പിടിയിലായ ഭീകരിലൊരാള്‍ അടിമാലിയിലെ ചപ്പാത്തിക്കടയില്‍ ജോലി ചെയ്തിരുന്നതായി റിപ്പോര്‍ട്ട്

കൊച്ചി: ഇന്ന് രാവിലെ പിടിയിലായ അല്‍ ഖായിദ ഭീകരന്‍ യാക്കൂബ് ബിശ്വാസ് ഇടുക്കി അടിമാലിയില്‍ ജോലി ചെയ്തിരുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. ഒരു ചപ്പാത്തിക്കടയിലായിരുന്നു ജോലി ചെയ്തിരുന്നത്. പെരുമ്ബാവൂര്‍ സ്വദേശിയുടെതാണ് കട.

ചപ്പാത്തിക്കടയുടെ ഉടമയെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഈ കട അടിമാലിയില്‍ പ്രവര്‍ത്തിച്ചത് ഏഴുമാസം മാത്രമാണ്. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് ഇടുക്കി എസ്പി ആര്‍.കറുപ്പസ്വാമി വ്യക്തമാക്കി

prp

Leave a Reply

*