‘ബാബരി സിന്ദാ ​ഹേ’; ഭൂമിപൂജക്കിടെ ട്വിറ്ററില്‍ ട്രന്‍ഡിങ്ങായി കാമ്ബയിന്‍

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്​ പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കമിടു​േമ്ബാഴും ട്വിറ്ററില്‍ ട്രന്‍ഡിങ്ങായി ‘ബാബരി സിന്ദാ ഹെ’ കാമ്ബയിന്‍. ഈ ടാഗില്‍ ഇതിനോടകം തന്നെ ലക്ഷക്കണക്കിന്​ ട്വീറ്റുകളാണ്​ വന്നിരിക്കുന്നത്​.

ബാബരി മസ്​ജിദിന്‍െറ ചിത്രങ്ങള്‍ പോസ്​റ്റ്​ ചെയ്​തും, പള്ളി തകര്‍ത്തതിന്​ പി​റ്റേന്ന്​ പുറത്തിറങ്ങിയ പത്രവാര്‍ത്തകള്‍ ഷെയര്‍ ചെയ്​തുമാണ്​ കാമ്ബയിനില്‍ നിരവധിപേര്‍ അണിചേര്‍ന്നത്​.

കോണ്‍ഗ്രസ്​, ആം ആദ്​മി അടക്കമുള്ള പ്രതിപക്ഷപാര്‍ട്ടികള്‍ വിഷയത്തില്‍ പുലര്‍ത്തുന്നത്​ നീതികേടാണെന്നും ട്വീറ്റുകളിലൂടെ നിരവധ​ിപേര്‍ ഓര്‍മിപ്പിച്ചു. സ്ഥലം ബാബരി മസ്​ജിദായിരുന്നെന്നും ഇപ്പോഴും മസ്​ജിദ്​ ആണെന്നും ഇനിയും ആയിരിക്കുമെന്നും എ.ഐ.എം.ഐ.എം നേതാവ്​ അസദുദ്ദീന്‍ ഉവൈസി പ്രസ്​താവിച്ചിരുന്നു. ‘ബാബരി സിന്ദാ ഹേ’ ടാഗിലൂടെ ഉവൈസിയും കാമ്ബയിന്‍ ഭാഗമായി.

ബാബരി മസ്​ജിദ്​ തകര്‍ത്തവര്‍ ആരാണെന്ന്​ വ്യക്തമായി അറിയാമായിരുന്നിട്ടും ക്രിമിനല്‍ നടപടികള്‍ സ്വീകരിച്ചവരെ ശിക്ഷിക്കുന്നതില്‍ കോടതി അലംഭാവം കാണിക്കുകയാണെന്നും നിരവധിപേര്‍ പങ്കുവെച്ചു. എന്‍.എസ്​.യു ദേശീയ പ്രസിഡന്‍റ്​ ആയിരുന്ന കശ്​മീരില്‍ നിന്നുള്ള ഫൈറൂസ്​ ഖാന്‍ അടക്കമുള്ളവരും കാമ്ബയിനില്‍ അണിചേര്‍ന്നു.

prp

Leave a Reply

*