മൊബൈല്‍ ഫോണില്‍ നിന്നുള്ള റേഡിയേഷന്‍ തടയാന്‍ ചാണകത്തില്‍ നിന്ന് ചിപ്പ്, ചാണകം എല്ലാവരേയും സംരക്ഷിക്കുമെന്ന് രാഷ്ട്രീയ കാമധേനു ആയോഗ് ചെയര്‍മാന്‍

ന്യൂഡല്‍ഹി: റേഡിയേഷനെ പ്രതിരോധിക്കാനുള്ള കഴിവ് ചാണകത്തിനുണ്ടെന്നും, ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും രാഷ്ട്രീയ കാമധേനു ആയോഗ് ചെയര്‍മാന്‍ വല്ലഭായ് കതിരിയ. അതോടൊപ്പം ചാണകത്തില്‍ നിന്ന് നിര്‍മ്മിച്ച ഒരു’ ചിപ്പിനെയും’ അദ്ദേഹം മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് പരിചയപ്പെടുത്തി.

മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുമ്ബോഴുള്ള റേഡിയേഷന്‍ മനുഷ്യരെ ബാധിക്കുന്നത് തടയാന്‍ ഈ ചിപ്പ് സഹായിക്കുമെന്ന് കതിരിയ അവകാശപ്പെടുന്നു. ‘ചാണകം എല്ലാവരേയും സംരക്ഷിക്കും, റേഡിയേഷനെ പ്രതിരോധിക്കും. ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ചാണക ഉത്പന്നങ്ങള്‍ വീട്ടില്‍ സൂക്ഷിക്കുന്നത് ആളുകളെ വികിരണങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നു. ‘- അദ്ദേഹം പറഞ്ഞു.

‘ഇത് റേഡിയേഷന്‍ കുറയ്ക്കുന്നതിന് മൊബൈല്‍ ഫോണുകളില്‍ ഉപയോഗിക്കാവുന്ന ഒരു ചിപ്പാണ്. ഫോണുകളില്‍ സൂക്ഷിക്കുകയാണെങ്കില്‍ അത് രോഗങ്ങളില്‍ നിന്ന് നമ്മളെ സംരക്ഷിക്കും. ‘-അദ്ദേഹം വ്യക്തമാക്കി. മൃഗസംരക്ഷണ, ക്ഷീരകര്‍ഷക വകുപ്പിന് കീഴിലുള്ള ഒരു സ്ഥാപനമാണ് രാഷ്ട്രീയ കാമധേനു ആയോഗ്. ദേശീയ മാദ്ധ്യമത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്‌ ചാണക ചിപ്പിന് ‘ഗോസത്വ കവച്’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. റേഡിയേഷന്‍ മൂലമുണ്ടാകുന്ന രോഗങ്ങള്‍ തടയാന്‍ ചാണകം കൊണ്ട് നിര്‍മ്മിച്ച ചിപ്പ് അവരുടെ ഫോണുകളില്‍ ഉപയോഗിക്കണമെന്ന് കതിരിയ പറഞ്ഞു.

prp

Leave a Reply

*