ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു ; ബ്ലൂ അലേര്‍ട്ട്

ഇടുക്കി: ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നസാഹചര്യത്തില്‍ അണക്കെട്ടില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ജലനിരപ്പ് 2391.04 ആയി. ഇതോടെ ബ്ലു അലര്‍ട്ട് പ്രഖ്യാപിച്ചു. 2398.85 അടി ഉയരത്തിലെത്തിയാലാണ് ഡാം തുറക്കുന്നത്. അതേസമയം സംസ്ഥാനത്ത് ഇന്നും ശക്തമായ മഴതുടരുമെന്നു മുന്നറിയിപ്പുണ്ട് ഈ സാഹചര്യത്തില്‍ 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട് . ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം.

prp

Leave a Reply

*