ഈ.മ.യൗ മേയ് 4ന് തിയേറ്ററുകളിലേക്ക്

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഈ.മ.യൗ ട്രെയ്‌ലര്‍ പുറത്തിറങ്ങി. പപ്പായ ഫിലിംസിന്‍റെ ബാനറില്‍ ആഷിഖ് അബുവാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്. മേയ് നാലിന് ഈ.മ.യൗ തിയേറ്ററുകളിലെത്തും. ഈശോ മറിയം യൗസേപ്പ് എന്നതിന്‍റെ ചുരുക്കപ്പേരാണ് ഈ.മ. യൗ. മരണവീട് പശ്ചാത്തലമാക്കിയ ആക്ഷേപഹാസ്യ ചിത്രമാണിത്. ഒരു കടലോര ഗ്രാമത്തിലെ ലത്തീന്‍ കത്തോലിക്കാ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. വിനായകന്‍, ചെമ്പന്‍ വിനോദ് ജോസ്, ദിലീഷ് പോത്തന്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. കൊച്ചി പ്രധാന ലൊക്കേഷനാക്കി പതിനെട്ട് ദിവസം […]

മുന്‍നിര താരത്തിളക്കമില്ലാതെ ‘ഈ. മ. യൗ’; മൂന്നാം ടീസര്‍ പുറത്ത്

അങ്കമാലി ഡയറീസിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ചിത്രമാണ് ‘ഈ. മ. യൗ’. ചിത്രത്തിന്‍റെ മൂന്നാം ടീസര്‍ പുറത്തിറങ്ങി. ഈശോ മറിയം യൗസേഫ് എന്നതിന്‍റെ ചുരുക്കപ്പേരാണ് ഈ. മ. യൗ. അരയന്‍മാരുടെ കഥ പറയുന്ന ചിത്രത്തില്‍ വിനായകന്‍, ചെമ്പന്‍ വിനോദ് ജോസ്, ദിലീഷ് പോത്തന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൊച്ചി കേന്ദ്രമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രാജേഷ് കുളങ്ങര നിര്‍മിക്കുന്ന ചിത്രത്തിന്‍റെ രചന പി.എഫ് മാത്യൂസാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ഷൈജു ഖാലിദാണ് ഛായാഗ്രാഹകന്‍. ഡിസംബറില്‍ ഈ.മ.യൗ തീയേറ്ററുകളിലെത്തും.

‘ഈ മ യൗ’ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി

അങ്കമാലി ഡയറീസിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഈ മ യൗ. ചെമ്പന്‍ വിനോദ്, ദിലീഷ് പോത്തന്‍, വിനായകന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്‍റെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി. ഈശോ മറിയം യൗസേപ്പ് എന്നതിന്‍റെ ചുരുക്കപ്പേരാണ് ഈ.മ. യൗ. 18ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത് എന്നാണ് ചിത്രത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത. പ്രശാന്ത് പിള്ളയാണ് സംഗീതം നിര്‍വ്വഹിക്കുന്നത്. പി.എഫ്. മാത്യൂസിന്‍റെതാണു തിരക്കഥ. ക്യാമറ ഷൈജു ഖാലിദ്. അരയന്‍മാരുടെ കഥ പറയുന്ന ചിത്രം അടുത്ത  മാസം തീയേറ്ററുകളില്‍  […]

തീരദേശ ഗ്രാമത്തിന്‍റെ കഥ പറയുന്ന ‘ഈ മ യൗ’ ടീസര്‍ പുറത്ത്

കൊച്ചി: തീരദേശ ഗ്രാമത്തിന്‍റെ  പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണ് ഈ മ യൗ.  പേരില്‍ പുതുമയുമായി എത്തുന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി. ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന പുതിയ ചിത്രമാണ് ‘ഈ.മ.യൗ’.ചിത്രത്തില്‍ വിനായകന്‍, ചെമ്പന്‍ വിനോദ് ജോസ്, ദിലീഷ് പോത്തന്‍ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. 18ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത് എന്നാണ് ചിത്രത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത. ഈശോ മറിയം യൗസേപ്പ് എന്നതിന്‍റെ ചുരുക്കപ്പേരാണ് ഈ.മ. യൗ. പ്രശാന്ത് പിള്ളയാണ് സംഗീതം നിര്‍വ്വഹിക്കുന്നത്. പി.എഫ്. മാത്യൂസിന്‍റെതാണു തിരക്കഥ. ക്യാമറ ഷൈജു ഖാലിദ്. അരയന്‍മാരുടെ […]

അരയന്‍മാരുടെ കഥ പറയുന്ന ഈ.മ.യൗ. ഡിസംബറില്‍ തീയേറ്ററുകളിലേക്ക്

86 പുതുമുഖങ്ങളുമായി മലയാളികളെ ഞെട്ടിച്ച അങ്കമാലി ഡയറീസിന് ശേഷം സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന പുതിയ ചിത്രമാണ് ‘ഈ.മ.യൗ’. ഈശോ മറിയം യൗസേപ്പ് എന്നതിന്‍റെ  ചുരുക്കപ്പേരാണ് ഈ.മ. യൗ. തീരദേശ ഗ്രാമത്തിന്‍റെ  പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണ് ഈ മ യൗ. തിരക്കഥാ രചനയ്ക്ക് ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ പി എഫ് മാത്യൂസിന്‍റെതാണ് രചന. ക്രിസ്ത്യാനികള്‍ മരണ അറിയിപ്പിനൊപ്പം ഈ മ യൗ എന്ന് രേഖപ്പെടുത്താറുമുണ്ട്. ഇതിനെ ചുറ്റിപ്പറ്റിയാണ്‌ കഥ മുന്നോട്ട് പോകുന്നത്. അരയന്‍മാരുടെ കഥ പറയുന്ന […]