പ്ലേസ്റ്റോറില്‍ നിന്നും പേടിഎം നിഗൂഢമായി അപ്രത്യക്ഷമായി, ഒടുവില്‍ തിരിച്ചെത്തി

ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് പേയ്‌മെന്റ് ആപ്പായ പേടിഎം നിഗൂഢമായി അപ്രത്യക്ഷമായി. മണിക്കൂറുകള്‍ക്കു ശേഷം തിരിച്ചെത്തിയെങ്കിലും ഗൂഗിളില്‍ നിന്നും ശക്തമായ താക്കീത് ലഭിച്ചിട്ടുണ്ടെന്നു സൂചന. വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഇന്നലെ തിരയുമ്ബോള്‍ കാണാനുണ്ടായിരുന്നില്ല. എന്നാല്‍ വൈകാതെ തിരിച്ചെത്തി.

സംഭവിച്ചതെന്താണെന്ന് വ്യക്തമല്ലെന്നും സഹകരിച്ച എല്ലാ ഉപയോക്താക്കള്‍ക്കും നന്ദിയുണ്ടെന്നും കമ്ബനി പറയുന്നു. അതേസമയം പേടിഎം ഫോര്‍ ബിസിനസ്, പേടിഎം മണി, പേടിഎം മാള്‍, കമ്ബനിയുടെ ഉടമസ്ഥതയിലുള്ള മറ്റ് ആപ്ലിക്കേഷനുകള്‍ എന്നിവ പ്ലേ സ്റ്റോറില്‍ ലഭ്യമായിരുന്നു താനും.

prp

Leave a Reply

*