സ്വര്‍ണക്കടത്ത് കേസ്: മൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് സ്വപ്ന സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസിന് നല്‍കിയ മൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും മൊഴിപ്പകര്‍പ്പ് നല്‍കാനാവില്ലെന്നുമുള്ള കസ്റ്റംസിന്റെ നിലപാട് കണക്കിലെടുത്താണ് ഹൈക്കോടതി ഉത്തരവ്. രഹസ്യ സ്വഭാവമുള്ള മൊഴി കോടതി നടപടികളുടെ ഭാഗമായിട്ടില്ലെന്നും കസ്റ്റംസ് വിശദീകരിച്ചു.

മൊഴിയുടെ പകര്‍പ്പ് നല്‍കിയാല്‍ കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ഉന്നതര്‍ക്ക് ലഭിക്കുമെന്നും അത് അന്വേഷണത്തെ ബാധിക്കുമെന്നും കസ്റ്റംസ് വ്യക്തമാക്കി. മൊഴിയുടെ പകര്‍പ്പ് കിട്ടാന്‍ അര്‍ഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വപ്ന ഹൈക്കോടതിയെ സമീപിച്ചത്. പ്രത്യേക സാമ്ബത്തീക കോടതി ഈ ആവശ്യം നേരത്തെ നിരസിച്ചിരുന്നു.

നേരത്തെ സ്വപ്ന സുരേഷിന്റെ മൊഴി ചോര്‍ന്നത് വിവാദമായിരുന്നു. മൊഴിയിലെ അനില്‍ നമ്ബ്യാരുമായുള്ള ഭാഗമാണ് ചോര്‍ന്നത്. മൊഴിയുടെ ഒരു ഭാഗം മാത്രം ചോര്‍ന്നതില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ഉദ്യാഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്നു.

prp

Leave a Reply

*