നടന്‍ ചിരഞ്ജീവിക്ക് കൊവിഡ്

തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവിക്ക് കൊവിഡ്. പുതിയ ചിത്രത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചിരഞ്ജീവി തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. നിലവില്‍ തനിക്ക് രോഗലക്ഷണങ്ങളൊന്നും ഇല്ലെന്നും വീട്ടില്‍ തന്നെ ക്വാറന്റീനില്‍ പ്രവേശിക്കുകയാണെന്നും നടന്‍ അറിയിച്ചു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടയില്‍ താനുമായി ബന്ധപ്പെട്ടിട്ടുള്ള എല്ലാ ആളുകളോടും കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്നും ചിരഞ്ജീവ് പറഞ്ഞു. രോഗം ഭേദമാകുന്നവിവരം ഉടന്‍ അറിയിക്കാനാകുമെന്ന പ്രതീക്ഷയും താരം ട്വീറ്റില്‍ പങ്കുവച്ചു.

ബിനീഷ് കോടിയേരിയുടെ മൂന്ന് കമ്ബനികളെ കുറിച്ച്‌ ഇഡി അന്വേഷിയ്ക്കുന്നു; ബിനീഷ് ഡയറക്ടറായി ബംഗളൂരുവില്‍ രജിസ്റ്റര്‍ ചെയ്ത കമ്ബനികള്‍ കടലാസ് കമ്ബനികളാണെന്ന് ഇ.ഡി

ബംഗളൂരു: ബംഗളൂരു ലഹരി കടത്ത് കേസിലെ സാമ്ബത്തിക ഇടപാടില്‍, കസ്റ്റഡിയിലുള്ള ബിനീഷ് കോടിയേരിയുടെ മൂന്ന് കമ്ബനികളെ കുറിച്ച്‌ ഇഡി അന്വേഷിയ്ക്കുന്നു. ബിനീഷ് ഡയറക്ടറായി ബംഗളൂരുവില്‍ രജിസ്റ്റര്‍ ചെയ്ത കമ്ബനികള്‍ കടലാസ് കമ്ബനികളാണെന്ന് ഇ.ഡി കോടതിയില്‍ അറിയിച്ചു. കമ്ബനിയുമായി ബന്ധമുള്ളവരെയും വരുംദിവസങ്ങളില്‍ ചോദ്യം ചെയ്യും. ബംഗളൂരു ആസ്ഥാനമായി രജിസ്റ്റര്‍ ചെയ്ത ബി കാപ്പിറ്റല്‍ ട്രേഡിങ് പ്രൈവറ്റ് ലിമിറ്റഡ്, ബി കാപ്പിറ്റല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ്, ടോറസ് റെമഡീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നി കമ്ബനികളെ കുറിച്ചാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് […]

‘300 ഇലക്​ടറല്‍ വോട്ടുകള്‍ നേടി വിജയിക്കും’; ആത്മവിശ്വാസത്തിലുറച്ച്‌​ ബൈഡന്‍

വാഷിങ്​ടണ്‍: യു.എസ്​ പ്രസിഡന്‍റ്​ തെരഞ്ഞെടുപ്പില്‍ 300 ഇലക്​ടറല്‍ വോട്ടുകള്‍ നേടി വിജയിക്കുമെന്ന്​ ഡെമോ​ക്രാറ്റിക്​ സ്​ഥാനാര്‍ഥി ജോ ബൈഡന്‍. ഡെമോക്രാറ്റിക്​ പ്രവര്‍ത്തകരോട്​ ശാന്തമായി ഇരിക്കാന്‍ ജോ ബൈഡന്‍ വീണ്ടും അഭ്യര്‍ഥിക്കുകയും ചെയ്​തു. അമേരിക്കയില്‍ ​ മുഴുവന്‍ നന്നായി പ്രവര്‍ത്തിച്ചു എന്നതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിജയം ഉറപ്പായതോടെ ജോ ബൈഡന്‍ അനുകൂലികള്‍ ആഹ്ലാദ പ്രകടനവുമായി തെരുവുകള്‍ കീഴടക്കിയിരുന്നു. വിജയം അവകാശപ്പെട്ട്​ റിപ്പബ്ലിക്കന്‍ സ്​ഥാനാര്‍ഥി ഡോണള്‍ഡ്​ ട്രംപ്​ അനുകൂലികളും തെരുവിലിറങ്ങി. നാല്​ സംസ്​ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്​ ഫലമാണ്​ അറിയാനുള്ളത്​. പെന്‍സില്‍വേനിയ, അര​ിസോണ, നൊവാഡ, […]

ഡല്‍ഹിയിലേക്ക് ബസ് സര്‍വീസ് പുനരാരംഭിച്ച്‌ ഹിമാചല്‍

ഡല്‍ഹിയിലേക്ക് ബസ് സര്‍വീസ് പുനരാരംഭിച്ച്‌ ഹിമാചല്‍.ഷിംലയില്‍ നിന്ന് ദേശീയ തലസ്ഥാനത്തേക്കുള്ള ആദ്യ ബസ് ബുധനാഴ്ച രാവിലെ പുറപ്പെട്ടു.ഹരിയാന, പഞ്ചാബ്, ചണ്ഡിഗഢ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലേക്കും ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ ബസ് സര്‍വീസുകള്‍ ആരംഭിച്ചു കഴിഞ്ഞു. സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാര്‍ അമിത ചാര്‍ജ് ഈടാക്കുന്നതിനിടെ സര്‍വീസ് ആരംഭിച്ചത് യാത്രക്കാര്‍ക്ക് അനുഗ്രഹമായിരിക്കുകയാണ്.കോവിഡ് മാനദണ്ഡങ്ങള്‍ തങ്ങള്‍ പാലിക്കുന്നുണ്ടെന്ന് എച്ച്‌.ആര്‍.ടി.സി ഡ്രൈവര്‍മാര്‍ എ.എന്‍.ഐയോട് പറഞ്ഞു.

ഇനി ജീവിതത്തിന്‍റെ ക്രീസില്‍; വാ​ട്സ​ണ്‍ ക്രിക്കറ്റിനോട് വിടപറഞ്ഞു

ന്യൂ​ഡ​ല്‍​ഹി: ഓ​സ്ട്രേ​ലി​യ​ന്‍ ക്രി​ക്ക​റ്റ് താ​രം ഷെ​യ്ന്‍ വാ​ട്സ​ണ്‍ ക്രി​ക്ക​റ്റി​ന്‍റെ എ​ല്ലാ ഫോ​ര്‍​മാ​റ്റു​ക​ളി​ല്‍​നി​ന്നും വി​ര​മി​ച്ചു. ഐ​പി​എ​ലി​ല്‍ ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്സി​ന്‍റെ താ​രം കൂ​ടി​യാ​യ 39 കാ​ര​ന്‍ ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് വി​മ​ര​മി​ക്ക​ല്‍ തീ​രു​മാ​നം പ്ര​ഖ്യാ​​പി​ച്ച​ത്. ഐ​പി​എ​ലി​ല്‍ ചെ​ന്നൈ പു​റ​ത്താ​യ​തി​നു പി​ന്നാ​ലെ​യാ​ണ് വി​ര​മി​ക്ക​ല്‍ എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. ചെ​ന്നൈ​യു​ടെ അ​വ​സാ​ന മ​ത്സ​ര​ത്തി​ന് ശേ​ഷം സ​ഹ​താ​ര​ങ്ങ​ളോ​ട് താ​ന്‍ വി​ര​മി​ക്കു​ന്ന​താ​യി വാ​ട്സ​ണ്‍ പ​റ​ഞ്ഞ​താ​യി റി​പ്പോ​ര്‍​ട്ടു​ണ്ടാ​യി​രു​ന്നു. അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ല്‍ നി​ന്ന് 2018 വാ​ട്‌​സ​ണ്‍ വി​ര​മി​ച്ചി​രു​ന്നു. ആ ​വ​ര്‍​ഷം വാ​ട്‌​സ​ണെ ചെ​ന്നൈ ലേ​ല​ത്തി​ല്‍ സ്വ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു.

സ്വര്‍ണക്കടത്ത് കേസ്: മൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് സ്വപ്ന സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസിന് നല്‍കിയ മൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും മൊഴിപ്പകര്‍പ്പ് നല്‍കാനാവില്ലെന്നുമുള്ള കസ്റ്റംസിന്റെ നിലപാട് കണക്കിലെടുത്താണ് ഹൈക്കോടതി ഉത്തരവ്. രഹസ്യ സ്വഭാവമുള്ള മൊഴി കോടതി നടപടികളുടെ ഭാഗമായിട്ടില്ലെന്നും കസ്റ്റംസ് വിശദീകരിച്ചു. മൊഴിയുടെ പകര്‍പ്പ് നല്‍കിയാല്‍ കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ഉന്നതര്‍ക്ക് ലഭിക്കുമെന്നും അത് അന്വേഷണത്തെ ബാധിക്കുമെന്നും കസ്റ്റംസ് വ്യക്തമാക്കി. മൊഴിയുടെ പകര്‍പ്പ് കിട്ടാന്‍ അര്‍ഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വപ്ന ഹൈക്കോടതിയെ സമീപിച്ചത്. പ്രത്യേക സാമ്ബത്തീക കോടതി ഈ […]

കോവിഡിലും തളരാതെ ഗൂഗിള്‍

കോവിഡ് വിപണിയിലെ പല സ്ഥാപനങ്ങളെയും സാരമായി ബാധിച്ചിട്ടുണ്ട്. എന്നാല്‍ ചില കമ്ബനികളില്‍ വിപണന തോത് മുമ്ബുള്ളതിനേക്കാള്‍ വര്‍ധിക്കുകയും ചെയ്തു. ആഗോള മഹാമാരി, ആന്റിട്രസ്റ്റ് വെല്ലുവിളി, സെന്‍സര്‍ഷിപ്പ് ആരോപണങ്ങള്‍ക്കെതിരായ വര്‍ധിച്ചുവരുന്ന യുദ്ധം എന്നിവ ഉണ്ടായിരുന്നിട്ടും ഗൂഗിളിന്‍്റെ വരുമാനത്തില്‍ ഒരു കുറവും വന്നിട്ടില്ലെന്നാണ് പുതിയ കണക്കുകള്‍ കാണിക്കുന്നത്. ഗൂഗിളിന്‍്റെ മാതൃകമ്ബനിയായ ആല്‍ഫബെറ്റ് സെപ്റ്റംബറില്‍ അവസാന മൂന്ന് മാസത്തേക്ക് 46.17 ബില്യണ്‍ ഡോളര്‍ (ഏകദേശം 3.41 ലക്ഷം കോടി രൂപ) വരുമാനമാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷത്തെ ഈ കാലയളവിനെ അപേക്ഷിച്ച്‌ […]

ലഡാക്കിലെ പിരിമുറുക്കങ്ങള്‍ക്ക് പിന്നാലെ, അരുണാചല്‍ അതിര്‍ത്തിയോട് ചേര്‍ന്ന് റെയില്‍ പാത നിര്‍മിക്കാനൊരുങ്ങി ചൈന

ബീജിംഗ് : അതിര്‍ത്തിയില്‍ ഇന്ത്യ – ചൈന സംഘര്‍ഷം തുടരുന്നതിനിടെ അരുണാചല്‍ പ്രദേശില്‍ ഇന്ത്യന്‍ അതിര്‍ത്തിയ്ക്ക് സമീപത്തുകൂടി റെയില്‍പാത നിര്‍മിക്കാനൊരുങ്ങി ചൈന. ചൈനയിലെ തെക്ക് പടിഞ്ഞാറന്‍ സിഷ്വാന്‍ പ്രവിശ്യയിലെ യാആനേയും ടിബറ്റിലെ ലിന്‍സിയേയും ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ സിഷ്വന്‍ – ടിബറ്റ് റെയില്‍ പാതയാണിത്. റെയില്‍വെയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. പാതയിലെ രണ്ട് തുരങ്കങ്ങളുടെയും പാലത്തിന്റെയും പവര്‍ സപ്ലേ പ്രോജക്ടിന്റെയും പ്രഖ്യാപനങ്ങള്‍ കഴിഞ്ഞ ദിവസം ചൈനീസ് റെയില്‍വേ അറിയിച്ചിരുന്നു. ക്വിന്‍ഖായ് – ടിബറ്റ് റെയില്‍ പാതയ്ക്ക് പിന്നാലെ […]

‘അവളെ ഞാന്‍ പച്ചയ്ക്ക് കത്തിക്കും അവള്‍ എന്റെ കുടുംബം തകര്‍ത്തു’ ; ദിലീപ് ഭാമയോട് പറഞ്ഞതായി നടിയുടെ മൊഴി കോടതി രേഖപ്പെടുത്തിയില്ല , വിമര്‍ശനവുമായി സര്‍ക്കാര്‍

തിരുവനന്തപുരം ; എട്ടാം പ്രതിയായ ദിലീപിന്റെ കുടുംബ ബന്ധം തകര്‍ച്ചയുടെ കാരണക്കാരി ഒന്നാം സാക്ഷിയായ നടി ആണ് എന്ന് ദിലീപ് ഭാമയോട് പറഞ്ഞു എന്ന ഇരയുടെ മൊഴി വിചാരണക്കോടതി രേഖപ്പെടുത്തിയില്ലെന്ന ആരോപണവുമായി സംസ്ഥാന സര്‍ക്കാര്‍. ഭാമ ഇക്കാര്യം തന്നോട് പറഞ്ഞുവെന്നാണ് ഇരയാക്കപ്പെട്ട നടി കോടതിയില്‍ പറഞ്ഞത്. എന്നാല്‍, ഇതൊന്നും കോടതി പരിഗണിച്ചില്ലെന്നും സര്‍ക്കാര്‍ ആരോപിക്കുന്നു. ‘അവളെ ഞാന്‍ പച്ചയ്ക്ക് കത്തിക്കും അവള്‍ എന്റെ കുടുംബം തകര്‍ത്ത ആണ് എന്ന് ദിലീപ് പറഞ്ഞതായി ഭാമ എന്നോട് പറഞ്ഞു. മഴവില്ലഴകില്‍ […]

ലൈഫ് മിഷന്‍ തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ മൊഴിയെടുക്കാന്‍ നടപടി; പിണറായിയെ തേടി സിബിഐ എത്തും; നരേന്ദ്ര മോദിയുടെ അനുമതി നിര്‍ണായകം

കൊച്ചി: കേന്ദ്രാനുമതിയില്ലാതെ, ലൈഫ് മിഷനുവേണ്ടി വിദേശസഹായം സ്വീകരിച്ച കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മൊഴിയെടുക്കാന്‍ സിപിഐ നടപടി തുടങ്ങി. മംഗളം ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മൊഴിയെടുക്കാന്‍ അനുമതി തേടി സി.ബി.ഐ. ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികള്‍ സമര്‍പ്പിച്ച ഫയല്‍ പ്രധാനമന്ത്രിയുടെ ഓഫീസിലാണ്. സി.ബി.ഐ, കസ്റ്റംസ്, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നിവര്‍ക്കുവേണ്ടി പഴ്സണല്‍ മന്ത്രാലയമാണ് അനുമതി തേടിയത്. നരേന്ദ്ര മോദി അനുമതി നല്‍കിയാല്‍ മാത്രമാകും പിണറായിയെ തേടി സിബിഐ എത്തുക. വടക്കാഞ്ചേരി ഭവനസമുച്ചയനിര്‍മാണത്തിനു പണം നല്‍കുന്നതുമായി ബന്ധപ്പെട്ട് ലൈഫ് മിഷനും […]