യുഎഇയില്‍ തണുത്ത കാലാവസ്ഥ

യുഎഇയില്‍ തണുത്ത കാലാവസ്ഥ. തീരദേശ മേഖലകളില്‍ കാറ്റ് ശക്തമായതിനാല്‍ കടല്‍ പ്രക്ഷുബ്ധം. ചിലയിടങ്ങളില്‍ നേരിയ തോതില്‍ മഴ പെയ്തു. റാസല്‍ഖൈമ ജബല്‍ ജെയ്സ് മലനിരകളില്‍ ഇന്നലെ പുലര്‍ച്ചെ 6.15ന് താപനില 6.5 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നുവെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിങ്കളാഴ്ച രാത്രി മുതല്‍ തണുത്ത കാറ്റ് വീശുന്നു. വടക്കന്‍ മേഖലകളില്‍ ഇന്നും മഴയ്ക്കു സാധ്യതയുണ്ട്. മഴക്കെടുതികള്‍ നേരിടാന്‍ വിവിധ എമിറേറ്റുകളില്‍ നടപടികള്‍ ആരംഭിച്ചു. മഴവെള്ളം നീക്കം ചെയ്യാനുള്ള 75 പമ്ബിങ് മെഷീനുകളും 25 […]

ആമസോണിന് ഏഴ് ദിവസത്തേക്ക് വിലക്കേര്‍പെടുത്തണമെന്ന് കോണ്‍ഫഡറേഷന്‍ ഓഫ് ആള്‍ ഇന്ത്യാ ട്രേഡേഴ്സ്

മുംബൈ: ( 28.11.2020) ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദിപ്പിക്കപ്പെട്ട രാജ്യം ഉള്‍പ്പെടെയുള്ള നിര്‍ബന്ധിത വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കാത്തതിന് ഓണ്‍ലൈന്‍ വ്യാപാരശൃംഖലയായ ആമസോണിനെ ഏഴ് ദിവസത്തേക്ക് വിലക്കണമെന്ന് വ്യാപാര സംഘടനയായ കാണ്‍ഫഡറേഷന്‍ ഓഫ് ആള്‍ ഇന്ത്യാ ട്രേഡേഴ്സ് ആവശ്യപ്പെട്ടു. പിഴ മാത്രം ഈടാക്കുന്നത് ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിന് പരിഹാരമാകില്ലെന്നും സംഘടന പറഞ്ഞു. വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കാത്തതിന് 25000 രൂപയാണ് ആമസോണിന് പിഴയിട്ടത്. എന്നാല്‍ ഇന്ത്യന്‍ നിയമങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാകാത്തവര്‍ക്ക് നിസാര പിഴ നല്‍കുന്നത് രാജ്യത്തിന്റെ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്നും വ്യാപാര സംഘടന പറഞ്ഞു. നേരത്തെ വിവരങ്ങള്‍ […]

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നു; തമിഴ്നാട്ടില്‍ വീണ്ടും ചുഴലിക്കാറ്റ് മുന്നറിയിപ്പ്

ചെന്നൈ: തമിഴ്നാട്ടില്‍ നിവാര്‍ ചുഴലിക്കാറ്റിന് പിന്നാലെ വീണ്ടും ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതായും അടുത്ത ആഴ്ചയോടെ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചുഴലിക്കാറ്റായി മാറുന്ന ന്യൂനമര്‍ദ്ദം നിവാറിന്റെ അതേ ദിശയില്‍ സഞ്ചരിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അതേസമയം, നിവാര്‍ ചുഴലിക്കാറ്റ് ദുര്‍ബലമായിട്ടും തെക്കേ ഇന്ത്യയിലെ തീരമേഖലകളില്‍ കനത്ത മഴ ഇപ്പോഴും തുടരുകയാണ്. കാഞ്ചീപുരത്ത് പ്രളയ സാധ്യത കണക്കിലെടുത്ത് ആയിരകണക്കിന് പേരെ മാറ്റി പാര്‍പ്പിച്ചു.

ശത്രുവിനെ നിലംപരിശാക്കുന്ന ബ്രഹ്മാണ്ഡ മിസൈല്‍ അണിയറയില്‍ ഒരുങ്ങുന്നു, ഇന്ത്യയും റഷ്യയും ചേര്‍ന്ന് നിര്‍മിക്കുന്ന പുതിയ മിസൈലിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത്

ന്യൂഡെല്‍ഹി : ( 25.11.2020) ശത്രുവിനെ നിലംപരിശാക്കുന്ന ബ്രഹ്മാണ്ഡ മിസൈല്‍ അണിയറയില്‍ ഒരുങ്ങുന്നു. ഇന്ത്യയും റഷ്യയും ചേര്‍ന്ന് നിര്‍മിക്കുന്ന പുതിയ മിസൈലിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത്. കരയിലെ ശത്രുലക്ഷ്യങ്ങള്‍ കൃത്യമായി ആക്രമിച്ച്‌ തകര്‍ക്കാനുള്ള ശേഷി ആവര്‍ത്തിച്ച്‌ തെളിയിച്ചു കൊണ്ട് ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂസ് മിസൈലിന്റെ കരസേനാ പതിപ്പ് കഴിഞ്ഞദിവസം വിജയകരമായി പരീക്ഷിച്ചിരുന്നു. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ പരീക്ഷണ റേഞ്ചില്‍ ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു പരീക്ഷണം. മിസൈലുകള്‍ കുത്തനെ കുതിച്ചുയര്‍ന്ന ശേഷം ബംഗാള്‍ ഉള്‍ക്കടലിലെ ലക്ഷ്യത്തിന്റെ മുകളില്‍ കൃത്യമായി പതിക്കുകയായിരുന്നു. ശബ്ദത്തിന്റെ […]

സ്വര്‍ണക്കടത്ത് കേസ്; ശിവശങ്കറിനെതിരെ തെളിവുണ്ടെന്ന് കസ്റ്റംസ്, അറസ്റ്റ് ചെയ്യാന്‍ കോടതിയുടെ അനുമതി

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസിന് കോടതി അനുമതി നല്‍കി. എറണാകുളം സെഷന്‍സ് കോടതിയാണ് അറസ്റ്റിന് അനുമതി നല്‍കിയത്. ശിവശങ്കറിന്റെ പങ്കിന് തെളിവ് കിട്ടിയെന്ന് കസ്റ്റംസ് കോടതിയില്‍ വ്യക്തമാക്കി. കോണ്‍സുല്‍ ജനറലും അറ്റാഷെയും നിയമവിരുദ്ധമായാണ് ഡോളര്‍ സംഘടിപ്പിച്ചതെന്ന് സ്വപ്‍ന മൊഴി നല്‍കിയിട്ടുണ്ടെന്നും കസ്റ്റംസ് പറഞ്ഞു. യു.എ.ഇ കോണ്‍സുല്‍ ജനറലും അറ്റാഷെയും വിദേശത്തേക്ക് ഡോളര്‍ കടത്തിയെന്ന് കസ്റ്റംസ് കോടതിയില്‍ പറഞ്ഞു. നിരവധി തവണ ഇരുവരും വിദേശത്തേക്ക് ഡോളര്‍ കടത്തിയെന്നാണ് കസ്റ്റംസ് ചൂണ്ടിക്കാട്ടിയത്. അതേസമയം സ്വര്‍ണ്ണക്കടത്ത് കേസില്‍ […]

വിറ്റാമിന്‍ ഗുളികകളും ഡോക്​ടറുടെ നിര്‍ദേശപ്രകാരം മതി: കോവിഡിനെ പ്രതിരോധിക്കാന്‍ കഴിയുമെന്ന്​ തെളിഞ്ഞിട്ടില്ല

കോവിഡ്-19നെ പ്രതിരോധിക്കാനെന്ന പേരില്‍ അമിതമായി വിറ്റാമിന്‍ ഗുളികകള്‍ കഴിക്കുന്നത് അപകടകരമാണെന്നും ഡോക്ടറുടെ നിര്‍ദേശ പ്രകാരമല്ലാതെ വിറ്റാമിന്‍ ഗുളികകള്‍ കഴിക്കുന്നതിെന്‍റ പ്രത്യാഘാതം വലുതായിരിക്കുമെന്നും ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ അറിയിക്കുന്നു. കോവിഡ്-19നെതിരെ ഫലപ്രദമായ പ്രതിരോധ മാര്‍ഗമാണ് വിറ്റാമിന്‍ ഗുളികകളെന്ന് സമൂഹ മാധ്യമങ്ങള്‍ വഴി പ്രചാരണമുണ്ട്​. പ്രാദേശിക ഫാര്‍മസികളില്‍ വിറ്റാമിന്‍ സി, ഡി, സിങ്ക് തുടങ്ങിയ ഗുളികകള്‍ക്കായി നിരവധിപേര്‍ കോവിഡ്​ കാലത്ത്​ എത്തുന്നുമുണ്ട്​. ഇത്തരം ഗുളികകളുടെ അമിത ഉപയോഗവും ഡോക്ടറുടെ നിര്‍ദേശം കൂടാതെ ഗുളികകള്‍ ഉപയോഗിക്കുന്നതും ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും. ചില ഗുളികകള്‍ […]

ലോട്ടറി വില്‍പനയില്‍ പുതിയ റെക്കോര്‍ഡ് കുറിച്ച്‌ സര്‍ക്കാര്‍; കൊവിഡ് പ്രതിസന്ധികളും നിയന്ത്രണങ്ങളും മറികടന്നാണ് കേരള ഭാഗ്യക്കുറിയുടെ ഈ നേട്ടം

ലോട്ടറി വില്‍പനയില്‍ പുതിയ റെക്കോര്‍ഡ് കുറിച്ച്‌ സര്‍ക്കാര്‍. കൊവിഡ് പ്രതിസന്ധികളും നിയന്ത്രണങ്ങളും മറികടന്ന് കേരള ഭാഗ്യക്കുറി വില്‍പന മുന്നേറി. തിങ്കളാഴ്ച നറുക്കെടുക്കുന്ന വിന്‍ വിന്‍ ഡബ്ല്യു 591 ഭാഗ്യക്കുറിയുടെ അച്ചടിച്ച 1,00,20,000 ടിക്കറ്റുകളും ശനിയാഴ്ച ഉച്ചയോടെ ഓഫീസുകളില്‍ നിന്നും വിറ്റഴിഞ്ഞു. കേരള ഭാഗ്യക്കുറി പ്രതിവാര ടിക്കറ്റ് വില 40 രൂപയായി ഏകീകരിച്ച ശേഷം ആദ്യമായാണ് ഒരു ടിക്കറ്റ് വില്‍പന ഒരു കോടി കടക്കുന്നത്. നേരത്തെ 30 രൂപ വിലയുള്ള ടിക്കറ്റുകള്‍ ഒരു കോടി എട്ടു ലക്ഷം വരെ […]

പെണ്ണുങ്ങള്‍ വണ്ടി ഓടിച്ചാല്‍.; മോട്ടോര്‍വാഹന വകുപ്പിന് പ്രതിഷേധപ്പൊങ്കാല

തിരുവനന്തപുരം: സ്ത്രീകളുടെ ഡ്രൈവിങ്ങിനെതീരെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റുമായി മോട്ടോര്‍ വാഹന വകുപ്പ്. എന്നാല്‍ പോസ്റ്റിനെതിരെ പ്രതിഷേധ പൊങ്കാലയുമായി സ്ത്രീകള്‍. സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണിത്. ‘കൊറോണാനന്തര ഗതാഗത പ്രശ്‌നങ്ങളും സ്ത്രീപക്ഷ ഡ്രൈവിങ്ങും’ എന്ന പേരില്‍ മോട്ടോര്‍ വാഹന വകുപ്പ് സ്ത്രീകളെ സ്റ്റീരിയോടൈപ്പ് ചെയ്ത് പുറത്തിറക്കിയ നിര്‍ദേശത്തിനെതിരെ ഫേസ്ബുക്കില്‍ പ്രതിഷേധം. നിരവധി പേരാണ് വനിതാ ഡ്രൈവിങ്ങുമായി ബന്ധപ്പെട്ട് മോട്ടോര്‍ വാഹനവകുപ്പ് പുറത്തിറക്കിയ നിര്‍ദേശത്തിനെതിരെ ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തുന്നത്. ഫേസ്ബുക്ക് പോസ്റ്റിനെതിരെ വന്ന വിമര്‍ശനങ്ങള്‍ക്കൊടുവില്‍ മോട്ടോര്‍വാഹന വകുപ്പ് […]

കേരളത്തിലെ സ്വര്‍ണവില വീണ്ടും താഴേക്ക്? ഇന്ന് കുറഞ്ഞ് 240 രൂപ

സംസ്ഥാനത്ത് സ്വര്‍ണവില പവന് 240 രൂപ കുറഞ്ഞ് 37840 രൂപയിലേക്ക്. ഒരു ഗ്രാമിന് 4730 രൂപയാണ് ഇന്നത്തെ വില. നവംബര്‍ 10 ചൊവ്വാഴ്ചയാണ് പവന് 37680 രൂപയായിരുന്നു. ഇതാണ് നവംബറില്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും കുറഞ്ഞ സ്വര്‍ണവില. നവംബര്‍‍ ഒമ്ബതിന് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവിലയില്‍ നിന്നായിരുന്നു ഈ വന്‍ ഇടിവിലേക്ക് സ്വര്‍ണവില പോയത്. 38880 രൂപയായിരുന്നു നവംബര്‍ ഒമ്ബതിലെ വില. വാക്സിന്‍ പ്രതീക്ഷയില്‍ ദേശീയ വിപണിയിലും ആഗോള വിപണിയിലും പ്രതിഫലിച്ചിട്ടുണ്ട്. എം‌സി‌എക്‌സില്‍ സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ ഇന്ന് […]

“മുംബൈ കളിക്കാന്‍ ഭയപ്പെടുന്ന ടീമാണ് ഡെല്‍ഹി കാപിറ്റല്‍സ്”

ഇന്ന് ഐ പി എല്‍ ഫൈനലില്‍ മുംബൈ ഇന്ത്യന്‍സും ഡെല്‍ഹി കാപിറ്റല്‍സും ആണ് നേര്‍ക്കുനേര്‍ വരുന്നത്. മുംബൈ ഇന്ത്യന്‍സിനാണ് എല്ലാവരും മുന്‍തൂക്കം നല്‍കുന്നത് എങ്കിലും ഡെല്‍ഹി കാപിറ്റല്‍സിന് കിരീടം നേടാനുള്ള മികവുണ്ട് എന്ന് ഡെല്‍ഹിയുടെ പരിശീലകന്‍ റിക്കി പൊണ്ടിംഗ് പറയുന്നു. ഡെല്‍ഹിക്ക് മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിക്കാന്‍ ഉള്ള ശക്തിയുണ്ട്. മുംബൈ കളിക്കാന്‍ ഒട്ടും ഇഷ്ടപ്പെടാത്ത അവര്‍ ഭയക്കുന്ന എതിരാളികള്‍ ആണ് ഡെല്‍ഹി എന്നും പോണ്ടിംഗ് പറഞ്ഞു. ഐ പി എല്ലില്‍ ഈ സീസണില്‍ മൂന്ന് തവണ രണ്ടു […]