ഉറി ഭീകരാക്രമണം: പാകിസ്താനുമായി ക്രിക്കറ്റ് കളിക്കില്ല; ബിസിസിഐ

cricketന്യുഡല്‍ഹി: ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനുമായുള്ള ക്രിക്കറ്റ് ബന്ധങ്ങള്‍ അവസാനിപ്പിച്ചതായി ബി.സി.സി.ഐ പ്രസിഡന്റ് അനുരാഗ് ഠാക്കൂര്‍. അത്തരമൊരു രാഷ്ട്രവുമായി ക്രിക്കറ്റ് കളിക്കുന്നതിനെക്കുറിച്ച്‌ ചോദ്യം ഉയരുന്ന പ്രശ്നമില്ലെന്നും ലോക്സഭ എം.പി കൂടിയായ അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.  തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രമെന്ന നിലയില്‍ പാകിസ്താനെ തുറന്ന് കാണിക്കുകയാണ് ലക്ഷ്യം.

prp

Leave a Reply

*