പ്ലേസ്റ്റോറില്‍ നിന്നും പേടിഎം നിഗൂഢമായി അപ്രത്യക്ഷമായി, ഒടുവില്‍ തിരിച്ചെത്തി

ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് പേയ്‌മെന്റ് ആപ്പായ പേടിഎം നിഗൂഢമായി അപ്രത്യക്ഷമായി. മണിക്കൂറുകള്‍ക്കു ശേഷം തിരിച്ചെത്തിയെങ്കിലും ഗൂഗിളില്‍ നിന്നും ശക്തമായ താക്കീത് ലഭിച്ചിട്ടുണ്ടെന്നു സൂചന. വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഇന്നലെ തിരയുമ്ബോള്‍ കാണാനുണ്ടായിരുന്നില്ല. എന്നാല്‍ വൈകാതെ തിരിച്ചെത്തി. സംഭവിച്ചതെന്താണെന്ന് വ്യക്തമല്ലെന്നും സഹകരിച്ച എല്ലാ ഉപയോക്താക്കള്‍ക്കും നന്ദിയുണ്ടെന്നും കമ്ബനി പറയുന്നു. അതേസമയം പേടിഎം ഫോര്‍ ബിസിനസ്, പേടിഎം മണി, പേടിഎം മാള്‍, കമ്ബനിയുടെ ഉടമസ്ഥതയിലുള്ള മറ്റ് ആപ്ലിക്കേഷനുകള്‍ എന്നിവ പ്ലേ സ്റ്റോറില്‍ […]

എന്‍ഐഎ റെയ്ഡ്: കേരളത്തില്‍ 3 പേരും ബംഗാളില്‍ 6 പേരും അറസ്റ്റില്‍

കൊച്ചി: എറണാകുളത്തും ബംഗാളിലെ മുര്‍ഷിദാബാദിലും എന്‍ഐഎ റെയ്ഡ്. രണ്ടിടത്തുമായി 9 പേര പിടികൂടി. കേരളത്തില്‍ നിന്ന് 3 പേരും ബംഗാളില്‍ നിന്ന് 6 പേരെയുമാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. കേരളത്തില്‍ എന്‍ഐഎ പിടികൂടിയ 3 പേരും കുടുംബത്തോടൊപ്പം ഏറെ കാലമായി പെരുമ്ബാവൂരില്‍ താമസിച്ച്‌ ജോലി ചെയ്യുന്നവരാണെന്നാണ് വിവരം. കഴിഞ്ഞ ദിവസം പന്ത്രണ്ട് ഇടങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു. പിടികൂടിയവര്‍ക്ക് അല്‍ഖാഇദയുമായി ബന്ധമുണ്ടെന്നാണ് എന്‍ഐഎ ആരോപണം.

വടിവേല്‍ ബാലാജിയുടെ മക്കളെ ശിവകാര്‍ത്തികേയന്‍ പഠിപ്പിക്കും; കുടുംബത്തിന് സഹായവുമായി കൂടുതല്‍ താരങ്ങള്‍

അന്തരിച്ച നടന്‍ വടിവേല്‍ ബാലാജിയുടെ മക്കളുടെ പഠന ചെലവ് ഏറ്റെടുത്തു നടന്‍ ശിവകാര്‍ത്തികേയന്‍. ഇന്നലെയാണ് 45 വയസുകാരനായ ഹാസ്യതാരം ഹൃദയസ്തംഭനത്തെതുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങളാല്‍ മരണപ്പെട്ടത്. വടിവേല്‍ ബാലാജിയുടെ കുടുംബവുമായി അടുത്ത ബന്ധമുള്ള സംവിധായകന്‍ തോംസണിനെ വിളിച്ചാണ് മക്കളുടെ പഠന ചിലവ് ഏറ്റെടുക്കുന്ന കാര്യം അറിയിച്ചത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. രണ്ട് മക്കളാണ് ബാലാജിക്ക്. പ്രമുഖ റിയാലിറ്റി ഷോയായ അദ് ഇത് യേദിലൂടെയാണ് ബാലാജി ശ്രദ്ധേയനാകുന്നത്. ഈ ഷോയിലെ അവതാരകനായിരുന്നു ശിവകാര്‍ത്തികേയന്‍. അന്നു മുതല്‍ ഇരുവരും തമ്മില്‍ അടുത്ത ബന്ധമാണുള്ളത്. […]

ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: സ്വര്‍ണക്കടത്ത് കേസ്, ബെംഗളൂരു ലഹരിമരുന്നു കേസ് എന്നിവയുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) വീണ്ടും ചോദ്യം ചെയ്യും. ബിനീഷ് കോടിയേരിയുടെ മൊഴിയില്‍ ചില പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. ബിനീഷുമായി ബന്ധപ്പെട്ട മറ്റ് ചിലരെക്കൂടി ചോദ്യം ചെയ്ത ശേഷമായിരിക്കും വീണ്ടും ചോദ്യം ചെയ്യുക. ഇന്നലെ 12 മണിക്കൂറാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്തത്. ഇതിന് ശേഷം ഇന്ന് രാവിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റില്‍ പൊതു അവലോകനം നടത്തിയിരുന്നു. ബിനീഷിന്റെ സ്ഥാപനങ്ങളുടെ […]

പബ്ജി ഗെയിമിന് അടിമ, മുത്തച്ഛന്റെ പെന്‍ഷന്‍ അക്കൗണ്ടില്‍ നിന്ന് രണ്ടുലക്ഷം രൂപ തട്ടിയെടുത്തു; 15കാരന്‍ പിടിയില്‍

ന്യൂഡല്‍ഹി: പബ്ജി ഗെയിമിന് അടിപ്പെട്ട 15 കാരന്‍ മുത്തച്ഛന്റെ പെന്‍ഷന്‍ അക്കൗണ്ടില്‍ നിന്ന് രണ്ടു ലക്ഷം രൂപ തട്ടിയെടുത്തു. അടുത്തിടെ നിരോധിച്ച പബ്ജി ഗെയിമിനായാണ് 15കാരന്‍ തുക ചെലവഴിച്ചത്. ഡല്‍ഹിയിലാണ് സംഭവം. പെന്‍ഷന്‍ അക്കൗണ്ട് വിവരങ്ങളുമായി ബന്ധപ്പെട്ട് മൊബൈലില്‍ വന്ന സന്ദേശം ശ്രദ്ധയില്‍പ്പെട്ട 65കാരന്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. അക്കൗണ്ട് ബാലന്‍സായി 275 രൂപ മാത്രമേയുളളൂ എന്നതായിരുന്നു സന്ദേശം. താന്‍ തട്ടിപ്പിന് ഇരയായി എന്ന് ധരിച്ച്‌ 65കാരന്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ […]

40,000 പേരില്‍ കൂടി വാക്‌സിന്‍ പരീക്ഷിക്കും; റഷ്യയുമായി ചര്‍ച്ച നടത്തി ലോകാരോഗ്യ സംഘടന

മെക്സിക്കോ: സ്പുട്നിക് കൊറോണ വാക്സിനുമായി ബന്ധപ്പെട്ട് റഷ്യയുമായി കൂടുതല്‍ ചര്‍ച്ച നടത്തി ലോകാരോഗ്യ സംഘടന. അടുത്ത ആഴ്ച നാല്‍പതിനായിരത്തോളം പേര്‍ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ വാക്സിന്‍ നല്‍കാന്‍ റഷ്യ ഒരുങ്ങുന്നതിനിടെയാണ് ഡബ്ല്യുഎച്ച്‌ഒ കൂടുതല്‍ വിവരങ്ങള്‍ ആരാഞ്ഞത്. വാക്സിന് ലൈസന്‍സ് നല്‍കിയെന്നും ഉടന്‍ ജനങ്ങളിലേക്കെത്തിക്കുമെന്നും റഷ്യ പ്രഖ്യാപിച്ചപ്പോള്‍ അന്താരാഷ്ട്ര ആരോഗ്യ ഏജന്‍സികള്‍ അനുശാസിക്കുന്ന ശാസ്ത്രീയ പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള പരീക്ഷണങ്ങള്‍ സ്പുട്നിക് പൂര്‍ത്തീകരിച്ചിരുന്നില്ല. ഇതേതുടര്‍ന്നുള്ള വിമര്‍ശനങ്ങള്‍ ശക്തമായതോടെയാണ് അടിയന്തരമായി നാല്‍പതിനായിരം പേര്‍ക്ക് വാക്സിന്‍ നല്‍കുമെന്ന് വ്യാഴാഴ്ച റഷ്യ പ്രഖ്യാപിച്ചത്. വാക്സിന്‍ വികസിപ്പിക്കുന്നതിനെ പൂര്‍ണമായും സ്വാഗതം […]

‘ബാബരി സിന്ദാ ​ഹേ’; ഭൂമിപൂജക്കിടെ ട്വിറ്ററില്‍ ട്രന്‍ഡിങ്ങായി കാമ്ബയിന്‍

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്​ പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കമിടു​േമ്ബാഴും ട്വിറ്ററില്‍ ട്രന്‍ഡിങ്ങായി ‘ബാബരി സിന്ദാ ഹെ’ കാമ്ബയിന്‍. ഈ ടാഗില്‍ ഇതിനോടകം തന്നെ ലക്ഷക്കണക്കിന്​ ട്വീറ്റുകളാണ്​ വന്നിരിക്കുന്നത്​. ബാബരി മസ്​ജിദിന്‍െറ ചിത്രങ്ങള്‍ പോസ്​റ്റ്​ ചെയ്​തും, പള്ളി തകര്‍ത്തതിന്​ പി​റ്റേന്ന്​ പുറത്തിറങ്ങിയ പത്രവാര്‍ത്തകള്‍ ഷെയര്‍ ചെയ്​തുമാണ്​ കാമ്ബയിനില്‍ നിരവധിപേര്‍ അണിചേര്‍ന്നത്​. കോണ്‍ഗ്രസ്​, ആം ആദ്​മി അടക്കമുള്ള പ്രതിപക്ഷപാര്‍ട്ടികള്‍ വിഷയത്തില്‍ പുലര്‍ത്തുന്നത്​ നീതികേടാണെന്നും ട്വീറ്റുകളിലൂടെ നിരവധ​ിപേര്‍ ഓര്‍മിപ്പിച്ചു. സ്ഥലം ബാബരി മസ്​ജിദായിരുന്നെന്നും ഇപ്പോഴും മസ്​ജിദ്​ ആണെന്നും ഇനിയും ആയിരിക്കുമെന്നും എ.ഐ.എം.ഐ.എം നേതാവ്​ […]

ട്രഷറി തട്ടിപ്പ് കേസിലെ പ്രതി ബിജുലാല്‍ അറസ്‌റ്റില്‍; തട്ടിപ്പില്‍ പങ്കില്ലെന്നും തന്റെ ആക്കൗണ്ട് ദുരുപയോഗം ചെയ്‌തെന്നും ന്യായീകരണം

തിരുവനന്തപുരം: ട്രഷറി തട്ടിപ്പ് കേസിലെ പ്രതിയായ ബിജുലാലിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. അഭിഭാഷകന്റെ ഓഫീസില്‍ നിന്നാണ് ഇയാളെ കസ്‌റ്റഡിയിലെടുത്തത്. തട്ടിപ്പ് നടത്തിയില്ലെന്നും തന്റെ അക്കൗണ്ട് ദുരുപയോഗം ചെയ്തെന്നുമാണ് ബിജുലാലിന്റെ ന്യായീകരണം. പൊലീസ് അന്വേഷിക്കുന്നതിനിടെ ഇയാള്‍ ഇന്ന് അഭിഭാഷകന്റെ ഓഫീസില്‍ എത്തുകയായിരുന്നു. ഇവിടെ നിന്നാണ് പൊലീസ് എത്തി ബലപ്രയോഗത്തിലൂടെ ബിജുലാലിനെ കസ്‌റ്റഡിയിലെടുത്തത്. വഞ്ചിയൂര്‍ സബ് ട്രഷറിയിലെ സീനിയര്‍ അക്കൗണ്ടന്റായ എം.ആര്‍.ബിജുലാല്‍ കളക്‌ടറുടെ ഔദ്യോഗിക അക്കൗണ്ടില്‍ നിന്ന് രണ്ട് കോടി രൂപ സ്വന്തം അക്കൗണ്ടിലേക്കും ഭാര്യയുടെ അക്കൗണ്ടിലേക്കും മാ‌റ്റി തട്ടിപ്പ് […]

വൈ​ദ്യു​തി ക​ണ​ക്​​ഷ​ന്​ ഇൗ​ടാ​ക്കി​യ​ത്​ 11 ല​ക്ഷം; കൂ​ടു​ത​ലാ​യി അ​ട​പ്പി​ച്ച തു​ക തി​രി​ച്ചു​ന​ല്‍​കാ​ന്‍ ഉ​ത്ത​ര​വ്​

മൂ​വാ​റ്റു​പു​ഴ: ഹോ​ട്ട​ലു​ട​മ​യി​ല്‍​നി​ന്ന്​ വൈ​ദ്യു​തി ക​ണ​ക്‌​ഷ​ന്‍ ന​ല്‍​കു​ന്ന​തി​ന് തെ​റ്റാ​യ എ​സ്​​റ്റി​മേ​റ്റ് ത​യാ​റാ​ക്കി 11 ല​ക്ഷം രൂ​പ ഈ​ടാ​ക്കി​യെ​ന്ന പ​രാ​തി​യി​ല്‍ കൂ​ടു​ത​ലാ​യി അ​ട​പ്പി​ച്ച തു​ക തി​രി​ച്ചു​ന​ല്‍​കാ​ന്‍ ഉ​പ​ഭോ​ക്തൃ ത​ര്‍​ക്ക പ​രി​ഹാ​രം ഫോ​റം ഉ​ത്ത​ര​വാ​യി. വൈ​ദ്യു​തി ക​ണ​ക്‌​ഷ​ന്‍ ന​ല്‍​കു​ന്ന​തി​നു​ള്ള എ​സ്​​റ്റി​മേ​റ്റ് ത​യാ​റാ​ക്കു​ന്ന​തി​ലെ വീ​ഴ്ച പ​രി​ഹ​രി​ക്കാ​ന്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും ഫോ​റം ഉ​ത്ത​ര​വി​ലു​ണ്ട്. എ​ട്ടു​ല​ക്ഷം രൂ​പ കൂ​ടു​ത​ലാ​യി ഈ​ടാ​ക്കി​യെ​ന്നാ​യി​രു​ന്നു പ​രാ​തി. മൂ​വാ​റ്റു​പു​ഴ​യി​ല്‍ പു​തു​താ​യി പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച ക​ബ​നി പാ​ല​സ് ഹോ​ട്ട​ലി​ലേ​ക്ക് വൈ​ദ്യു​തി ന​ല്‍​കു​ന്ന​തി​നാ​ണ് തെ​റ്റാ​യ വി​വ​ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി 11 ല​ക്ഷം രൂ​പ​യു​ടെ എ​സ്​​റ്റി​മേ​റ്റ് […]

65 ലക്ഷം മുതലുള്ള മോഡേണ്‍ വില്ലകളുമായി ഗ്രാന്‍ഡ്‌ ഹോംസ് എറണാകുളത്ത്

കൊച്ചി: കളമശ്ശേരി H.M.T.  ജംഗ്ഷനു സമീപം മനോഹരമായ ലോക്കേഷനില്‍ ഒരുക്കിയിരിക്കുന്ന ഗ്രാന്‍ഡ്‌ ഹോംസ് ബില്‍ഡഴ്സിന്‍റെ ‘സൈബര്‍വാലി’ പ്രോജക്ടില്‍ നിന്നും കേവലം 65 ലക്ഷം രൂപ മുതല്‍ മോഡേണ്‍ വില്ലകള്‍ സ്വന്തമാക്കാം. ഒരേക്കര്‍ സ്ഥലത്ത്  15 വില്ലകള്‍ മാത്രമടങ്ങിയ ഈ പ്രോജക്ടിലെ 4 വില്ലകള്‍ മാത്രമേ ഇനി വില്‍പ്പനയ്ക്ക് അവശേഷിക്കുന്നുള്ളൂ.   കളമശ്ശേരി മെട്രോ സ്റ്റേഷനും കിന്‍ഫ്രയ്ക്കും വളരെ അടുത്തായി സ്ഥിതിചെയ്യുന്ന ഈ പ്രോജക്ടില്‍ നിന്നും, വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഇന്‍ഫോപാര്‍ക്ക്,  തുടങ്ങിയവയിലേക്കും കൊച്ചി നഗരത്തിലേക്കും എളുപ്പത്തില്‍ […]