സോപ്പ് ഉപയോഗിക്കുമ്പോഴും വേണം ശ്രദ്ധ…

നിത്യജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒരു ഉല്‍പ്പന്നമാണ് സോപ്പ്. ജീവിത സാഹചര്യങ്ങള്‍ അണുക്കളിലൂടെയും പൊടിയിലൂടെയും കടന്നു പോവുന്ന ഈ കാലഘട്ടത്തില്‍ രണ്ടുനേരവും സോപ്പ് ഉപയോഗിച്ചുള്ള കുളി നിര്‍ബന്ധമാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല.

വിവിധ ബ്രാന്‍ഡുകളിലുള്ള സോപ്പുകള്‍ തെരഞ്ഞെടുക്കുന്നതില്‍ ശ്രദ്ധ പുലത്തുന്നവരാണ് നാമെങ്കിലും   പലപ്പോഴും പരസ്യം മാത്രം കണ്ട് ഗുണനിലവാരം നോക്കാതെ വാങ്ങാറുണ്ട്. എന്നാല്‍ സോപ്പ് തെരഞ്ഞെടുക്കുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കണമെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്.

സോപ്പ് തെരഞ്ഞെടുന്ന സമയത്ത് പി എച്ച് മൂല്യം ആറ് മുതല്‍ ഏഴ് വരെയുള്ള സോപ്പാണോയെന്ന കാര്യം ആദ്യം ഉറപ്പുവരുത്തണം. മാത്രമല്ല, സോപ്പ് ചര്‍മത്തില്‍ ഉരസിത്തേക്കാതെ കൈകളില്‍ പതപ്പിച്ചായിരിക്കണം ഉപയോഗിക്കേണ്ടത്. ഇത്തരത്തില്‍ ചെയ്യുന്നത് ചര്‍മത്തിന്‍റെ മൃദുത്വം നഷ്ടപ്പെടാതിരിക്കാന്‍ സഹായിക്കും.

മുഖക്കുരു ഉള്ളവര്‍ അത് കഴുകാന്‍ മെഡിക്കല്‍ സോപ്പുകളോ, ലിക്വിഡുകളോ ആണ് ഉപയോഗിക്കേണ്ടത്. കുളി കഴിഞ്ഞ ശേഷം എണ്ണ അടിസ്ഥാനമാക്കിയുള്ള ക്രീമുകള്‍, ബോഡി ഓയിലുകള്‍ എന്നിവയില്‍ ഏതെങ്കിലുമൊന്ന് പുരട്ടുന്നത് ഉത്തമമാണ്.

തുടയിടുക്കിലും മറ്റുമുള്ള ചൊറിച്ചിലിന് സോപ്പ് ആവര്‍ത്തിച്ചു തേച്ചു വൃത്തിയാക്കുന്നത് ചൊറിച്ചില്‍ പ്രശ്നം കൂട്ടുകയേ ഉള്ളൂ. ചൊറിച്ചില്‍ മാറ്റാന്‍ കോര്‍ട്ടികോ സ്റ്റിറോയ്ഡ് മരുന്നുകള്‍  ഉപയോഗിക്കുന്നവര്‍ സോപ്പ് ഉപയോഗിച്ചാല്‍ ചര്‍മം പോട്ടിപ്പോകാനുള്ള സാധ്യത ഏറെയാണ്‌. ഇതു ഭേദമാക്കാനും പ്രയാസം നേരിടും.

സോപ്പും ഷാംപൂവുമൊക്കെ ചര്‍മത്തിന്‍റെ എണ്ണമയം നഷ്ടപ്പെടുത്തും. ഷാംപൂ ഉപയോഗിക്കുമ്പോള്‍ ചിലര്‍ക്ക് താരന്‍ ശല്യം കൂടുന്നത് അതുകൊണ്ടാണ്. തലയില്‍ ഷാംപൂവോ സോപ്പോ പുരട്ടിയിട്ടുണ്ടെങ്കില്‍ കുളികഴിഞ്ഞ ഉടനെ വെളിച്ചെണ്ണയോ മറ്റോ തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കുന്നതാണ് മുടിയുടെ  ആരോഗ്യത്തിന് നല്ലത്.

അമ്പത് വയസു കഴിഞ്ഞവര്‍ സോപ്പ്  ഉപയോഗം പരമാവധി കുറയ്ക്കുന്നതാണ് ചര്‍മ്മത്തിന് നല്ലത്. കാരണം പ്രായം കൂടുന്തോറും ചര്‍മത്തിലെ ഈര്‍പ്പം കുറഞ്ഞു വരികയാണ് ചെയ്യുന്നത്. ചില സോപ്പ്  സ്വാഭാവികമായും ചില ചര്‍മ്മം വരണ്ടതാക്കാനും ചുളിവുകള്‍ വീഴ്ത്താനും ഉള്ള സാധ്യതകള്‍ ഏറെയാണ്‌. അതുകൊണ്ട് തന്നെ നല്ല സോപ്പുകള്‍ തെരഞ്ഞെടുക്കുവാനും ശ്രദ്ധയോടെ ഉപയോഗിക്കുവാനും ശ്രമിക്കുമല്ലോ….

നിങ്ങളുടെ ആരോഗ്യം നിങ്ങളുടെ കൈകളിലാണ്…

prp

Leave a Reply

*