വിശ്രമമില്ലാത്ത മല്‍സരക്രമം; ബിസിസിഐയെ വിമര്‍ശിച്ച്‌ വിരാട് കോഹ്ലി

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ  തുടര്‍ച്ചയായ മത്സരക്രമത്തില്‍ ബിസിസിഐയെ വിമര്‍ശിച്ച്‌ നായകന്‍ വിരാട് കോഹ്ലി രംഗത്ത്. ബോര്‍ഡിന്‍റെ  ആസൂത്രണത്തിലെ പിഴവ് കളിക്കാരുടെ പ്രകടനത്തെ ബാധിക്കുന്നെന്ന് കോഹ്ലി വിമര്‍ശിച്ചു. ശ്രീലങ്കയ്ക്കെതിരായ പരമ്പരയ്ക്ക് ശേഷം തുടങ്ങുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് വേണ്ടത്ര സമയം ലഭിക്കുന്നില്ലെന്നും കോഹ്ലി ചൂണ്ടിക്കാട്ടി.

ശ്രീലങ്കക്കെതിരായ മല്‍സരങ്ങള്‍ക്ക്​ ശേഷം കേവലം രണ്ട്​ ദിവസത്തിനകം ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന്​ പോകണം. ഒരുമാസത്തെ ഇടവേള ലഭിച്ചിരുന്നെങ്കില്‍ കൃത്യമായ പരിശീലനം നേടാമായിരുന്നു. പക്ഷേ ഇപ്പോള്‍ അത്​ സാധ്യമല്ലെന്നും കോഹ്​ലി പറഞ്ഞു.

മല്‍സരങ്ങള്‍ക്ക്​ ശേഷം കളിക്കാരെ എല്ലാവരും വിലയിരുത്താറുണ്ട്​. എന്നാല്‍ മല്‍സരത്തിന്​ മുമ്പ് ​ കളിക്കാര്‍ക്ക്​ തയാറെടുക്കുന്നതിനായി ആവശ്യമായ സമയം ലഭിച്ചിരുന്നോയെന്ന്​ ആരും ചിന്തിക്കാറില്ല. ദക്ഷിണാഫ്രിക്കയില്‍ പോകു​മ്പോള്‍ ബൗണ്‍സ്​ പ്രശ്​നമാകാതിരിക്കാനാണ്​ ശ്രീലങ്കക്കെതിരായ പരമ്പരയില്‍ ഇത്തരം പിച്ചുകള്‍ ഒരുക്കിയതെന്നും കോഹ്​ലി വ്യക്​തമാക്കി. വിദേശരാജ്യങ്ങളില്‍ രണ്ട്​ സ്​പിന്നറുമായി കളിക്കുന്നത്​ ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെയും ഇന്ത്യന്‍ ടീമി​​ന്‍റെ തിരക്ക്​പിടിച്ച മല്‍സരക്രമത്തെ വിമര്‍ശിച്ച്‌​ കോഹ്​ലി രംഗത്തെത്തിയിട്ടുണ്ട്​. റോബോ​ട്ടല്ല തനിക്കും വിശ്രമം ആവശ്യമാണെന്നായിരുന്നു കോഹ്​ലിയുടെ മുന്‍ പ്രതികരണം.

 

prp

Related posts

Leave a Reply

*