ചൊവ്വ ഇന്ന്​ ഭൂമിയോടടുത്ത്

ദോഹ: ചുവന്ന ഗ്രഹമെന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ചൊവ്വ ഗ്രഹം ഇന്ന്​ ഭൂമിയോടടുത്ത്​ വരും. വൈകീട്ട് മുതല്‍ ബുധനാഴ്​ച സൂര്യോദയം വരെ സാധാരണ ദിവസങ്ങളിലേതിനേക്കാള്‍ കൂടുതല്‍ തിളക്കത്തിലും വലുപ്പത്തിലും ഗ്രഹത്തെ കാണാനാകുമെന്നും ഖത്തര്‍ കലണ്ടര്‍ ഹൗസ്​.

ഭൂമിയോട് ഏറ്റവും അടുത്ത ബിന്ദുവില്‍ ചൊവ്വ ഗ്രഹം എത്തുന്നതിനാലാണ് ഇത് സാധ്യമാകുന്നത്​. പ്രാദേശിക സമയം ബുധനാഴ്​ച പുലര്‍ച്ചെ 2.18നാണ് ഭൂമിയോട് ഏറ്റവും അടുത്ത ബിന്ദുവില്‍ ഗ്രഹം എത്തുക. സൂര്യനും ചൊവ്വയും എതിര്‍ ഭാഗത്തായി വരുന്ന ഈ പ്രതിഭാസം ഗോളശാസ്​ത്രത്തില്‍ വളരെ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്. ഇതുമൂലം ചൊവ്വയെ ഭൂമിയുടെ ഉപരിതലത്തില്‍ നിന്നും ഏറ്റവും തിളക്കത്തോടെയും വലുപ്പത്തിലും നഗ്ന നേത്രങ്ങളാല്‍ കാണാന്‍ സാധിക്കുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസിലെ ഡോ. ബഷീര്‍ മര്‍സൂഖ് പറഞ്ഞു.

ഈ പ്രതിഭാസത്തില്‍ ചൊവ്വ സൂര്യനില്‍ നിന്നും ഏറ്റവും വിദൂരത്തായ അവസ്​ഥയിലായിരിക്കും. സൂര്യ​െന്‍റ കേന്ദ്രത്തില്‍ നിന്നും 211.5 മില്യന്‍ കിലോമീറ്റര്‍ അകലത്തിലായിരിക്കും ചൊവ്വ. അതേസമയം, ഭൂമിയുടെ കേന്ദ്ര ബിന്ദുവില്‍ നിന്നും 62.3 മില്യന്‍ കിലോമീറ്റര്‍ മാത്രം അകലത്തിലായിരിക്കും ചൊവ്വ.

prp

Leave a Reply

*