മുപ്പത്തിയഞ്ചുകാരന്‍റെ വയറിനുള്ളില്‍ അഞ്ച് കിലോയുടെ ഇരുമ്പ്!

ഭോപ്പാൽ: മധ്യപ്രദേശുകാരനായ യുവാവിന്‍റെ വയറിനുള്ളില്‍  അഞ്ച് കിലോയുടെ ഇരുമ്പ്. സാത്‌ന ജില്ലയിലെ മുഹമ്മദ് മക്‌സുദ് എന്ന മുപ്പത്തിയഞ്ചുകാരന്‍റെ വയറിനുള്ളില്‍ നിന്നാണ് ശസ്ത്രക്രിയയിലൂടെ ഇരുമ്പ് വസ്തുക്കള്‍ പുറത്തെടുത്തത്.

കടുത്ത വയറുവേദനയെത്തുടര്‍ന്നാണ്  മക്‌സൂദിനെ നവംബര്‍ 18 ന് സഞ്ജയ് ഗാന്ധി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുന്നത്. ആദ്യം ഭക്ഷ്യ വിഷബാധയാണെന്നാണ് കരുതിയിരുന്നത്. എന്നാല്‍ എക്‌സ്‌റേയില്‍ ഇരുമ്പിന്‍റെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇയാളെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു.

ആറംഗ ഡോക്ടര്‍ സംഘം മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇരുമ്പ് വസ്തുക്കള്‍ വയറിനുള്ളില്‍ നിന്ന് നീക്കം ചെയ്തത്. 263 നാണയങ്ങള്‍, നാല് സൂചികള്‍, നൂറോളം ആണികള്‍, പത്തിലധികം ഷേവിങ് ബ്ലേഡുകള്‍, കുപ്പി കഷണങ്ങള്‍ എന്നിവ വയറിനുള്ളില്‍ നിന്ന് നീക്കം ചെയ്തു. എന്നാല്‍ ഈ അപൂര്‍വ സംഭവത്തിനു പിന്നിലെ കാരണം വ്യക്തമല്ല.

prp

Related posts

Leave a Reply

*