അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കൊവിഡ് നെഗറ്റീവായി

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കൊവിഡ് നെഗറ്റീവായി. വൈറ്റ് ഹൗസ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതോടെ അദ്ദേഹം പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന കാമ്ബെയിന്‍ റാലിക്കായി ഫ്‌ളോറിഡയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

74 കാരനായ ട്രംപിനും ഭാര്യയ്ക്കും ഒക്ടോബര്‍ രണ്ടിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് മൂന്ന് ദിവസം മിലിറ്ററി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ട്രംപ് നാലാം ദിവസം വൈറ്റ് ഹൗസില്‍ തിരികെയെത്തി. നേരത്തെ ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവ് ഹോപ് ഹിക്ക്‌സിന് രോഗം സ്ഥിരീകരിച്ചിരുന്നു. തിരഞ്ഞെടുപ്പ് റാലിയിലുള്‍പ്പടെ അദ്ദേഹം എപ്പോഴും ട്രംപിനൊപ്പം ഉണ്ടായിരുന്നു. ഹോപ്പില്‍ നിന്നാകാം ട്രംപിന് രോഗം ബാധിച്ചതെന്നാണ് കരുതുന്നത്.

കൊവിഡ് വെറും സാധാരണ രോഗമാണെന്നും താന്‍ മാസ്ക് ധരിക്കില്ലെന്നുമായിരുന്നു ട്രംപിന്റെ തുടക്കംമുതലുളള നിലപാട്. വൈറ്റ്ഹൗസുമായി ബന്ധപ്പെട്ട ചിലര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോഴും പരീശോധനയ്ക്ക് വിധേയനാവാന്‍ ട്രംപ് തയ്യാറായിരുന്നില്ല. തുടര്‍ന്ന് ഏറെ നിര്‍ബന്ധിച്ചശേഷമാണ് പരിശോധയ്ക്ക് തയ്യാറായത്.

prp

Leave a Reply

*