തീരദേശ ഗ്രാമത്തിന്‍റെ കഥ പറയുന്ന ‘ഈ മ യൗ’ ടീസര്‍ പുറത്ത്

കൊച്ചി: തീരദേശ ഗ്രാമത്തിന്‍റെ  പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണ് ഈ മ യൗ.  പേരില്‍ പുതുമയുമായി എത്തുന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി.

ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന പുതിയ ചിത്രമാണ് ‘ഈ.മ.യൗ’.ചിത്രത്തില്‍ വിനായകന്‍, ചെമ്പന്‍ വിനോദ് ജോസ്, ദിലീഷ് പോത്തന്‍ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. 18ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത് എന്നാണ് ചിത്രത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത. ഈശോ മറിയം യൗസേപ്പ് എന്നതിന്‍റെ ചുരുക്കപ്പേരാണ് ഈ.മ. യൗ.

പ്രശാന്ത് പിള്ളയാണ് സംഗീതം നിര്‍വ്വഹിക്കുന്നത്. പി.എഫ്. മാത്യൂസിന്‍റെതാണു തിരക്കഥ. ക്യാമറ ഷൈജു ഖാലിദ്. അരയന്‍മാരുടെ കഥ പറയുന്ന ചിത്രം അടുത്ത  മാസം തീയേറ്ററുകളില്‍  എത്തും.

 

Related posts

Leave a Reply

*