അവതാര്‍; രണ്ടാം ഭാഗം ചിത്രീകരണം പൂര്‍ത്തിയായി, മൂന്നാം ഭാഗത്തിന്റെ ചിത്രീകരണവും ഭൂരിഭാഗം അവസാനിച്ചു

ജെയിംസ് കാമറൂണ്‍ ചിത്രം അവതാറിന്റെ രണ്ടാം ഭാഗം ചിത്രീകരണം പൂര്‍ത്തിയായതായി റിപ്പോര്‍ട്ട്.
ഈ വിവരം വെളിപ്പെടുത്തിയത് ജെയിംസ് കാമറൂണ്‍ തന്നെയാണ്. മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം ഭൂരിഭാഗം അവസാനിച്ചെന്നും കാമറൂണ്‍ വ്യക്തമാക്കി.

അവതാര്‍ രണ്ടാം ഭാഗത്തിന്റെ കഥ പുരോഗമിക്കുന്നത് നെയിത്രിയെ വിവാഹം കഴിക്കുന്ന ജേക്ക് ഗോത്രത്തലവനാകുന്നതിലൂടെയാണ്. നിര്‍മാണ ചിലവ് 1832 കോടി രൂപയാണ്. 7500 കോടിയോളമാണ് മൂന്നാം ഭാ​ഗത്തിന് മുതല്‍ മുടക്ക് വരുന്നത്. നിര്‍മ്മാണം 20th സെഞ്ചുറി സ്റ്റുഡീയോയും ലെറ്റ് സ്റ്റോം എന്റര്‍ടെയ്‌മെന്റും ചേര്‍ന്നാണ്. അവതാര്‍ രണ്ടും മൂന്നും ഭാഗങ്ങള്‍ റിലീസ് ചെയ്യുക 2022ലും 2024ലിലും ആകും.

prp

Leave a Reply

*