പുതുക്കിയ യാത്രാമാനദണ്ഡങ്ങള്‍ പാലിച്ചില്ല; ദുബയ് വിമാനത്താവളത്തില്‍ നൂറു കണക്കിനു പാകിസ്താന്‍കാര്‍ കുടുങ്ങി

ദുബയ്: കൊവിഡുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ യാത്രാ നിബന്ധനകളും മാര്‍ഗനിര്‍ദേശങ്ങളും പാലിക്കാത്ത നൂറു കണക്കിനു പേര്‍ ദുബയ് വിമാനത്താവളത്തില്‍ കുടുങ്ങി. പുറത്തുനിന്നു വരുന്നവര്‍ക്ക് യുഎഇ നിര്‍ദേശിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്തതാണ് വിസിറ്റിങ് വിസയില്‍ രാജ്യത്തെത്തിയ യാത്രികര്‍ക്ക് വിനയായത്.

യുഎഇ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിരുന്നെങ്കിലും അത് വേണ്ട സമയത്ത് യാത്രക്കാരെ അറിയിക്കുന്നതില്‍ നയതന്ത്ര കാര്യാലയത്തിനു വന്ന വീഴ്ചയാണ് യാത്രികര്‍ കുടുങ്ങാനിടയായതെന്ന് കരുതുന്നു.

മുന്‍കൂട്ടി ഹോട്ടല്‍ ബുക്കു ചെയ്യുക, 2000 ദിര്‍ഹം പണമായും തിരിച്ചുപോകാനുള്ള ടിക്കറ്റും കയ്യില്‍ കരുതുക എന്നിയവാണ് പ്രധാന നിബന്ധന.

യാത്രക്കാരെ പുറത്തിറക്കാന്‍ പാകിസ്താന്‍ കോണ്‍സുലേറ്റ് അവസാന ശ്രമം നടത്തിയെങ്കിലും അത് പാളിയതോടെയാണ് യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങിയത്.

545 പാകിസ്താന്‍ സന്ദര്‍ശകരാണ് ആകെ വിമാനത്താവളത്തിലെത്തിയിരിക്കുന്നത്.

prp

Leave a Reply

*