സിവില്‍ സര്‍വീസ് പരീക്ഷയില്‍ കോപ്പിയടിച്ചതിന് പിടിയിലായ ഐ.പി.എസുകാരന് ജാമ്യം

ചെന്നൈ : സിവില്‍ സര്‍വീസ് പരീക്ഷയില്‍ കോപ്പിയടിച്ച്‌ പിടിയിലായ മലയാളി ഐ.പി.എസുകാരന്‍ സഫീര്‍ കരീമിന് ജാമ്യം. ചെന്നൈ സെഷന്‍സ് കോടതിയാണ് ഇയാള്‍ക്ക് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. എഗ്മോര്‍ കോടതി നേരത്തെ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് സഫീര്‍ കരീം ചെന്നൈ സെഷന്‍സ് കോടതിയെ സമീപിച്ചത്.

മാധ്യമങ്ങളോട് സംസാരിക്കരുത്, രാവിലെയും വൈകുന്നേവും സിബി സി ഐ ഡി ഓഫിസില്‍ വന്ന് ഒപ്പിടണം, സാക്ഷികളെ സ്വാധീനിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ എത് സമയത്തും ഹാജരാകണം തുടങ്ങിയ ഉപാദികളോടെയാണ് സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. ഇതില്‍ ഏതെങ്കിലും വ്യവസ്ഥ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കുമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

തിരുനെല്‍വേലി ജില്ലയിലെ നങ്കുനേരയിലെ അസി. സൂപ്രണ്ടായിരുന്ന ഇയാളെ കഴിഞ്ഞ സെപ്തംബര്‍ 30നാണ് ചെന്നൈ പ്രസിഡന്‍സി ഗേള്‍സ് ഹൈസ്ക്കൂളില്‍ നടന്ന പരീക്ഷയ്ക്കിടെ ഇന്‍റലിജന്‍സ് സംഘം പിടികൂടിയത്. ഷര്‍ട്ടിന്‍റെ ബട്ടണില്‍ ഒളിപ്പിച്ച കാമറയിലൂടെ ചോദ്യപേപ്പറിന്‍റെ ചിത്രമെടുത്ത് ജി-മെയിലിലെ ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ ഹൈദരാബാദിലുള്ള ഭാര്യ ജോയ്സി ജോയിക്ക് അയച്ചുകൊടുത്ത സഫീര്‍, ഉത്തരങ്ങള്‍ ചെവിയില്‍ ഘടിപ്പിച്ച ബ്ലൂടൂത്ത് വഴി കേട്ടെഴുതുകയായിരുന്നു.

prp

Related posts

Leave a Reply

*