ഇരുന്നു ജോലി ചെയ്ത് മടുത്തോ? ലഘുവ്യായാമങ്ങള്‍ ആവാം…

മണിക്കൂറുകളോളം ഇരുന്നു ജോലി ചെയ്യുക എന്നത് നമ്മളെ സംബന്ധിച്ചിടത്തോളം അല്പം ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. ജോലിക്കിടയില്‍ ലഘു വ്യായാമങ്ങള്‍ ചെയ്ത് ദിനങ്ങള്‍ നമുക്ക് ആസ്വാദ്യകരമാക്കാം. ഇരിക്കുന്നത് മനുഷ്യനെ സംബന്ധിച്ച്‌ ഒരു സ്വഭാവികമായ ശാരീരിക നിലയല്ല. മണിക്കൂറുകളോളം ഇരിക്കുന്നത് പല പേശികളും മുറുക്കമുള്ളതാക്കുകയും സ്ഥിരമായ സങ്കോചത്തിന് അല്ലെങ്കില്‍ വികാസത്തിന് ഇത് കാരണമാവുകയും ചെയ്യുന്നു. ക്ഷീണവും പിരിമുറുക്കവും കുറയ്ക്കുന്നതിന് കസേരയില്‍ നിന്ന് എഴുന്നേറ്റ് ശരീരത്തിന്‍റെ താഴ്ഭാഗത്തെ പേശികള്‍ക്കായുള്ള വ്യായാമം ചെയ്യുക. ജോലി ചെയ്യുമ്പോള്‍ നിവര്‍ന്നിരിക്കാന്‍ ശ്രദ്ധിക്കുക. നിങ്ങളുടെ കസേരയും ഡെസ്കും സ്ക്രീനും […]

സോപ്പ് ഉപയോഗിക്കുമ്പോഴും വേണം ശ്രദ്ധ…

നിത്യജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒരു ഉല്‍പ്പന്നമാണ് സോപ്പ്. ജീവിത സാഹചര്യങ്ങള്‍ അണുക്കളിലൂടെയും പൊടിയിലൂടെയും കടന്നു പോവുന്ന ഈ കാലഘട്ടത്തില്‍ രണ്ടുനേരവും സോപ്പ് ഉപയോഗിച്ചുള്ള കുളി നിര്‍ബന്ധമാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. വിവിധ ബ്രാന്‍ഡുകളിലുള്ള സോപ്പുകള്‍ തെരഞ്ഞെടുക്കുന്നതില്‍ ശ്രദ്ധ പുലത്തുന്നവരാണ് നാമെങ്കിലും   പലപ്പോഴും പരസ്യം മാത്രം കണ്ട് ഗുണനിലവാരം നോക്കാതെ വാങ്ങാറുണ്ട്. എന്നാല്‍ സോപ്പ് തെരഞ്ഞെടുക്കുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കണമെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്. സോപ്പ് തെരഞ്ഞെടുന്ന സമയത്ത് പി എച്ച് മൂല്യം ആറ് മുതല്‍ ഏഴ് വരെയുള്ള സോപ്പാണോയെന്ന […]

പ്രായത്തെ ചെറുക്കാനും ചെമ്പരത്തി ചായ…!

ചെമ്പരത്തി  ചായ കുടിച്ചിട്ടുണ്ടോ? ചുവന്നതോ ഇളം ചുവപ്പു നിറമുള്ളതോ ആയ ചെമ്പരത്തിപ്പൂവിന്‍റെ  ഇതളുകള്‍ കൊണ്ട് നിര്‍മ്മിക്കുന്ന  ഈ ചായ നല്ലൊരു ഔഷധമാണ്. ചെമ്പരത്തിച്ചായ ഉണ്ടാക്കാനും എളുപ്പമാണ്. ആറോ ഏഴോ പൂവിന്‍റെ  ഇതളുകള്‍ മാത്രമെടുത്ത് 100 മില്ലി വെള്ളത്തില്‍ തിളപ്പിക്കുക. നല്ല ചുവന്ന ദ്രാവകം കിട്ടും. ഇത് അരിച്ചെടുത്ത് ഉപയോഗിക്കാം. തുല്യയളവ് പാലും കൂടി ചേര്‍ത്താല്‍ പാല്‍ ചായയായും ഉപയോഗിക്കാം. ഇനി ചെമ്പരത്തി ചായയുടെ ഔഷധ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. വൃക്കത്തകരാറുള്ളവരില്‍ മൂത്രോത്പാദനം സുഗമമാക്കാന്‍ പഞ്ചസാര ചേര്‍ക്കാത്ത ചെമ്പരത്തി ചായ […]

മുടികൊഴിച്ചില്‍ അലട്ടുന്നുവോ?പരിഹാരം ഉടന്‍..

കറുത്ത്  ഇടതൂര്‍ന്ന തലമുടി  സൗന്ദര്യത്തിന്‍റെ പ്രധാന ഭാഗമാണ്.  ഇത്  ഓരോ വ്യക്തിയുടെയും  ആത്മവിശ്വാസത്തെ  വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. തിളക്കമുള്ള ഇടതൂര്‍ന്ന തലമുടിക്ക് പ്രത്യേക പരിചരണം ആവശ്യമാണ്. തലമുടിയുടെ ആരോഗ്യത്തിന്  ചില പ്രകൃതിദത്ത നിര്‍ദ്ദേശങ്ങള്‍ നോക്കാം . ആരോഗ്യമുള്ള തലമുടിക്കായി  ഭക്ഷണ രീതികളിലാണ്  ആദ്യം  മാറ്റം വരുത്തേണ്ടത്. അമിതമായി കാപ്പി കുടിക്കുക, മദ്യപാനം, മാനസിക സമ്മര്‍ദ്ദം, മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ എന്നിവ തലമുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. പച്ചക്കറികള്‍, ഫലവര്‍ഗ്ഗങ്ങള്‍,തേന്‍, ധാന്യങ്ങള്‍, പാല്‍ തുടങ്ങിയവ ധാരാളമായി കഴിക്കുക. അമിതമായ കൊഴുപ്പടങ്ങിയ ആഹാരസാധനങ്ങള്‍ […]

പ്രമേഹമുണ്ടോ? ലക്ഷണങ്ങള്‍ നോക്കി തിരിച്ചറിയാം

നമുക്ക്  വളരെയധികം സുപരിചിതമായ ഒരു രോഗാവസ്ഥയാണ് പ്രമേഹം. പ്രായമായവരെ മാത്രമേ പ്രമേഹം പിടികൂടുകയുള്ളൂ എന്നൊരു തെറ്റായ ധാരണ പലരിലും ഉണ്ട്. പ്രമേഹം ഏതെങ്കിലും രീതിയില്‍ നമ്മളെ ബാധിച്ചിട്ടുണ്ടെങ്കില്‍ അത്  തുടക്കത്തിലേ തന്നെ  കണ്ടെത്തണം. ഇത്തരം സമയങ്ങളില്‍ ചില  ലക്ഷണങ്ങള്‍ ശരീരം കാണിക്കാറുണ്ട്. അവ  എന്തൊക്കെയാണ്  എന്ന് നോക്കാം. സാധാരണ ഒരാള്‍ മൂത്രമൊഴിക്കുന്നത് ദിവസവും നാല് മുതല്‍ ഏഴ് തവണ വരെയാണ്. എന്നാല്‍ പ്രമേഹം ഉള്ള ഒരാള്‍ ഇതില്‍ കൂടുതല്‍ തവണ മൂത്രമൊഴിക്കുന്നു. ശരീരത്തില്‍ അധികമുള്ള ഷുഗര്‍  പുറന്തള്ളാന്‍ കിഡ്‌നി കണ്ടുപിടിക്കുന്ന […]

താരന്‍ വില്ലനാകുന്നുവോ…. കാരണങ്ങള്‍ ഇതാണ്

ഒട്ടുമിക്ക ആളുകളെയും അലട്ടുന്ന ഒരു പ്രശ്നമാണ് താരന്‍. താരനെ പ്രതിരോധിക്കുന്നതിനായി പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങളും നമ്മള്‍ തേടാറുണ്ട്. ചില കാരണങ്ങളെ നമ്മള്‍ നിസ്സാരമായി വിടുന്നതാണ് പലപ്പോഴും താരന്‍ വര്‍ദ്ധിക്കാന്‍ ഇടയാവുന്നത്. തലയോട്ടിയില്‍ വരള്‍ച്ചയുണ്ടെങ്കില്‍ അത് പല തരത്തിലുള്ള താരന് അനുകൂലമായി മാറുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. താരന്‍ വര്‍ദ്ധിക്കാന്‍ പലപ്പോഴും മാനസിക സമ്മര്‍ദ്ദവും കാരണമായേക്കാം എന്നും ഇവര്‍ അഭിപ്രായപ്പെടുന്നു. വൃത്തിയില്ലായ്മ മൂലവും ഈ പ്രശ്നം ഉണ്ടാകാറുണ്ട്.  തലയിലെ  മൃതകോശങ്ങളും താരന് പലപ്പോഴും കാരണമാകും. അതിനാല്‍ തലയോട്ടി എല്ലായ്പ്പോഴും വൃത്തിയായി […]

തക്കാളി കഴിക്കുന്നോ… ഗുണങ്ങള്‍ പലതാണ്

നമ്മുടെ നിത്യ ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് തക്കാളി. ഇതിനെ പഴമയും പച്ചക്കറിയായും നാം കണക്കാക്കാറുണ്ട്.  തക്കാളി പച്ചയോടെ കഴിക്കാനും, പലതരം വിഭവങ്ങളാക്കി കഴിക്കാനുമായിരിക്കും ചിലര്‍ക്ക് ഇഷ്ടം. തക്കാളി കഴിച്ചാല്‍  പലഗുണങ്ങളുമുണ്ട്  എന്നറിയുമ്പോഴോ….. തക്കാളി സ്ഥിരമായി കഴിക്കുന്നവരില്‍ അര്‍ബുദമുണ്ടാവാനുള്ള സാധ്യത കുറവെന്നാണ് പഠനങ്ങള്‍ പറയുന്നത്.   വിറ്റാമിന്‍റെയും ധാതുക്കളുടെയും കലവറയാണ് തക്കാളി.  ഇതിലുള്ള അയണ്‍, പൊട്ടാസ്യം, ക്രോമിയം തുടങ്ങിയവയെല്ലാം ശരീരത്തിന് വളരെയധികം  ഗുണം ചെയ്യുന്നു. പുരുഷന്‍മാര്‍ തക്കാളി കഴിക്കുന്ന കൊണ്ട് പ്രയോജനം ഏറെയാണ്. പുരുഷന്‍മാരില്‍ ത്വക്ക് കാന്‍സര്‍ സാധ്യത തടഞ്ഞു ചര്‍മ്മത്തിനു  […]

മനസ് തുറന്നു ചിരിക്കൂന്നേ…..

ചിരി സൗന്ദര്യത്തിന്‍റെ   ലക്ഷണമായി കണക്കാക്കാറുണ്ട്.  മാത്രമല്ല,  നല്ല  ആരോഗ്യത്തിനു ഉത്തമമായ ഒരു മരുന്ന് കൂടിയാണ് ചിരി. എന്നാല്‍ തിരക്ക് പിടിച്ച്‌ ഓടുന്ന ഈ ലോകത്ത് മറന്ന് കൊണ്ടിരിക്കുന്ന ഒന്നായി ചിരി മാറുകയാണ്. ഒരു ചെറു പുഞ്ചിരി പോലും നമുക്ക് സമ്മാനിക്കുന്നത് ഒട്ടേറെ ആശങ്കകള്‍ക്കുള്ള പരിഹാരമാണ്.     ഹൃദ്രോഗം തടയും ചിരി ഹൃദ്രോഗം തടയുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.  ചിരി ഹൃദയത്തിലേക്കുളള രക്തയോട്ടം കൂട്ടുകയും ഹൃദ്രോഗത്തില്‍ 40 ശതമാനം കുറയ്ക്കുകയും ചെയ്യുന്നു. ഉറക്കം കൂട്ടും നല്ല രീതിയില്‍ ഉറക്കം കിട്ടുന്നില്ല എന്നത് […]

പുരുഷവന്ധ്യതയ്ക്ക് ഡോക്ടറെ കാണേണ്ടതെപ്പോള്‍

നാളുകള്‍ കാത്തിരുന്നിട്ടും സ്വാഭാവിക ഗര്‍ഭധാരണം നടക്കാതെ വരുമ്പോഴാണ് അധികം ദമ്പതിമാരും ഡോക്ടറുടെ സഹായം തേടുന്നത്. പ്രശ്നങ്ങള്‍ എന്തെങ്കിലും കൊണ്ടാണോ അല്ലെങ്കില്‍ ആര്‍ക്കാണ് പ്രശ്നമുള്ളത് എന്ന് അറിയുവാനും ഒരു വിദഗ്ദ്ധ ഡോക്ടറുടെ സേവനം അത്യാവശ്യമാണ്. എന്നാല്‍ ചിലപ്പോഴൊക്കെ തങ്ങള്‍ക്കുള്ള തകരാറ് സ്വയം തിരിച്ചറിയുവാന്‍ ദമ്പതിമാര്‍ക്ക് കഴിഞ്ഞെന്നും വരാം. പക്ഷെ ഈ വിഷയത്തിലും ഏത് സമയത്താണ് ഡോക്ടറെ സമീപിക്കേണ്ടത് എന്ന കാര്യത്തില്‍ പല പുരുഷന്മാരും സംശയാലുക്കളായിരിക്കും. വന്ധ്യതയിലേയ്‌ക്കു നയിച്ചേക്കാവുന്ന ഒന്നാണ്‌ ഉദ്ധാരണക്കുറവ്‌. ഇത്‌ ചിലപ്പോള്‍ താല്‍ക്കാലികമായ പ്രശ്‌നങ്ങള്‍ കൊണ്ടാകാം. വൈദ്യസഹായം തേടുന്നത് […]

കുടംപുളി ആള് “പുലി” തന്നെ

അമ്മയായിക്കഴിഞ്ഞ് അമിതമായി തടി വച്ച ഐശ്വര്യാറായി പലരൂടെയും പരിഹാസപാത്രമായിരുന്നു. അവര്‍ ഒരു അമ്മയും സ്ത്രീയും ആണെന്ന് ഓര്‍ക്കാതെ പലരും അത് ആഘൊഷിച്ചു, എന്നാല്‍ മാസങ്ങള്‍ക്കകം പുതിയ ചിത്രങ്ങള്‍ വന്നു, മെലിഞ്ഞു പഴയതു പോലെ തന്നെ സുന്ദരിയായി. എങ്ങനെ ഐശ്വര്യ ഇത്ര മെലിഞ്ഞു? യോഗ, വ്യായാമം? എന്നാല്‍ യഥാര്‍ത്ഥ ഉത്തരം ഇതൊന്നുമല്ല. ഐശ്വര്യ തന്നെ അതിന്‍റെ ഉത്തരം ഒരു ട്വീറ്റിലൂടെ അന്ന് വ്യക്തമാക്കിയിരുന്നു. തന്‍റെ തടി 42 പൌണ്ട്സ് കുറച്ച ആ വിശേഷപ്പെട്ട ഫലത്തെ കുറിച്ച് ഗാര്‍സീനിയ കംപോഗിയ […]