക ഈ മാഫിയ തനിക്ക് നല്‍കുന്നതുകൊണ്ട് തന്നെയാണ് താന്‍ ഇപ്പോഴും ഈ കേസ് നടത്തുന്നതെന്ന് ആളൂര്‍ വക്കീല്‍ പറയുന്നു. ജിഷയുടെ ഘാതകന്‍ അമീറുളിന്റെ വക്കാലത്ത് ഏറ്റെടുക്കുകവഴി ഇത്തവണയും പ്രതി നേടിയെടുത്ത കുപ്രസിദ്ധി തന്നിലേക്കും കൊണ്ടുവരികയാണ് ലക്ഷ്യമെന്ന് വിമര്‍ശകര്‍ പറയുന്നു.

വക്കാലത്ത് ഏറ്റെടുക്കാന്‍ പ്രതിയുടെ ഒപ്പിനായി ജയിലിലെത്തിയെങ്കിലും പൊലീസ് തടസം നിന്നതിനാല്‍ ഇതുവരെ കഴിഞ്ഞില്ല. എന്നാല്‍ ഇതിനായി പ്രതിയെ സന്ദര്‍ശിക്കാനുള്ള അനുമതി തേടി എറണാകുളം ജില്ലാ സെഷന്‍സ് കോടതിയെ സമീപിക്കാനിരിക്കുകയാണ്.

ജിഷ വധക്കേസില്‍ അമിറുള്‍ ഇസ്ലാം യഥാര്‍ത്ഥ പ്രതിയല്ലെന്നാണ് ആളൂര്‍ വക്കീലിന്റെ കണ്ടെത്തല്‍. ജിഷയ്ക്ക് ഇസ്ലാമിനെക്കാള്‍ ആരോഗ്യവും ശാരീരിക ക്ഷമതയുമുണ്ട്. ഈ സാഹചര്യത്തില്‍ അമിറുള്‍ ഇസ്ലാം തനിച്ച്‌ ജിഷയെ കീഴ്പ്പെടുത്തി വധിച്ചുവെന്നത് അംഗീകരിക്കാനാവില്ലെന്നാണ് ആളൂരിന്റെ വാദം. പ്രശസ്തി തേടി പ്രതിയെ ആദ്യം സമീപിക്കുകയായിരുന്നില്ലെന്നും ആസാം സ്വദേശിയായ വക്കീല്‍ വഴി അമിറുള്‍ ഇസ്ലാമിന്റെ ബന്ധുക്കളാണ് വക്കാലത്ത് ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടതെന്നുമാണ് ആളൂര്‍ വക്കീല്‍ പറയുന്നത്.

prp