2008 ഏപ്രില്‍ 18ന് ബംഗളൂരു എം. ചിന്നസ്വാമി സ്റ്റേഡിയം ചരിത്രത്തിലെ ആദ്യ ഐ.പി.എല്ലിന് സാക്ഷിയായപ്പോള്‍ ഉദ്ഘാടന വെടിക്കെട്ടിന് തിരികൊളുത്താനുള്ള ഊഴം ട്വന്റി20യിലെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാന്മാരിലൊരാളായ ന്യൂസിലന്ഡിെന്റ ബ്രണ്ടന്‍ മക്കല്ലത്തിനായിരുന്നു. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായി 73 പന്തില്‍ താരം പുറത്താവാതെ 158 റണ്‍സടിച്ചുകൂട്ടിയപ്പോള്‍ അത് ഐ.പി.എല്‍ പൂരത്തിെന്റ തുടക്കത്തിനൊത്ത വെടിക്കെട്ടായി. 13 സിക്സും 10 ഫോറുമടക്കം 216.43 റണ്‍സ് ശരാശരിയിലായിരുന്നു മക്കല്ലത്തിെന്റ ബാറ്റിങ് മേളം.
2013ല്‍ ക്രിസ് ഗെയ്ല് (175) തകര്‍ക്കുന്നതുവരെ അതായിരുന്നു ഐ.പി.എല്ലിെന്റ റെക്കോഡ്. അഞ്ചു വര്‍ഷം കൊല്‍ക്കത്തക്കും അതിനിടെ ഒരു സീസണില്‍ കേരളത്തിെന്റ സ്വന്തം കൊച്ചി ടസ്കേഴ്സിനും പിന്നീട് ചെന്നൈ സൂപ്പര്‍ കിങ്സിനും ഗുജറാത്ത് ലയണ്‍സിനും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനുമൊക്കെ ബാറ്റേന്തിയിട്ടുള്ള മക്കല്ലം ഐ.പി.എല്‍ ആരാധകരുടെ നഷ്ടസ്വപ്നങ്ങളില് എന്നും മുന്‍പന്തിയിലായിരിക്കും.
അന്താരാഷ്ട്ര തലത്തില്‍ ഏറെ നേട്ടങ്ങള്‍ അവകാശപ്പെടാനില്ലെങ്കിലും ഐ.പി.എല്ലില്‍ സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍കൊണ്ട് ശ്രദ്ധേയനായിരുന്നു ആസ്ട്രേലിയയുടെ ഷോണ്‍ മാര്‍ഷ്. പത്തു വര്‍ഷം തുടര്‍ച്ചയായി കിങ്സ് ഇലവന് പഞ്ചാബിനായി പാഡണിഞ്ഞ ചേട്ടന് മാര്‍ഷ് അവരുടെ വിശ്വസ്ത താരമായിരുന്നു. ആദ്യ സീസണില്‍ 616 റണ്‍സുമായി ഐ.പി.എല്ലിലെ കന്നി ഓറഞ്ച് ക്യാപ് സ്വന്തമാക്കിയ ഇടൈങ്കയന്‍ ബാറ്റ്സ്മാന് പിന്നീട് ആ നേട്ടം ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല.
റിക്കി പോണ്ടിങ്, സനത് ജയസൂര്യ, ജാക് കാലിസ്, മഹേല ജയവര്‍ധനെ, കുമാര്‍ സങ്കക്കാര, ഡാനിയേല്‍ വെട്ടോറി, കെവിന് പീറ്റേഴ്സണ് തുടങ്ങിയ അതികായന്മാര്ക്കൊന്നും ഐ.പി.എല്‍ ഓര്മിക്കത്തക്കതായിരുന്നില്ലെങ്കില് മൈക്കല്‍ ഹസി, മാത്യു ഹെയ്ഡന് തുടങ്ങിയവര്‍ നേട്ടങ്ങളുണ്ടാക്കി.
ഐ.പി.എല്ലിെന്റ നഷ്ടങ്ങളിലെ ഇന്ത്യന്‍ താരങ്ങളെ തിരയുേമ്ബാള് സചിന് ടെണ്ടുല്‍ക്കറുടെയും സൗരവ് ഗാംഗുലിയുടെയും പേരുകളാവും ആദ്യം ഓര്മയിലേക്കോടിയെത്തുക. കരിയറിെന്റ അസ്തമയഘട്ടത്തിലെത്തിയ ഐ.പി.എല്ലില്‍ സചിന് ആറും ഗാംഗുലി അഞ്ചും വര്‍ഷങ്ങള്‍ മാത്രമാണ് കളിച്ചത്. മുംബൈ ഇന്ത്യന്‍സിനായി കളിച്ച സചിന് 2010ല്‍ 618 റണ്‍സുമായി ടോപ്സ്കോററായി. മറ്റു സീസണുകളില്‍ കാര്യമായി തിളങ്ങിയില്ല.
എന്നാല്‍, കൊല്‍ക്കത്തക്കും പൂണെ വാരിയേഴ്സിനും ഇറങ്ങിയ ഗാംഗുലിക്ക് ശരാശരി പ്രകടനം മാത്രമാണ് പുറത്തെടുക്കാനായത്. മറ്റു പ്രമുഖതാരങ്ങളായ രാഹുല്‍ ദ്രാവിഡ്, വി.വി.എസ്. ലക്ഷ്മണ്, അനില്‍ കുംബ്ലെ, വീരേന്ദര്‍ സെവാഗ് തുടങ്ങിയവരുടെ പ്രകടനങ്ങളും അങ്ങനെ തന്നെ.
കുട്ടിക്രിക്കറ്റിന് അനുയോജ്യമായ കേളീശൈലിക്ക് ഉടമയായിട്ടും ഐ.പി.എല്ലില്‍ കാര്യമായി തിളങ്ങാനാവാതിരുന്ന യുവരാജ് സിങ് പക്ഷേ, ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായിരുന്നു. ഏഴു ടീമുകള്‍ക്ക് മാറിമാറി പാഡണിഞ്ഞ യുവരാജിന് ഫോം കണ്ടെത്താനാവാതിരുന്നതോടെ ഒടുവില്‍ ഐ.പി.എല്‍ വിട്ടു. 11 വര്‍ഷത്തെ ഐ.പി.എല്‍ കരിയറില്‍ സ്ഥിരതയാര്‍ന്ന പ്രകടനവും ഇടക്ക് ടീമിന് കിരീടം സമ്മാനിച്ചും ശ്രദ്ധേയനായ താരമാണ് ഗൗതം ഗംഭീര്‍. ആദ്യ മൂന്നു വര്‍ഷം ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന് കളിച്ച താരം പിന്നീട് കൊല്‍ക്കത്തക്ക് രണ്ടു കിരീടങ്ങള്‍ സമ്മാനിച്ച് ഒടുവില്‍ ഡല്‍ഹിയില്‍ തിരിച്ചെത്തി കളി നിര്‍ത്തുകയായിരുന്നു.