കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായവ സ്‌കൂളുകള്‍ വാങ്ങി നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവ്

ന്യൂഡല്‍ഹി: സാമ്ബത്തികമായി പിന്നാക്കമുള‌ള കുട്ടികള്‍ക്കായി പഠത്തിനാവശ്യമായ ഗാഡ്‌ജ‌റ്റുകളും ഇന്റര്‍നെ‌റ്റ് കണക്ഷനും സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ തന്നെ ഏര്‍പ്പെടുത്തി കൊടുക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. കൊവിഡ് ലോക്‌ഡൗണ്‍ കാലത്ത് പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനായി മൊബൈല്‍ ഫോണുകളും ഗാഡ്‌ജറ്റുകളും ലാപ്‌ടോപും വാങ്ങി നല്‍കാന്‍ കേന്ദ്ര,ഡല്‍ഹി സര്‍ക്കാരുകളോട് നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. ഖഗേഷ് ഛാ ‘ജസ്‌റ്റിസ് ഫോര്‍ ഓള്‍’ എന്ന സംഘടനയുടെ പേരില്‍ നല്‍കിയ ഹര്‍ജിയിലാണ് ഈ ഉത്തരവ്.

2009ലെ സൗജന്യമായി വിദ്യാഭ്യാസത്തിനുള‌ള അവകാശ പ്രകാരം ഇവ നിര്‍ബന്ധമായും വാങ്ങി നല്‍കണമെന്ന് സ്വകാര്യ സ്‌കൂളുകളോട് കോടതി ആവശ്യപ്പെട്ടു. ഇതിനായി ചിലവഴിക്കുന്ന പണം അകവാശപ്രകാരം സര്‍ക്കാരിനോട് സ്‌കൂളുകള്‍ക്ക് ആവശ്യപ്പെടാം. പണമില്ലാത്തതിന്റെ പേരില്‍ കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭിക്കാതിരിക്കുന്നത് വേര്‍തിരിവായും ഡിജി‌റ്റല്‍ വര്‍ണവിവേചനമായുമാണ് കോടതി കണ്ടത്. ഗാഡ്‌ജറ്റ് ഇല്ലാത്തതിന്റെയോ മ‌റ്റ് കാരണങ്ങളാലോ കുട്ടികളെ വിദ്യാഭ്യാസത്തില്‍ നിന്ന് അകറ്റുന്നത് അവരില്‍ അപകര്‍ഷതാ ബോധം സൃഷ്‌ടിക്കപ്പെടാന്‍ കാരണമാകും. സാമ്ബത്തികമായമായി പിന്നോക്കം നില്‍ക്കുന്നവരാണെന്ന് ഉറപ്പാക്കി വേണം ഉത്തരവ് നടപ്പാക്കാനെന്ന് ജസ്‌റ്റിസ് മന്‍മോഹന്‍, സഞ്ജീവ് നരുല എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടു.

2009ലെ വിദ്യാഭ്യാസ നിയമപ്രകാരം സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം സാമ്ബത്തികമായമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികളില്‍ 25 ശതമാനം പേര്‍ക്ക് സ്വകാര്യ സ്‌കൂളുകളും നല്‍കണമെന്ന് ചട്ടമുണ്ട്. പഠനോപകരണങ്ങള്‍ വിതരണം ചെയ്യാനായി മൂന്നംഗ കമ്മി‌റ്റി രൂപീകരിക്കാനും കോടതി നിര്‍ദ്ദേശിച്ചു. കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിയോ അദ്ദേഹം ശുപാര്‍ശ ചെയ്യുന്ന ആളോ, ഡല്‍ഹി വിദ്യാഭ്യാസ സെക്രട്ടറി,സ്വകാര്യ സ്‌കൂളുകളുടെ പ്രതിനിധി എന്നിവരാണ് കമ്മി‌റ്റിയില്‍ ഉണ്ടാകേണ്ടത്. സഹായം ആവശ്യമായ കുട്ടികളെ കണ്ടെത്താനും അഴര്‍ക്ക് മതിയായ സഹായമേകാനും കമ്മി‌റ്റി ശ്രദ്ധിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

prp

Leave a Reply

*