കോവിഡിലും തളരാതെ ഗൂഗിള്‍

കോവിഡ് വിപണിയിലെ പല സ്ഥാപനങ്ങളെയും സാരമായി ബാധിച്ചിട്ടുണ്ട്. എന്നാല്‍ ചില കമ്ബനികളില്‍ വിപണന തോത് മുമ്ബുള്ളതിനേക്കാള്‍ വര്‍ധിക്കുകയും ചെയ്തു. ആഗോള മഹാമാരി, ആന്റിട്രസ്റ്റ് വെല്ലുവിളി, സെന്‍സര്‍ഷിപ്പ് ആരോപണങ്ങള്‍ക്കെതിരായ വര്‍ധിച്ചുവരുന്ന യുദ്ധം എന്നിവ ഉണ്ടായിരുന്നിട്ടും ഗൂഗിളിന്‍്റെ വരുമാനത്തില്‍ ഒരു കുറവും വന്നിട്ടില്ലെന്നാണ് പുതിയ കണക്കുകള്‍ കാണിക്കുന്നത്.

ഗൂഗിളിന്‍്റെ മാതൃകമ്ബനിയായ ആല്‍ഫബെറ്റ് സെപ്റ്റംബറില്‍ അവസാന മൂന്ന് മാസത്തേക്ക് 46.17 ബില്യണ്‍ ഡോളര്‍ (ഏകദേശം 3.41 ലക്ഷം കോടി രൂപ) വരുമാനമാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷത്തെ ഈ കാലയളവിനെ അപേക്ഷിച്ച്‌ 14 ശതമാനം വര്‍ധനയാണിത്. പകര്‍ച്ചവ്യാധിയുടെ ആദ്യ ദിവസങ്ങളില്‍ ഓണ്‍ലൈന്‍ പരസ്യ ചിലവുകള്‍ പിന്‍വലിച്ചതിനാല്‍ ആല്‍ഫബെറ്റ് ചരിത്രത്തിലെ ആദ്യത്തെ വരുമാന ഇടിവ് രേഖപ്പെടുത്തേണ്ടിവന്നിരുന്നു.

ക്ലീന്‍ വിഷന്‍്റെ ഫ്ലൈയിംഗ് കാറിന്‍്റെ പരീക്ഷണപ്പറത്തല്‍ വിജയിച്ചു

എന്നാല്‍, മൂന്നാം പാദത്തില്‍ ഗൂഗിളിന്‍്റെ പരസ്യ വരുമാനം 10 ശതമാനം കൂടി. സേര്‍ച്ചിങ് പരസ്യ വരുമാനം 6.5 ശതമാനം, യുട്യൂബ് പരസ്യ വരുമാനം 32 ശതമാനവും ഉയര്‍ന്നു. ഗൂഗിളിന്‍്റെ ക്ലൗഡ് ബിസിനസ്സില്‍ നിന്നുള്ള വരുമാനം കഴിഞ്ഞ വര്‍ഷത്തെ ഇതേ പാദത്തെ അപേക്ഷിച്ച്‌ 45 ശതമാനം വര്‍ധിച്ചു.

prp

Leave a Reply

*