എ.എഫ്.സി ചാമ്ബ്യന്‍സ്​ ലീഗ് ഫൈനല്‍ ഖത്തറില്‍

ദോഹ: ഈ വര്‍ഷത്തെ എ.എഫ്.സി ചാമ്ബ്യന്‍സ്​ ലീഗ് ഫൈനലിന് ഖത്തര്‍ ആതിഥേയത്വം വഹിക്കുമെന്ന് ഏഷ്യന്‍ ഫുട്ബാള്‍ കോണ്‍ഫെഡറേഷന്‍ (എ.എഫ്.സി) അറിയിച്ചു.നവംബര്‍ മധ്യത്തോടെ കിഴക്കനേഷ്യന്‍ മേഖല ചാമ്ബ്യന്‍സ്​ ലീഗ് മത്സരങ്ങള്‍ക്കുള്ള ഖത്തറിെന്‍റ തയാറെടുപ്പുകള്‍ക്കിടയിലാണ് എ.എഫ്.സിയുടെ പ്രഖ്യാപനം. മലേഷ്യയില്‍ നടക്കാനിരുന്ന കിഴക്കന്‍ മേഖല മത്സരങ്ങള്‍ അവിടെ കോവിഡ്-19 പോസിറ്റിവ് കേസുകള്‍ വര്‍ധിച്ചതിനാലാണ് ഖത്തറിലേക്ക് മാറ്റാന്‍ എ.എഫ്.സി തീരുമാനിച്ചത്. ലോകകപ്പ് സ്​റ്റേഡിയങ്ങളുള്‍പ്പെടെ നാല് വേദികളിലായി പശ്ചിമേഷ്യന്‍ മേഖലാ എ.എഫ്.സി ചാമ്ബ്യന്‍സ്​ ലീഗ് മത്സരങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതാണ് ഖത്തറിനെ തെരഞ്ഞെടുക്കാന്‍ എ.എഫ്.സിക്ക് പ്രചോദനമായത്. കോവിഡ്-19 പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ക്കിടയില്‍ വിജയകരമായി സെമി ഫൈനലടക്കമുള്ള മത്സരങ്ങള്‍ സംഘടിപ്പിച്ചത് എ.എഫ്.സിയുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

കോവിഡ്-19 പശ്ചാത്തലത്തില്‍ ക്ലബുകളുടെയും ഓഫിഷ്യലുകളുടെയും ആരോഗ്യസുരക്ഷയും സംരക്ഷണവും ഉറപ്പുവരുത്തുന്നതിെന്‍റ ഭാഗമായി 2020 എ.എഫ്.സി ചാമ്ബ്യന്‍സ്​ ലീഗ് ഫൈനലിന് വേദിയായി ഖത്തറിനെ തെരഞ്ഞെടുക്കുകയാണെന്നും ഖത്തറിനും പ്രാദേശിക അതോറിറ്റികള്‍ക്കും മന്ത്രാലയങ്ങള്‍ക്കും പ്രത്യേക നന്ദി അറിയിക്കുകയാണെന്ന് എ.എഫ്.സി ജനറല്‍ സെക്രട്ടറി ഡാറ്റോ വിന്‍സര്‍ ജോണ്‍ പറഞ്ഞു.

പശ്ചിമേഷ്യന്‍ മത്സരങ്ങള്‍ വിജയകരമായി സംഘടിപ്പിച്ചതും നവംബറില്‍ കിഴക്കനേഷ്യന്‍ മേഖലാ മത്സരങ്ങള്‍ക്കുള്ള തയാറെടുപ്പുകള്‍ നടക്കുന്നതും ഖത്തറിന് ആത്മവിശ്വാസം നല്‍കുന്നതാണ്​. ഏറ്റവും മികച്ച എ.എഫ്.സി ചാമ്ബ്യന്‍സ്​ ലീഗ് ഫൈനല്‍ മത്സരം സംഘടിപ്പിക്കാന്‍ ഖത്തറിന് കഴിയുമെന്ന് ഉറച്ച പ്രതീക്ഷയുണ്ടെന്നും ഖത്തര്‍ ഫുട്ബാള്‍ അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ മന്‍സൂര്‍ മുഹമ്മദ് അല്‍ അന്‍സാരി പറഞ്ഞു.

ഏഷ്യയിലെ ഏറ്റവും വലിയ ക്ലബ് ടൂര്‍ണമെന്‍റായ ചാമ്ബ്യന്‍സ്​ ലീഗ് മത്സരങ്ങള്‍ കോവിഡ്-19 പശ്ചാത്തലത്തില്‍ കഴിഞ്ഞ മാസമാണ് കടുത്ത നിയന്ത്രണങ്ങളോടെ പുനരാരംഭിച്ചത്. ഖത്തറില്‍ 2022ലേക്കുള്ള ലോകകപ്പ് സ്​റ്റേഡിയങ്ങള്‍ ഉള്‍പ്പെടെ വേദികളിലായിരുന്നു മത്സരം. ഈസ്​റ്റ് സോണിലെ ജി, എച്ച്‌ ഗ്രൂപ്പുകളിലെ മത്സരങ്ങള്‍ക്ക് നേരത്തേ മലേഷ്യയായിരുന്നു വേദി നിശ്ചയിച്ചിരുന്നത്. നവംബര്‍ 18 മുതല്‍ ഡിസംബര്‍ 13 വരെയായിരിക്കും ഈസ്​റ്റ് സോണ്‍ മത്സരങ്ങളെന്ന് ഏഷ്യന്‍ ഫുട്ബാള്‍ കോണ്‍ഫെഡറേഷന്‍ നേരത്തേ അറിയിച്ചിരുന്നു.

ലോകമെമ്ബാടും കോവിഡ്-19 വ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ഈ വര്‍ഷം മാര്‍ച്ച്‌ മാസത്തിലാണ് ഫുട്ബാള്‍ മത്സരങ്ങള്‍ നിര്‍ത്തിവെക്കാന്‍ ഏഷ്യന്‍ ഫുട്ബാള്‍ കോണ്‍ഫെഡറേഷന്‍ തീരുമാനിക്കുന്നത്.

prp

Leave a Reply

*