ഇത് പുതിയ ഇന്ത്യ.. പറഞ്ഞത് പാഴ് വാക്കല്ല : ചൈനയ്ക്ക് എതിരെ അണ്വായുധ മിസൈല്‍ വിന്യസിയ്ക്കാന്‍ അനുമതി നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: ഇത് പുതിയ ഇന്ത്യ.. പറഞ്ഞത് പാഴ് വാക്കല്ല , ചൈനയ്ക്ക് എതിരെ അണ്വായുധ മിസൈല്‍ വിന്യസിയ്ക്കാന്‍ അനുമതി നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. ദേശീയമാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംഘര്‍ഷം പുകയുന്ന അതിര്‍ത്തികളില്‍ ഇന്ത്യയെ ഭയപ്പെടുത്താന്‍ ചൈന വളര്‍ന്നിട്ടില്ലെന്ന ശക്തമായ മുന്നറിയിപ്പാണ് പ്രധാനമന്ത്രി ഇതിലൂടെ നല്‍കിയിരിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പരീക്ഷണം വിജയകരമായ ‘ശൗര്യ’ ഹൈപ്പര്‍ സോണിക് ആണവ ശേഷിയുള്ള മിസൈലാണ് ചൈനീസ് അതിര്‍ത്തിയില്‍ വിന്യസിക്കുക. ബ്രഹ്മോസ്, ആകാശ് എന്നീ മിസൈലുകള്‍ക്ക് പുറമെയാണ് ശൗര്യയും വിന്യസിക്കുന്നത്. ശനിയാഴ്ച […]

യു.പി പൊലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവര്‍ത്തകനെതിരെ യു.എ.പി.എ ചുമത്തി

ന്യൂഡല്‍ഹി: ഹാഥറസിലേക്കുള്ള യാത്രക്കിടെ യു.പി പൊലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെതിരെ യു.എ.പി.എ ചുമത്തി. ഇദ്ദേഹത്തിനും കൂടെ അറസ്റ്റിലായ മൂന്നുപേര്‍ക്കും എതിരെ രാജ്യദ്രോഹ കുറ്റവും യു.പി പൊലീസ് ചുമത്തിയതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. യു.എ.പി.എ നിയമത്തിലെ സെക്ഷന്‍ 17 പ്രകാരം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് സമാഹരിച്ചുവെന്ന കുറ്റമാണ് ചുമത്തിയത്. ഹാഥറസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനുള്ള യാത്രക്കിടെയാണ് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ഡല്‍ഹി ഘടകം സെക്രട്ടറിയും ‘അഴിമുഖം’ വെബ്‌പോര്‍ട്ടല്‍ പ്രതിനിധിയുമായ സിദ്ദിഖ് […]

Tovino Thomas injured| ഷൂട്ടിംഗിനിടെ പരിക്ക് ; നടന്‍ ടൊവിനോ തോമസ് ആശുപത്രിയില്‍

കൊച്ചി: ഷൂട്ടിംഗിനിടെ നടന്‍ പരിക്ക്. പുതിയ ചിത്രമായ കളയുടെ നിടെയാണ് ടൊവിനോയ്ക്ക് പരിക്കേറ്റത്. സംഘട്ടന രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയായിരുന്നു പരിക്കേറ്റത്. ഇതിനെ തുടര്‍ന്ന് അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ യില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ ആന്തരിക രക്ത സ്രാവം കണ്ടെത്തിയതിനെ തുടര്‍ന്ന് അദ്ദേഹം ഐസിയുവില്‍ നിരീക്ഷണത്തിലാണ്. അദ്ദേഹത്തിന്റെ നില ഗുരുതരമല്ലെന്നും ആശങ്കപ്പെടേണ്ടതില്ലെന്നുമാണ് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബ് ലീസ് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത രോഹിത് വിഎസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കള. കഴിഞ്ഞ ദിവങ്ങളില്‍ ചിത്രത്തിന്റെ […]

മൊറട്ടോറിയം കാലത്തെ കൂട്ടുപലിശ, തീരുമാനം രണ്ടുദിവസത്തിനകം; കേന്ദ്രം സുപ്രീംകോടതിയില്‍

ഡല്‍ഹി: മൊറട്ടോറിയം കാലത്തെ വായ്പ തിരിച്ചടവിന്മേലുളള കൂട്ടുപലിശ ഒഴിവാക്കുന്ന കാര്യത്തില്‍ രണ്ടോ മൂന്നോ ദിവസത്തിനകം തീരുമാനം ഉണ്ടാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. കൂട്ടുപലിശ ഒഴിവാക്കുന്ന കാര്യം ഗൗരവത്തോടെയാണ് കാണുന്നതെന്ന് പറഞ്ഞ കേന്ദ്രസര്‍ക്കാര്‍ തീരുമാനം എടുക്കുന്നത് സംബന്ധിച്ച്‌ അന്തിമ ഘട്ടത്തിലാണെന്നും കോടതിയെ അറിയിച്ചു. മൊറട്ടോറിയം കാലത്തെ വായ്പ തിരിച്ചടവിന്മല്‍ കൂട്ടുപലിശ ഈടാക്കിയ ബാങ്കുകളുടെ നടപടിക്കെതിരെ വിവിധ വ്യവസായശാലകളും വ്യാപാരി അസോസിയേഷനുകളും സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്ന സുപ്രീംകോടതി. ഒക്ടോബര്‍ അഞ്ചിന് വിഷയത്തില്‍ അന്തിമ വിധി ഉണ്ടാകുമെന്ന് ജസ്റ്റിസ് അശോക് ഭൂഷണ്‍ […]

കോവിഡിനെതിരെ കര്‍ക്കശ പോരാട്ടം നടത്തിയില്ലെങ്കില്‍ മരണ സംഖ്യ രണ്ട് ദശലക്ഷമാകും; ലോകാരോഗ്യസംഘടന

ജനീവ: ലോകത്ത് കോവിഡ് 19 വൈറസിനെതിരെ കര്‍ക്കശ പോരാട്ടം നടത്തിയില്ലെങ്കില്‍ മരണ സംഖ്യ രണ്ട് ദശലക്ഷമാകുമെന്ന് ലോകാരോഗ്യസംഘടന. ലോക രാഷ്ട്രങ്ങള്‍ വൈറസിനെതിരെ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ പത്ത് ലക്ഷത്തോളം പേര്‍ക്ക് കോവിഡ് മഹാമാരി പിടിപെടുമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കി. കോവിഡ് മൂലമുള്ള മരണങ്ങള്‍ ആഗോളതലത്തില്‍ പത്ത് ലക്ഷത്തിനടുത്തെത്തി നില്‍ക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യസംഘടനയുടെ എമര്‍ജന്‍സീസ് ഡയറക്ടര്‍ മൈക്കല്‍ റയാന്‍ വെര്‍ച്വല്‍ വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ കോവിഡ് വൈറസിനെ തുടര്‍ന്ന് 20 ലക്ഷം പേര്‍ മരിക്കുന്നുവെന്നത് നമുക്ക് സങ്കല്‍പിക്കാന്‍ പോലും കഴിയാത്ത […]

ഐക്യരാഷ്ട്ര സഭയുടെ ജീവിതശൈലി രോഗ നിയന്ത്രണത്തിനുള്ള അവാര്‍ഡ് കേരളത്തിന്

തിരുവനന്തപുരം: ഐക്യരാഷ്ട്ര സഭയുടെ ജീവിതശൈലി രോഗ നിയന്ത്രത്തിനുള്ള അവാര്‍ഡ് കേരളത്തിന് നല്‍കും. ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ആണ് യു.എന്‍. ചാനലിലൂടെ അവാര്‍ഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ആരോഗ്യ മേഖലയില്‍ കേരളം ചെയ്യുന്ന വിശ്രമമില്ലാത്ത സേവനങ്ങള്‍ക്കുള്ള അംഗീകാരമാണിതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ എല്ലാ തലം ആശുപത്രികളിലും ജീവിത ശൈലീ രോഗ നിയന്ത്രണത്തിനും ചികിത്സയ്ക്കുമായി വലിയ സേവനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഈ കോവിഡ് കാലത്ത് മരണനിരക്ക് […]

തെലങ്കാനയില്‍ ഏറ്റുമുട്ടല്‍; മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു; ഈ മാസം ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് എട്ട് മാവോയിസ്റ്റുകള്‍

ഹൈദരാബാദ്: തെലങ്കാനയിലെ ചെന്നപുരം വനത്തില്‍ ബുധനാഴ്ച വൈകിട്ടുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സ്ത്രീകള്‍ അടക്കം മൂന്നു മാവോയിസ്റ്റുകളെ വധിച്ചു. ഇവരില്‍ നിന്ന് ഒരു 8 എം.എം റൈഫിള്‍, ഒരുപിസ്റ്റള്‍, സ്ഫോടക വസ്തുക്കള്‍ തുടങ്ങിയവ പിടിച്ചെടുത്തു. ഇതോടെ സംസ്ഥാനത്ത് ഈ മാസം ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്ന മാവോയിസ്റ്റുകളുടെ എണ്ണം എട്ടായി. ബുധനാഴ്ച പുലര്‍ച്ചെ പല്‍വാന്‍ച റിസര്‍വ് വനത്തില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നൂ. മാവോയിസ്റ്റുകള്‍ കടന്നുകളഞ്ഞുവെങ്കിലും ഇവര്‍ ഉപയോഗിച്ചിരുന്ന എസ്‌എസ്ബിഎല്‍ റൈഫിള്‍, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ റീചാര്‍ജ് ചെയ്യുന്നതിനുള്ള സോളാര്‍ പ്ലേറ്റ് എന്നിവയും കണ്ടെടുത്തിരുന്നു. Stories […]

എന്‍ഐഎ കുറ്റപത്രം: സുബഹാനിയും കൂട്ടരും ഇന്ത്യക്കെതിരെ യുദ്ധം ചെയ്തു; കേസില്‍ വിധി നാളെ

കൊച്ചി: ഐഎസ് ഭീകരനും തൊടുപുഴ സ്വദേശിയുമായ ഹാജ സുബഹാനിയും സംഘവും ഇന്ത്യക്കും സൗഹൃദ രാജ്യത്തിനുമെതിരെ യുദ്ധം ചെയ്തുവെന്ന് എന്‍ഐഎ. കൊച്ചി എന്‍ഐഎ കോടതിയില്‍ നല്‍കിയ കുറ്റപത്രത്തിലാണ് വിശദീകരണം. കേസില്‍ നാളെ വിധി പറയും. സുബഹാനി എന്ന അബു ജാസ്മിന്റെ (35) നേതൃത്വത്തില്‍ കേരളം, തമിഴ്നാട് ഉള്‍പ്പെടെ ഐഎസ് പ്രവര്‍ത്തനം വ്യാപകമാക്കാനും വിഐപികളെ കൊലപ്പെടുത്താനും പദ്ധതിയിട്ടുവെന്നാണ് എന്‍ഐഎ കേസ്. യുഎപിഎ പ്രകാരം കേസെടുത്ത എന്‍ഐഎ, 2016 ഒക്ടോബര്‍ അഞ്ചിനാണ് 11-ാം പ്രതിയാക്കി സുബഹാനിയെ അറസ്റ്റ് ചെയ്തത്. സുബഹാനി 2015 ഏപ്രിലില്‍ […]

വ്യാ​ജ​പേ​രി​ല്‍ കോ​വി​ഡ് പ​രി​ശോ​ധ​ന; കെ.​എം അ​ഭി​ജി​ത്തി​നെ​തി​രെ കേ​സെ​ടു​ത്തു

തി​രു​വ​ന​ന്ത​പു​രം: വ്യാ​ജ പേ​രി​ല്‍ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ല്‍ കെ​എ​സ്‌​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​എം. അ​ഭി​ജി​ത്തി​നെ​തി​രെ കേ​സെ​ടു​ത്തു. ആ​ള്‍​മാ​റാ​ട്ടം, പ​ക​ര്‍​ച്ചാ​വ്യാ​ധി നി​യ​ന്ത്ര​ണ​നി​യ​മം എ​ന്നി​വ ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്ത​ത്. പോ​ത്ത​ന്‍​കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വേ​ണു​ഗോ​പാ​ല​ന്‍ നാ​യ​രു​ടെ പ​രാ​തി​യി​ലാ​ണ് കേ​സ്. കെ.​എം. അ​ഭി എ​ന്ന പേ​രാ​യി​രു​ന്നു അ​ഭി​ജി​ത്ത് പ​രി​ശോ​ധ​ന സ​മ​യ​ത്ത് ന​ല്‍​കി​യി​രു​ന്ന​ത്. പോ​ത്ത​ന്‍​കോ​ട് പ​ഞ്ചാ​യ​ത്തി​ലെ ത​ച്ചം​പ​ള്ളി പോ​ലു​ള്ള വാ​ര്‍​ഡി​ല്‍ വ​ന്ന് ജി​ല്ല​ക്കാ​ര​ന​ല്ലാ​ത്ത അ​ഭി​ജി​ത്ത് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ന്ന​ത് ദു​രൂ​ഹ​മാ​ണെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​രോ​പി​ച്ചു. അ​ഭി​ജി​ത്തി​ന്‍റെ കോ​വി​ഡ് പ​രി​ശോ​ധ​നാ ര​ജി​സ്റ്റ​ര്‍ പു​റ​ത്തു​വ​ന്നി​ട്ടുണ്ട്. ര​ജി​സ്റ്റ​റി​ല്‍ സ്വ​ന്തം […]

പെരുമ്ബാവൂരില്‍ റോഡ് ഇടിഞ്ഞു; പലയിടത്തും വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടു

പെരുമ്ബാവൂര്‍: പെരുമ്ബാവൂര്‍ മുടക്കുഴിയിലെ കനാലില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടതിനെ തുടര്‍ന്ന് ബണ്ട് റോഡ് ഇടിഞ്ഞു. കനാല്‍ വെള്ളം ഒഴുകിയെത്തി സമീപത്തെ കൃഷിയിടങ്ങള്‍ വെള്ളത്തിലായി. ഇന്നലെ രാത്രിയിലാണ് സംഭവമുണ്ടായത്. കനാലില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ട് അതിലൂടെ വെള്ളം ഇറങ്ങിയതോടെയാണ് കനാലിന്റെ ബണ്ട് റോഡ് ഇടിഞ്ഞത്. 15 അടിയിലധികം ഉയരമുള്ള കനാല്‍ ബണ്ടാണ് ഇടിഞ്ഞുപോയത്. ബണ്ട് ഇടിഞ്ഞതോടുകൂടി റോഡ് രണ്ടായിപ്പിളര്‍ന്ന് രണ്ട് കരകളായി മാറി. മുന്‍പും കനാല്‍ബണ്ട് റോഡ് സമാന രീതിയില്‍ ഇടിഞ്ഞിരുന്നു. എന്നാല്‍ ഒരിക്കല്‍ പോലും ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുവാന്‍ […]