ന്യൂഡല്‍ഹി : 5ജി സ്മാര്‍ട്ട്‌ഫോണ്‍ 2,500 രൂപയ്ക്ക് ലഭ്യമാക്കാനുള്ള പുതിയ പദ്ധതി ജിയോ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. റിലയന്‍സുമായി ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്നാണ് ഇത്തരത്തില്‍ ഒരു സൂചന ലഭിച്ചത്. തുടക്കത്തില്‍ 5000 രൂപ നിലവാരത്തിലായിരിക്കും ഫോണ്‍ പുറത്തിറക്കുകയെങ്കിലും വിപണിയില്‍ ആവശ്യകത വര്‍ധിക്കുന്നതിനനുസരിച്ച് 2,500 മുതല്‍ 3000 രൂപ നിലവാരത്തിലേയ്ക്ക് വിലകുറയ്ക്കാനാണ് നീക്കം.35 കോടിയോളംവരുന്ന 2ജി ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ജിയോയുടെ നീക്കം.5ജി സ്മാര്‍ട്ട്‌ഫോണിന്റെ വില നിലവില്‍ 27,000 രൂപയിലാണ് ആരംഭിക്കുന്നത്. അതേസമയം, ഇതേക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ റിലയന്‍സ് തയ്യാറായിട്ടില്ല.
Category: Focus feature
എ.എഫ്.സി ചാമ്ബ്യന്‍സ് ലീഗ് ഫൈനല്‍ ഖത്തറില്‍
ദോഹ: ഈ വര്‍ഷത്തെ എ.എഫ്.സി ചാമ്ബ്യന്‍സ് ലീഗ് ഫൈനലിന് ഖത്തര്‍ ആതിഥേയത്വം വഹിക്കുമെന്ന് ഏഷ്യന്‍ ഫുട്ബാള്‍ കോണ്‍ഫെഡറേഷന്‍ (എ.എഫ്.സി) അറിയിച്ചു.നവംബര്‍ മധ്യത്തോടെ കിഴക്കനേഷ്യന്‍ മേഖല ചാമ്ബ്യന്‍സ് ലീഗ് മത്സരങ്ങള്‍ക്കുള്ള ഖത്തറിെന്‍റ തയാറെടുപ്പുകള്‍ക്കിടയിലാണ് എ.എഫ്.സിയുടെ പ്രഖ്യാപനം. മലേഷ്യയില്‍ നടക്കാനിരുന്ന കിഴക്കന്‍ മേഖല മത്സരങ്ങള്‍ അവിടെ കോവിഡ്-19 പോസിറ്റിവ് കേസുകള്‍ വര്‍ധിച്ചതിനാലാണ് ഖത്തറിലേക്ക് മാറ്റാന്‍ എ.എഫ്.സി തീരുമാനിച്ചത്. ലോകകപ്പ് സ്റ്റേഡിയങ്ങളുള്പ്പെടെ നാല് വേദികളിലായി പശ്ചിമേഷ്യന്‍ മേഖലാ എ.എഫ്.സി ചാമ്ബ്യന്‍സ് ലീഗ് മത്സരങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതാണ് ഖത്തറിനെ തെരഞ്ഞെടുക്കാന്‍ എ.എഫ്.സിക്ക് പ്രചോദനമായത്. കോവിഡ്-19 […]
ട്രെയിനുകളില്‍ ഇനി പാന്‍ട്രി കാറുകള്‍ ഇല്ല പകരം ബേസ് കിച്ചണ്‍
കൊച്ചി: ട്രെയിന്‍ സര്‍വീസുകള്‍ പുനഃസ്ഥാപിക്കുമ്ബോള്‍ ട്രെയിനുകളില്‍ ഇനി പാന്‍ട്രി കാറുകള്‍ക്ക് പകരം ഭക്ഷണത്തിനായി ബേസ് കിച്ചണുകള്‍ പ്രധാന സ്റ്റേഷനുകളില്‍ ഏര്‍പ്പെടുത്തും. ഇവിടെ നിന്നു ഭക്ഷണം ലോഡ് ചെയ്യുകയും പ്ലാറ്റ്ഫോമുകളില്‍ ട്രെയിന്‍ സൈഡ് വെന്‍ഡിങ് നടത്തുകയുമാണ് ഉദ്ദേശികുന്നതെന്നു ഐആര്‍സിടിസി അറിയിച്ചു. 350 ട്രെയിനുകളിലാണു രാജ്യത്തു പാന്‍ട്രി സൗകര്യമുളളത്. കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം, ഷൊര്‍ണൂര്‍, കോഴിക്കോട് എന്നിവടങ്ങളിലാണു ബേസ് കിച്ചനുകള്‍ വരുന്നത്. പാന്‍ട്രി കാര്‍ കോച്ചുകള്‍ക്കു പകരം ട്രെയിനുകളില്‍ തേഡ് എസി കോച്ച് ഏര്‍പ്പെടുത്തും. ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്നവരാണ് […]
അവതാര്‍; രണ്ടാം ഭാഗം ചിത്രീകരണം പൂര്‍ത്തിയായി, മൂന്നാം ഭാഗത്തിന്റെ ചിത്രീകരണവും ഭൂരിഭാഗം അവസാനിച്ചു
ജെയിംസ് കാമറൂണ്‍ ചിത്രം അവതാറിന്റെ രണ്ടാം ഭാഗം ചിത്രീകരണം പൂര്‍ത്തിയായതായി റിപ്പോര്‍ട്ട്.ഈ വിവരം വെളിപ്പെടുത്തിയത് ജെയിംസ് കാമറൂണ്‍ തന്നെയാണ്. മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം ഭൂരിഭാഗം അവസാനിച്ചെന്നും കാമറൂണ്‍ വ്യക്തമാക്കി. അവതാര്‍ രണ്ടാം ഭാഗത്തിന്റെ കഥ പുരോഗമിക്കുന്നത് നെയിത്രിയെ വിവാഹം കഴിക്കുന്ന ജേക്ക് ഗോത്രത്തലവനാകുന്നതിലൂടെയാണ്. നിര്‍മാണ ചിലവ് 1832 കോടി രൂപയാണ്. 7500 കോടിയോളമാണ് മൂന്നാം ഭാഗത്തിന് മുതല്‍ മുടക്ക് വരുന്നത്. നിര്‍മ്മാണം 20th സെഞ്ചുറി സ്റ്റുഡീയോയും ലെറ്റ് സ്റ്റോം എന്റര്‍ടെയ്‌മെന്റും ചേര്‍ന്നാണ്. അവതാര്‍ രണ്ടും മൂന്നും ഭാഗങ്ങള്‍ റിലീസ് […]
ജനനവും മരണവും രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ നിര്‍ബന്ധമല്ലെന്ന് രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ
ജനനവും മരണവും രജിസ്റ്റര്‍ ചെയ്യുന്നതിന് ആധാര്‍ നിര്‍ബന്ധമല്ലെന്ന് രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ. വിവരാവകാശ രേഖയില്‍ ഈ കാര്യം വ്യക്തമാക്കിയിട്ടുണ്ട്. സ്വമേധയാ ആധാര്‍ നല്കിയിട്ടുണ്ടെങ്കില്, ഒരു രേഖയിലും അത് കാണിക്കേണ്ടതില്ല. ജനന മരണ ഡേറ്റയുടെ ഭാഗമായി സൂക്ഷിക്കേണ്ടതുമില്ല. സ്കൂള്‍ കലോത്സവത്തിനിടെ വീട്ടമ്മക്ക് പീഡനം: അധ്യാപകരെ റിമാന്‍ഡ് ചെയ്തു രജിസ്ട്രാര്‍ ജനറല്‍ ഇക്കാര്യം വ്യക്തമാക്കുന്നത് വിശാഖപട്ടണത്തെ അഭിഭാഷകനായ എം.വി.എസ് അനില്‍ കുമാര്‍ നല്കിയ വിവരാവകാശ അപേക്ഷക്കുള്ള മറുപടിയിലാണ്. ജനനവും മരണവും രജിസ്റ്റര്‍ ചെയ്യുന്നത് 1969ലെ ജനന മരണ രജിസ്ട്രേഷന് നിയമ […]
ചൊവ്വ ഇന്ന് ഭൂമിയോടടുത്ത്
ദോഹ: ചുവന്ന ഗ്രഹമെന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ചൊവ്വ ഗ്രഹം ഇന്ന് ഭൂമിയോടടുത്ത് വരും. വൈകീട്ട് മുതല്‍ ബുധനാഴ്ച സൂര്യോദയം വരെ സാധാരണ ദിവസങ്ങളിലേതിനേക്കാള്‍ കൂടുതല്‍ തിളക്കത്തിലും വലുപ്പത്തിലും ഗ്രഹത്തെ കാണാനാകുമെന്നും ഖത്തര്‍ കലണ്ടര്‍ ഹൗസ്. ഭൂമിയോട് ഏറ്റവും അടുത്ത ബിന്ദുവില്‍ ചൊവ്വ ഗ്രഹം എത്തുന്നതിനാലാണ് ഇത് സാധ്യമാകുന്നത്. പ്രാദേശിക സമയം ബുധനാഴ്ച പുലര്‍ച്ചെ 2.18നാണ് ഭൂമിയോട് ഏറ്റവും അടുത്ത ബിന്ദുവില്‍ ഗ്രഹം എത്തുക. സൂര്യനും ചൊവ്വയും എതിര്‍ ഭാഗത്തായി വരുന്ന ഈ പ്രതിഭാസം ഗോളശാസ്ത്രത്തില്‍ വളരെ പ്രാധാന്യത്തോടെയാണ് […]
ബംഗാള്‍ ഉള്‍ക്കടലിലെ പുതിയ ന്യൂനമര്‍ദ്ദം നാളെ തീരം തൊടും; വടക്കന്‍ കേരളത്തില്‍ അടുത്ത മൂന്നു ദിവസം ശക്തമായ മഴ
തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ അടുത്ത മൂന്നു ദിവസം മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ഇന്ന് രാത്രിയോടെ കരതൊടുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. വടക്കന്‍ കേരളത്തിലാണ് ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. 70 കിലോമീറ്റര്‍ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുള്ളതിനാല്‍ മീന്‍പിടുത്തക്കാര്‍ ജാഗ്രത പാലിക്കണമെന്നും അറിയിപ്പ്. അടുത്ത 24 മണിക്കൂറില്‍ ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം വീണ്ടും ശക്തി പ്രാപിച്ചു അതിതീവ്രന്യുന മര്‍ദമായി മാറും. നാളെ രാത്രിയോടെ ആന്ധ്രാ പ്രാദേശിലെ നരസ്പുരിനും വിശാഖപട്ടണത്തിനും ഇടയിലായി […]
രണ്ടാം വരവില്‍ പിടിവിട്ട് ബ്രിട്ടന്‍; ഇന്നലെ മാത്രം 17,000 ത്തില്‍ അധികം പുതിയ രോഗികള്‍; 200 ഓളം പട്ടണങ്ങള്‍ ട്രിപ്പിള്‍ ലോക്ക്ഡൗണിലേക്ക്; നിങ്ങളുടെ സ്ഥലവും അടച്ചുപൂട്ടല്‍ ഭീതിയിലാണോ എന്നറിയാം
ഭയപ്പെട്ടത് തന്നെ സംഭവിക്കുന്നു. കൊറോണയുടെ രണ്ടാം വരവ് അതീവ ഭീകരമായിരിക്കുമെന്ന് നേരത്തേ ഈ രംഗത്തുള്ള വിദ്ഗദരില്‍ പലരും പ്രവചിച്ചിരുന്നതാണ്. അത് യാഥാര്‍ത്ഥ്യമാവുകയാണ് എന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഇംഗ്ലണ്ടിലെ വിവിധ സ്ഥലങ്ങളിലെ കൊറോണ വ്യാപനത്തെ കാണിക്കുന്ന കൊറോണ വൈറസ് ഹീറ്റ്മാപ്പ് കാണിക്കുന്നത് 200 ല്‍ അധികം പട്ടണങ്ങളും നഗരങ്ങളും അത്യധികം ഗുരുതരാവസ്ഥയിലാണ് എന്നാണ്. ഇവിടങ്ങളില്‍, ബോറിസ് ജോണ്‍സണ്‍ പുതിയതായി പ്രഖ്യാപിച്ച ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ വരാനുള്ള എല്ലാ സാധ്യതകളും ഉണ്ട്. തിങ്കളാഴ്‌ച്ച മുതലാണ് ട്രാഫിക് ലൈറ്റ് സിസ്റ്റത്തെ അനുകരിച്ചുള്ള […]
കോവിഡ് തൊടാത്ത ലക്ഷദ്വീപില്‍ പ്രൈമറി സ്കൂളുകള്‍ തുറന്നു : പതിനായിരത്തിലേറെ വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലേക്ക്
കൊച്ചി : രാജ്യത്ത് ഇതുവരെ ഒറ്റ കോവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാത്ത ഏക പ്രദേശമായ ലക്ഷദ്വീപില്‍ പ്രൈമറി സ്കൂളുകള്‍ തുറന്നു. ഇതോടെ ലക്ഷദ്വീപിലെ സ്കൂളുകളില്‍ തിരിച്ചെത്തിയത് പതിനായിരത്തിലേറെ വിദ്യാര്‍ത്ഥികളാണ്. ഒന്നുമുതല്‍ അഞ്ചുവരെയുള്ള ക്ലാസുകളാണ് ചൊവ്വാഴ്ച പുനരാരംഭിച്ചത്. ആദ്യമായാണ് ഈ അധ്യയന വര്‍ഷം ആരംഭിച്ച് പ്രൈമറി ക്ലാസുകളില്‍ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നത്. രാജ്യത്ത് ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്ത് 8 മാസത്തിലധികമായെങ്കിലും ലക്ഷദ്വീപില്‍ ഇതുവരെ കോവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നിരുന്നാലും, കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് കുട്ടികളെ […]
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദത്തിന് സാധ്യത; അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി . ന്യൂനമര്‍ദ മേഖല ശനിയാഴ്ചയോടെ ശക്തി പ്രാപിച്ച് വടക്കന്‍ ആന്ധ്ര, തെക്കന്‍ ഒഡീഷ തീരത്തേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നാണ് അറിയിപ്പ് . ഇതുമൂലം സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ട് . ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നും നാളെയും ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു .










