മുന്‍നിര താരത്തിളക്കമില്ലാതെ ‘ഈ. മ. യൗ’; മൂന്നാം ടീസര്‍ പുറത്ത്

അങ്കമാലി ഡയറീസിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ചിത്രമാണ് ‘ഈ. മ. യൗ’. ചിത്രത്തിന്‍റെ മൂന്നാം ടീസര്‍ പുറത്തിറങ്ങി.

ഈശോ മറിയം യൗസേഫ് എന്നതിന്‍റെ ചുരുക്കപ്പേരാണ് ഈ. മ. യൗ. അരയന്‍മാരുടെ കഥ പറയുന്ന ചിത്രത്തില്‍ വിനായകന്‍, ചെമ്പന്‍ വിനോദ് ജോസ്, ദിലീഷ് പോത്തന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കൊച്ചി കേന്ദ്രമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രാജേഷ് കുളങ്ങര നിര്‍മിക്കുന്ന ചിത്രത്തിന്‍റെ രചന പി.എഫ് മാത്യൂസാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ഷൈജു ഖാലിദാണ് ഛായാഗ്രാഹകന്‍. ഡിസംബറില്‍ ഈ.മ.യൗ തീയേറ്ററുകളിലെത്തും.

Related posts

Leave a Reply

*